Saturday, May 18, 2024
Latest:

സാരി ഉടുക്കുന്നവര്‍ക്ക് ‘സാരി കാന്‍സര്‍’ വരുമോ? ‘സാരി കാന്‍സര്‍’ യഥാര്‍ത്ഥമാണോ? ഡോക്ടര്‍മാര്‍ പറയുന്നത് ഇതാണ്

സ്തനാര്‍ബുദം, ശ്വാസകോശം, വന്‍കുടല്‍, മലാശയം, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ തുടങ്ങിയവയാണ് ഏറ്റവും സാധാരണമായ അര്‍ബുദങ്ങള്‍. വളരെ അപരിചിതമായി കേട്ട അര്‍ബുദ ബാധയാണ് സാരി ക്യാന്‍സര്‍. എന്താണ് സാരി ക്യാന്‍സര്‍? പേര് കേട്ടാല്‍ സാരിയുടുത്താല്‍ ക്യാന്‍സര്‍ വരുമെന്ന് തോന്നുമെങ്കിലും ഇതിന്റെ യാഥാര്‍ത്ഥ്യമെന്തെന്ന് അറിയേണ്ടതുണ്ട്. പെറ്റിക്കോട്ട് പൊലെയൊക്കെ വളരെ മുറുകി ധരിക്കുന്ന വസ്ത്രങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന വീക്കങ്ങളില്‍ നിന്നും അര്‍ബുദ ബാധ ഉണ്ടാവുന്നു എന്നതാണ് സാരി ക്യാന്‍സര്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇറുകിയ വസ്ത്രങ്ങള്‍, പ്രത്യേകിച്ച് അരയ്ക്ക് ചുറ്റും, ആവര്‍ത്തിച്ച് ധരിക്കുമ്പോള്‍ മാത്രമാണ് ഇത് സംഭവിക്കുന്നത്. അതേസമയം സാരി നേരിട്ട് ക്യാന്‍സറിന് കാരണമാകില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സാരി മാത്രമല്ല, ഇറുകിയ വസ്ത്രങ്ങള്‍ സ്ഥിരമായി ധരിക്കുന്നത് മൂലമുണ്ടാവുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്നുണ്ടാവുന്ന അര്‍ബുദത്തെയാണ് സാരി ക്യാന്‍സര്‍ എന്ന പദം കൊണ്ടുദ്ദേശിക്കുന്നത്. 1945 ലാണ് ധോത്തി ക്യാന്‍സര്‍ എന്ന രീതിയില്‍ ഈ അര്‍ബുദബാധയെ ആദ്യമായി വിശേഷിപ്പിക്കുന്നത്. ഇറുകിയ സാരിയോ മുണ്ടോ ജീന്‍സോ ധരിക്കുന്നത് മൂലം അരക്കെട്ടില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവുകയും ഇത് അര്‍ബുദ ബാധയിലേക്ക് നയിക്കുമെന്നാണ് വിവരം.
സാരിയല്ല പെറ്റികോട്ടാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് റെയിന്‍ബോ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി കണ്‍സള്‍ട്ടന്റ് ഡോ.ത്രിവേണി അരുണ്‍ അക്കിരാജു പറയുന്നു.
2011-ല്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേണലില്‍ ഡോക്ടര്‍മാര്‍ ഇത്തരത്തിലുള്ള രണ്ട് കേസുകളെ കുറിച്ച് വിശദമാക്കുന്നുണ്ട്. അരക്കെട്ടിന് ചുറ്റുമുള്ള ചുവന്ന പാടുകള്‍, ചൊറിച്ചില്‍, അരക്കെട്ടിന് സമീപമുള്ള മുഴകള്‍, വീക്കം തുടങ്ങിയവയാണ് അര്‍ബുദത്തിന്റെ കാരണങ്ങള്‍. ഇന്ത്യയില്‍ വിരളമായാണ് ഈ കാന്‍സര്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.
അയഞ്ഞതും ശ്വസിക്കാന്‍ കഴിയുന്നതുമായ തുണിത്തരങ്ങള്‍ തിരഞ്ഞെടുക്കുക, ശരിയായ ശുചിത്വവും ചര്‍മ്മസംരക്ഷണ ദിനചര്യകളും ഉറപ്പാക്കുക, കൂടുതല്‍ നേരം സാരി ധരിക്കുന്നതില്‍ നിന്ന് ഇടവേളകള്‍ എടുക്കുക. ചര്‍മ്മത്തിലെ അസാധാരണമായ മാറ്റങ്ങള്‍ക്ക് പതിവായി ചര്‍മ്മ പരിശോധനയും പ്രധാനമാണെന്ന് ഡോ. നായിഡു പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page