സംസ്ഥാനത്ത് ഉയര്‍ന്ന ചൂടിനു സാധ്യത

തിരുവനന്തപുരം: തീരപ്രദേശങ്ങളിലും ഉള്‍നാടുകളിലും ഇന്നുച്ചക്കു 2.30 വോടെ അന്തരീക്ഷ ആര്‍ദ്രത 55-65 ശതമാന പരിധിയിലാവാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിച്ചു. ഇതു മൂലം ഉയര്‍ന്ന ചൂടോടു കൂടിയ അസ്വസ്ഥതയുളവാക്കുന്ന അന്തരീക്ഷ സ്ഥിതിക്കു സാധ്യതയുണ്ട്.പാലക്കാട്, കോഴിക്കോട് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ അടുത്ത 24 മണിക്കൂര്‍ കൂടി ഉഷ്ണ തരംഗ സാഹചര്യം തുടരാന്‍ സാധ്യതയുണ്ട്. ഈ ജില്ലകളിലുള്ളവരും ശാരീരിക ബുദ്ധിമുട്ടുകളുള്ളവരും പ്രത്യേക ജാഗ്രത പാലിക്കണം.ഇന്നത്തെ താപനില(ഡിഗ്രി സെല്‍ഷ്യസ്): തിരുവനന്തപുരം(36), കൊല്ലം(38), പത്തനംതിട്ട( 37), ആലപ്പുഴ(37), കോട്ടയം (36), ഇടുക്കി(35), …

ഒരു ഞെട്ടില്‍ 13 ചക്കകള്‍; കുഡ്‌ലുവിലാണ് ഈ അപൂര്‍വ കാഴ്ച

കാസര്‍കോട്: മധൂര്‍ കുഡ്‌ലുവില്‍ ഒരു ഞെട്ടിലെ 13 ചക്കകള്‍ വിസ്മയ കാഴ്ചയാകുന്നു. മീപ്പുഗുരിയിലെ ഡി ജയനാരായണ തായന്നൂരിന്റെ വീട്ടുപറമ്പിലെ വരിക്ക പ്ലാവിലാണ് അപൂര്‍വ ദൃശ്യം പ്രകടമായിട്ടുള്ളത്. ചക്കകളെല്ലാം മൂപ്പെത്തിയിട്ടുണ്ട്. മുമ്പൊക്കെ കൂട്ടുകുടംബങ്ങള്‍ സാധാരണമായിരുന്നു. ഇപ്പോഴത് അന്യമായി കൊണ്ടിരിക്കുന്നു. നഷ്ടപ്പെട്ടുപോയ കൂട്ടുകുടംബത്തിന്റെ സൗഭാഗ്യം ഓര്‍മിപ്പിക്കാനാവും പ്ലാവ് ചക്കകളിലൂടെ അത്തരമൊരു അവബോധം ഉണ്ടാക്കുന്നതെന്ന് ജയനാരായണ കരുതുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി, ഒഡീഷയിലെ പുരി ലോക്സഭാ മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ഥി പിന്‍മാറി. സുചാരിത മൊഹന്തിയാണ് പിന്‍മാറിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ലെന്ന് പറഞ്ഞാണ് പിന്‍മാറ്റം. മാധ്യമപ്രവര്‍ത്തകയായ സുചാരിത മൊഹന്തി പത്തുവര്‍ഷം മുന്‍പാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പാര്‍ട്ടി പണം അനുവദിക്കുന്നില്ലെന്നും ഫണ്ട് ലഭിക്കുന്നതിനായി എല്ലാം വാതിലുകളും മുട്ടിയെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന് അയച്ച കത്തില്‍ സുചാരിത പറയുന്നു.മെയ് 25ന് ആറാം ഘട്ടത്തിലാണ് പുരിയിലെ വോട്ടെടുപ്പ്. സംബിത് പത്രയാണ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി. …

വശീകരണ ബാധയകറ്റാന്‍ പൂജ; പൂജയ്ക്കിടെ 19 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മടയന്‍ അറസ്റ്റില്‍

