കൊടും ചൂട്; കൃത്രിമ മഴ പെയ്യിക്കാന്‍ മുഖ്യമന്ത്രിക്ക് എംഎല്‍എയുടെ കത്ത്

സംസ്ഥാനം അഭിമുഖീകരിക്കുന്ന കടുത്ത ഉഷ്ണ തരംഗത്തിന് പ്രതിവിധിയായി കൃത്രിമ മഴ പെയ്യിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇടി ടൈസണ്‍ എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. ഗള്‍ഫ് നാട്ടിലും കര്‍ണാടക പോലുള്ള മറ്റ് സംസ്ഥാനങ്ങളിലും ഉഷ്ണതരംഗം അസഹനീയമാകുമ്പോള്‍ മേഘങ്ങളില്‍ രാസവസ്തു വിതറി മഴ പെയ്യിപ്പിക്കുന്ന പദ്ധതി വ്യാപകമാണെന്നും കത്തില്‍ പറയുന്നു. ചെലവ് ചുരുക്കാനായി ഈ രംഗത്ത് വിദഗ്ദ്ധരായ യുഎഇയുടെ
യുടെ സഹായം തേടിയാല്‍ മതിയെന്നും കത്തില്‍ പരമാര്‍ശിക്കുന്നുണ്ട്.
ക്ലൗഡ് സീഡിംഗ് എന്ന ഈ സാങ്കേതിക വിദ്യ അനുസരിച്ചാണ് കൃത്രിമ മഴ പെയ്യിക്കുന്നത്. പെയ്യാതെ അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്ന മേഘപാളികളിലേക്ക് ചെറുവിമാനങ്ങള്‍ വഴി രാസപദാര്‍ത്ഥം വിതറുകയാണ് ചെയ്യുക. പൊട്ടാസ്യം/സില്‍വര്‍ അയഡൈഡ്, പൊട്ടാസ്യം ക്ലോറൈഡ്, ഖര കാര്‍ബണ്‍ ഡയോക്‌സൈഡ് തുടങ്ങിയവയാണ് കടത്തിവിടുക. ഇതോടെ മേഘ കണങ്ങള്‍ മഴയായിമാറുമെന്നാണ് പറയുന്നത്. കൃത്രിമ മഴ വിജയിക്കണമെങ്കില്‍ അന്തരീക്ഷത്തില്‍ ചാരനിറത്തിലുള്ള മേഘങ്ങളുണ്ടാകണം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page