മഞ്ചേശ്വരത്ത് ഏഴുവയസുകാരി കുഴഞ്ഞുവീണു മരിച്ചു

കാസര്‍കോട്: ഹൃദ്രോഗത്തെ തുടര്‍ന്നെന്ന് സംശയിക്കുന്നു, മഞ്ചേശ്വരത്ത് ഏഴുവയസുകാരി കുഴഞ്ഞു വീണുമരിച്ചു. മഞ്ചേശ്വരം മജ്ബയല്‍ കരിബയലിലെ പരേതനായ ഡാനിയേല്‍ ഡിസൂസയുടെ മകള്‍ പ്രിന്‍സിലയാണ് മരിച്ചത്. സഹോദരങ്ങളോടൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പ്രിന്‍സില മാതാവിനോട് കുടിക്കാന്‍ വെള്ളം ആവശ്യപ്പെടുകയും വെള്ളം കുടിച്ച ഉടന്‍ കുഴഞ്ഞുവീഴുകയുമായിരുന്നു. പെട്ടെന്ന് തന്നെ കുട്ടിയെ ഹൊസങ്കടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമീക ശ്രുശ്രൂഷയ്ക്ക് ശേഷം മംഗളൂരുവിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. പ്രമീള ഡിസൂസയാണ് മാതാവ്. മൂന്നു സഹോദരിമാരും ഒരു സഹോദരനുമുണ്ട്. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയ മൃതദേഹം ഞായറാഴ്ച മറവ് ചെയ്യും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page