കണ്ണൂര്‍: വശീകരണ ബാധയകറ്റാന്‍ എന്ന പേരില്‍ പൂജയ്ക്കെത്തിയ വീട്ടില്‍ 19 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മടയന്‍ അറസ്റ്റിലായി. മുട്ടന്നൂര്‍ മടപ്പുരയിലെ രമേശന്‍ മടയനെ (59)യാണ് എടക്കാട് സി.ഐ ശംഭുനാഥ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയോടെ എടക്കാട് പൊലീസ് പരിധിയിലെ ഒരു വീട്ടിലായിരുന്നു പീഡനശ്രമം അരങ്ങേറിയത്. നേരത്തെ കാമുകനൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടി മടങ്ങിയെത്തിയപ്പോഴാണ് കുട്ടിയെ വശീകരിച്ച് കൊണ്ടുപോയതാണെന്ന നിഗമനത്തില്‍ വീട്ടുകാര്‍ പൂജയ്ക്ക് തീരുമാനിച്ചത്. വശീകരണബാധ ഒഴിവാക്കാന്‍ പൂജ കൊണ്ട് സാധിക്കുമെന്ന് രമേശന്‍ മടയന്‍ നിര്‍ദേശിക്കുകയായിരുന്നുവത്രെ. ഇതനുസരിച്ച് വീട്ടിലെത്തിയ ഇയാള്‍ …

തലശേരി ഇലക്ട്രോണിക്സ് കടയിലെ കവര്‍ച്ച; രണ്ടുപേര്‍ അറസ്റ്റില്‍; വിശ്രമമുറിയിലെ ജീവനക്കാരികളുടെ ബാഗുകളാണ് കവര്‍ന്നത്

തലശേരി: നാഷണല്‍ റേഡിയോ ഇലക്ട്രോണിക്സ് തലശേരി ഷോറൂമിലെ ജീവനക്കാരികളുടെ വിശ്രമമുറിയില്‍ കവര്‍ച്ച. കവര്‍ച്ചക്കാരെ 24 മണിക്കൂറിനുള്ളില്‍ തലശേരി എസ്.ഐ എ.അഷ്റഫിന്റെ നേതൃത്വത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു. പെട്ടിപ്പാലം സ്വദേശി പി.നസീര്‍ (28), ചാലില്‍ സ്വദേശി മുഹമ്മദ് മുസ്തഫ (40) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു കവര്‍ച്ച. പള്ളിത്താഴെ സ്ഥിതിചെയ്യുന്ന നാഷണല്‍ റേഡിയോ ഇലക്ട്രോണിക്സിന്റെ പിറകുവശത്ത് ജീവനക്കാരികള്‍ വിശ്രമിക്കുന്ന മുറിയിലാണ് കവര്‍ച്ച നടന്നത്. ജീവനക്കാരികളായ അക്ഷരയുടെ ബാഗില്‍ നിന്ന് 600 രൂപയും ഷീജയുടെ ബാഗില്‍ നിന്ന് …

ചാളക്കടവിലെ വാടക ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ സ്ത്രീ മരിച്ച നിലയില്‍; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം

കാസര്‍കോട്: ചാളക്കടവിലെ വാടക ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ സ്ത്രീ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് അഞ്ച് ദിവസം പഴക്കമുണ്ട്. ചാളക്കടവിലെ സുബൈദയുടെ ഉടമസ്ഥതയിലുള്ള ക്വാര്‍ട്ടേഴ്‌സിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ ദുര്‍ഗന്ധം വമിക്കുന്നത് കണ്ട് പരിസരവാസികള്‍ നോക്കിയപ്പോഴാണ് കസേരയില്‍ സ്ത്രീയെ മരിച്ചുകിടക്കുന്നതായി കണ്ടത്. കഴിഞ്ഞ 28 നാണ് സ്ത്രീ ഇവിടെ റൂമെടുത്തത്. ചെമ്മട്ടംവയല്‍ സ്വദേശിനിയെന്നാണ് ഇവര്‍ പറഞ്ഞതത്രെ. ക്വാര്‍ട്ടേഴ്‌സ് ഉടമക്ക് ഇവരുടെ പേരോ മറ്റ് വിവരങ്ങളോ ഒന്നും അറിയില്ല. രണ്ടും ദിവസം കഴിഞ്ഞ് ആധാര്‍കാര്‍ഡും മറ്റും വാങ്ങാമെന്നാണ് കരുതിയതെന്ന് സുബൈദയുടെ …

