17 പേരെ ഇന്‍സുലിന്‍ കുത്തിവച്ചുകൊന്നു; നഴ്‌സിന് 760 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ച് കോടതി

ഇന്‍സുലിന്‍ കുത്തിവെച്ച് 17 രോഗികളെ കൊലപ്പെടുത്തിയ നഴ്‌സിന് 760 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ച് യുഎസ് കോടതി. അഞ്ച് ആരോഗ്യ കേന്ദ്രങ്ങളിലായി കുറഞ്ഞത് 17 രോഗികളുടെ മരണത്തിന് പിന്നില്‍ ഈ നഴ്‌സാണെന്ന് തെളിഞ്ഞതായും കോടതി വ്യക്തമാക്കി. പെന്‍സില്‍വാനിയയിലെ 41 കാരിയായ നഴ്സായ ഹെതര്‍ പ്രസ്ഡിയെയാണ് മൂന്ന് കൊലപാതക കേസുകളിലും 19 കൊലപാതക ശ്രമങ്ങളിലും തടവിന് ശിക്ഷിച്ചത്. 43 മുതല്‍ 104 വയസ്സ് വരെയുള്ള 22 രോഗികള്‍ക്ക് അമിതമായ അളവില്‍ ഇന്‍സുലിന്‍ നല്‍കിയതിന് പ്രസ്ഡിക്കെതിരെ കുറ്റം ചുമത്തി. രാത്രി ഷിഫ്റ്റുകളില്‍ പ്രമേഹമില്ലാത്ത രോഗികളില്‍ ഉള്‍പ്പെടെ ഇവര്‍ ഇന്‍സുലിന്‍ കുത്തിവെച്ചു. മിക്ക രോഗികളും മരിച്ചു. ഇന്‍സുലിന്‍ അമിതമായാല്‍ ഹൃദയമിടിപ്പ് വര്‍ധിപ്പിച്ച് ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യും. രണ്ട് രോഗികളെ കൊലപ്പെടുത്തിയതിന് കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ഇവര്‍ക്കെതിരെ ആദ്യം കുറ്റം ചുമത്തിയത്.
നേരത്തെയും സമാനമായ സംഭവം ഉണ്ടായിരുന്നു. ചാള്‍സ് ക്യുള്ളന്‍ എന്ന നഴ്‌സ് ന്യൂജേഴ്സിയിലും പെന്‍സില്‍വാനിയയിലുമായി 29 രോഗികളെ ഇന്‍സുലിന്‍ നല്‍കി കൊലപ്പെടുത്തിയിരുന്നു. ടെക്സാസില്‍ നഴ്സായ വില്യം ഡേവിസ് ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയരായ നാലു രോഗികളില്‍ കാലി സിറിഞ്ച് കുത്തി കൊലപ്പെടുത്തിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹെല്‍മെറ്റ് ധരിക്കാതെ ദേശീയപാതയില്‍ അമിതവേഗതയില്‍ വളഞ്ഞുപുളഞ്ഞും ബൈക്കോടിച്ചു; പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്തിയില്ല, മദ്യലഹരിയിലായിരുന്ന സീനിയര്‍ ക്ലര്‍ക്കിനെതിരെയും ഓവര്‍സീയര്‍ക്കെതിരെയും കേസ്
Scroll to top

You cannot copy content of this page