പൂരനഗരിയെ മേളലയത്തിലാറാടിച്ചത് നാലര പതിറ്റാണ്ടുകാലം; പ്രശസ്ത ചെണ്ട കലാകാരന്‍ കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

മേള ആചാര്യന്‍ കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു. 83 വയസ്സായിരുന്നു. തൃശൂര്‍ ജില്ലയിലെ ഒല്ലൂര്‍ സ്വദേശിയാണ്. എണ്‍പതാം വയസ്സില്‍ വാര്‍ധക്യ സഹജമായ ആരോഗ്യപ്രശ്‌നങ്ങളാല്‍ തൃശൂര്‍ പൂരത്തിലെ മേളത്തില്‍ നിന്നും സ്വയം പിന്‍വാങ്ങിയിരുന്നു. കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അവിവാഹിതനായിരുന്നു. നാലു പതിറ്റാണ്ട് തൃശൂര്‍ പൂരത്തിന്റെ ഭാഗമായിരുന്നു. ഇലഞ്ഞിത്തറ മേളത്തില്‍ ദീര്‍ഘകാലം പെരുവനത്തിന്റെ വലം തലയായി നിന്നു. തൃശൂര്‍ പൂരത്തിന് ഇലഞ്ഞിത്തറയിലും പെരുവനം നടവഴിയിലും ആറാട്ടുപുഴയിലെ പൂരപ്പാടത്തും തൃപ്പൂണിത്തുറയിലും ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യത്തിലും അത് പോലെയുള്ള പ്രമുഖ മേളങ്ങളിലും സ്ഥിരം സാന്നിധ്യമാണ് യാത്രയായത്. പഠന ശേഷം പന്ത്രണ്ടാം വയസില്‍ ഇടക്കുന്നി അമ്പലത്തില്‍ നവരാത്രി ദിവസം അരങ്ങേറ്റം കുറിച്ചു. പിതാവ് മാക്കോത്ത് ശങ്കരന്‍ കുട്ടി മാരാരായിരുന്നു ഗുരു. പതിനാറാം വയസ്സില്‍ തൃശൂര്‍ പൂരത്തോടൊപ്പമുള്ള പ്രയാണം ആരംഭിച്ചു. ആദ്യം പതിമൂന്ന് വര്‍ഷക്കാലം പാറമേക്കാവിലും പിന്നീട് ഒമ്പത് വര്‍ഷം തിരുവമ്പാടിയിലും തിരിച്ച് പാറമേക്കാവില്‍ തുടര്‍ച്ചയായി 23 വര്‍ഷവും കൊട്ടിക്കയറിയ അത്ഭുതപ്രതിഭയായ മാരാരുടെ വിടചൊല്ലലില്‍ ആസ്വാദകരും നിരാശയിലാണ്. പ്രമാണിയായില്ലെങ്കിലും അത്രത്തോളം തലയെടുപ്പുണ്ടായിരുന്നു 45 വര്‍ഷക്കാലം പൂരം കൊട്ടിക്കയറിയ കേളത്തിന്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പയ്യന്നൂരിലെ സ്വര്‍ണ്ണവ്യാപാരിയെ മംഗ്‌ളൂരു, ബൈക്കംപാടിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി കൊള്ളയടിച്ചു; നഷ്ടപ്പെട്ടത് 20 ലക്ഷം രൂപയും 18.3 ഗ്രാം സ്വര്‍ണ്ണവും, അക്രമി സംഘം എത്തിയത് കേരള രജിസ്‌ട്രേഷനുകളിലുള്ള മൂന്നു കാറുകളില്‍
Scroll to top

You cannot copy content of this page