ആള്‍താമസമില്ലാത്ത വീട്ടില്‍ കൊണ്ടുപോയി 14കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; അമ്പതുകാരന്‍ അറസ്റ്റില്‍

കാസര്‍കോട്: ഉത്സവ പറമ്പില്‍ നിന്നും ആള്‍താമസമില്ലാത്ത വീട്ടില്‍ കൊണ്ടുപോയി 14 കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കനെ പൊലിസ് അറസ്റ്റ് ചെയ്തു. കുശാല്‍നഗറിലെ കളരിക്കാല്‍ വിനോദ് കുമാറി(50)നെയാണ് ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ എം.പി. ആസാദ് അറസ്റ്റ് ചെയ്തത്. സാധനങ്ങള്‍ കൊണ്ടുവരാന്‍ സഹായിക്കണമെന്ന് പറഞ്ഞാണ് വിദ്യാര്‍ഥിയെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. പീഡന ശ്രമത്തിനിടെ രക്ഷപ്പെട്ട 14 കാരന്‍ അപ്പോള്‍ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാര്‍ വീട് വളഞ്ഞ് തടഞ്ഞ് ഉപരോധിച്ചു. വിവരത്തെ തുടര്‍ന്ന് പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ വിനോദിനെ …

മകള്‍ ആരുമറിയാതെ പ്രണയവിവാഹിതയായി; വിവരമറിഞ്ഞ മാതാപിതാക്കള്‍ യുവാവിന്റെ മൂക്കറുത്തു

പ്രണയ വിവാഹത്തില്‍ പ്രകോപിതരായി യുവാവിന്റെ മൂക്ക് ചെത്തി യുവതിയുടെ മാതാപിതാക്കന്മാര്‍. തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച് അവശനാക്കിയശേഷമാണ് മൂക്ക് മുറിച്ചത്. രാജസ്ഥാനിലെ പാലി-ജോധ്പൂര്‍ ഹൈവേയില്‍ വച്ചാണ് യുവാവിന് നേരെ ഭാര്യയുടെ വീട്ടുകാരുടെ അതിക്രൂരമായ അതിക്രമം. ചെല്‍റാം തക്(23)നാണ് ആക്രമത്തില്‍ പരിക്കേറ്റത്. രാജസ്ഥാനിലെ ജോധ്പൂര്‍ ജില്ലയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. യുവാവിന്റെ സഹോദരന്റെ പരാതിയെ തുടര്‍ന്ന് വെള്ളിയാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു. ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു ചേലാരം എന്ന യുവാവ് തന്റെ ഗ്രാമത്തിലെ പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. …

രാജ്യത്തിന്റെ പ്രതിരോധ മേഖലയില്‍ കര്‍മനിരതനായി 40 വര്‍ഷം; കമ്പല്ലൂര്‍ തെക്കേവീട്ടില്‍ ടിവി കൃഷ്ണന്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നും പടിയിറങ്ങി

കാസര്‍കോട്: അതിര്‍ത്തിയില്‍ രാജ്യം കാക്കാന്‍ കാണിച്ച സൂക്ഷ്മത രാജ്യത്തിന്റെ പ്രതിരോധ മേഖലയിലും പുലര്‍ത്തിയശേഷം കമ്പല്ലൂര്‍ തെക്കേവീട്ടില്‍ ടിവി കൃഷ്ണന്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നും പടിയിറങ്ങി. രണ്ടു മേഖലയിലുമായി 40 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ഹിന്ദുസ്ഥാന്‍ എയ്‌റോ നോട്ടിക്കല്‍ ലിമിറ്റഡ് എന്‍ജിനീയറിങ് വിഭാഗത്തില്‍ നിന്ന് മാസ്റ്റര്‍ സൂപ്പര്‍വൈസര്‍ പദവിയില്‍ നിന്നും പടിയിറങ്ങുന്നത്.കമ്പല്ലൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം വയക്കര സ്‌കൂളില്‍ നിന്ന് എസ്എസ്എല്‍സി പാസായി കാഞ്ഞങ്ങാട് നെഹ്റു കോളേജില്‍ പ്രീഡിഗ്രി വിദ്യാഭ്യാസത്തിന് ശേഷം 1983 ആഗസ്റ്റില്‍ …

കിടപ്പുരോഗിയായ വയോധികയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു

കൊച്ചി: മൂവാറ്റുപുഴയില്‍ കിടപ്പ് രോഗിയായ വയോധികയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. നിരപ്പ്, കുളങ്ങാട്ടുപ്പാറയിലെ കത്രിക്കുട്ടി (85)യാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഭാര്യയെ കൊലപ്പെടുത്തിയ വിവരം ഭര്‍ത്താവായ ജോസഫ് തന്നെയാണ് പൊലീസിനെ അറിയിച്ചത്. കിടപ്പുരോഗിയായതിനാല്‍ ഭാര്യയെ ശുശ്രൂഷിക്കാനുള്ള ബുദ്ധിമുട്ടാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ജോസഫ് പൊലീസിന്റെ കസ്റ്റഡിയിലാണ്. കത്രിക്കുട്ടി-ജോസഫ് ദമ്പതികള്‍ക്ക് അഞ്ചു മക്കളുണ്ടെങ്കിലും തനിച്ചായിരുന്നു ഇരുവരും താമസം.

ഒന്നേകാല്‍ ലക്ഷം രൂപ കൈക്കൂലി വാങ്ങിയ എഞ്ചിനീയര്‍ അറസ്റ്റില്‍; കിടക്കയ്ക്കടിയില്‍ നിന്ന് 30 ലക്ഷം രൂപ കണ്ടെടുത്തു

അഹമ്മദാബാദ്: ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങിയ എഞ്ചിനീയറെ അഴിമതി വിരുദ്ധ ബ്യൂറോ ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തു. ഗുജറാത്ത് വാട്ടര്‍ സപ്ലൈ ആന്റ് സീവേജ് ബോര്‍ഡിലെ ഡെപ്യൂട്ടി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വൈഭവ് ശ്രീവാസ്തവയാണ് അറസ്റ്റിലായത്. ധന്ദുക താലൂക്കിലെ 54 വില്ലേജുകളിലെ ജലവിതരണ സംവിധാനത്തില്‍ അറ്റകുറ്റപ്പണി നടത്തിയ കരാറുകാരനോടാണ് എഞ്ചിനീയര്‍ കൈക്കൂലി വാങ്ങിച്ചത്. നാലുമാസത്തെ ബില്ല് പാസാക്കിയതിന് പിന്നാലെ 1.2 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട കാര്യം കരാറുകാരന്‍ ആന്റി കറപ്ഷന്‍ ബ്യൂറോയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് …

കാസര്‍കോട് മൂന്നുപേര്‍ കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: വ്യത്യസ്ത സ്ഥലങ്ങളിലായി കാസര്‍കോട് മൂന്നുപേര്‍ കുഴഞ്ഞുവീണ് മരിച്ചു. മംഗളൂരുവിലെ ടൂറിസ്റ്റ് സ്ഥാപനത്തിലെ ടൂര്‍ മാനേജരും, പെര്‍ളയിലെ വസ്ത്രവ്യാപാരിയും യുവ കര്‍ഷകനുമാണ് മരിച്ചത്. മംഗളൂരുവിലെ ടൂറിസ്റ്റ് സ്ഥാപനത്തിലെ ടൂര്‍ മാനേജരായ കാസര്‍കോട്, നെല്ലിക്കുന്ന്, സുബ്രഹ്‌മണ്യ ക്ഷേത്രത്തിന് സമീപത്തെ സുമന്ത് (56) വീട്ടില്‍ ആണ് കുഴഞ്ഞ് വീണത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. അയല്‍വാസികളുടെ സഹായത്തോടെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതരായ കൃഷ്ണപ്പ-രുഗ്മണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: സുകീര്‍ത്തി, ഷൈലജ, സീത, സുരേഖ.പെര്‍ളയിലെ വസ്ത്രവ്യാപാരിയായ ബദിയടുക്ക, പള്ളത്തടുക്ക, …

ഇടിമിന്നലേറ്റ് മൂന്ന് പേര്‍ മരിച്ചു; മരിച്ചവരില്‍ ഒരാള്‍ രണ്ടാഴ്ച മുമ്പ് വിവാഹിതനായ സര്‍വ്വീസ് സെന്റര്‍ ഉടമ

മംഗളൂരു: വെള്ളിയാഴ്ച വൈകിട്ടുണ്ടായ ശക്തമായ ഇടിമിന്നലില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. കര്‍ണ്ണാടകയിലെ സുബ്രഹ്‌മണ്യം, മടിക്കേരി, ഹൊസക്കോട്ട എന്നിവിടങ്ങളിലാണ് മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. സുബ്രഹ്‌മണ്യം, പര്‍വ്വതിമുഖിയില്‍ ഉണ്ടായ ഇടിമിന്നലില്‍ കാര്‍ സര്‍വ്വീസ് സെന്റര്‍ ഉടമ സോമസുന്ദരം (33) ആണ് മരിച്ചത്. 15 ദിവസം മുമ്പാണ് ഇയാളുടെ വിവാഹം കഴിഞ്ഞത്. വൈകുന്നേരം മുറ്റത്ത് ഉണങ്ങാനിട്ട അടയ്ക്ക വാരുന്നതിനിടയിലാണ് ഇടിമിന്നലേറ്റത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മടിക്കേരിയില്‍ ആസാം സ്വദേശിയായ തോട്ടം തൊഴിലാളിയാണ് മരിച്ചത്. തോട്ടത്തില്‍ പണിയെടുക്കുകയായിരുന്ന പ്രമോദ് ധര്‍മ്മിനി(30)യാണ് …

നവജാതശിശുവിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്; പൊലീസ് തെരയുന്ന നര്‍ത്തകന്‍ ആര്?

കൊച്ചി: പനമ്പള്ളിനഗര്‍, വിദ്യാനഗറിലെ ഫ്‌ളാറ്റില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്. അതിനുശേഷമാണ് മൃതദേഹം കവറില്‍ പൊതിഞ്ഞ് ഫ്‌ളാറ്റില്‍ നിന്ന് പുറത്തേക്ക് എറിഞ്ഞതെന്ന വിവരവും പുറത്ത് വന്നു. യുവതി തന്നെയാണ് ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.വെള്ളിയാഴ്ച രാവിലെയാണ് അവിവാഹിതയായ യുവതി പ്രസവിച്ചത്. ശുചിമുറിയില്‍ വെച്ചായിരുന്നു പ്രസവം. കുഞ്ഞ് ജനിച്ചയുടന്‍ വായില്‍ തുണി തിരുകുകയും കഴുത്തില്‍ ഷാളിട്ട് മുറുക്കുകയും ചെയ്തതായി യുവതി പൊലീസിനോട് പറഞ്ഞു. കുഞ്ഞിനെ ഉപേക്ഷിക്കാനായിരുന്നു യുവതി ആദ്യം കണക്ക്കൂട്ടിയിരുന്നത്. എന്നാല്‍ മാതാവ് വാതിലില്‍ മുട്ടിയതോടെ എല്ലാ …

പാളത്തിൽ അറ്റകുറ്റപ്പണി; ട്രെയിനുകളുടെ സമയ ക്രമത്തിൽ മാറ്റം; പരശുറാം എക്സ്പ്രസ് ഒന്നരമണിക്കൂർ വൈകിയോടും

പാലക്കാട്: പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതുകൊണ്ട്, ചില ട്രെയിനുകളുടെ യാത്രാസമയത്തിൽ റെയിൽവേ മാറ്റംവരുത്തി.മംഗളൂരു-നാഗർകോവിൽ പരശുറാം എക്സ്പ്രസ് (16649) 11നും 22നും രാവിലെ 5.05-ന് പുറപ്പെടേണ്ടത് ഒന്നരമണിക്കൂർ വൈകി 6.35-ന് മാത്രമേ പുറപ്പെടുകയുള്ളൂവെന്ന് പാലക്കാട് റെയിൽവേ ഡിവിഷൻ അധികൃതർ അറിയിച്ചു. മംഗളൂരു-ചെന്നൈ വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ് (22638) 10നും 21നും രാത്രി 11.45- ന് മംഗളൂരുവിൽനിന്ന് പുറപ്പെടുന്നതിന് പകരം ഉള്ളാൽ സ്റ്റേഷനിൽ നിന്ന് 12.15-ന് പുറപ്പെടും.മംഗളൂരു-കോഴിക്കോട് എക്‌സ്പ്രസ് (16610) 11നും 22നും രാവിലെ 5.15-ന് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്നതിന് പകരം ഉള്ളാൽസ്റ്റേഷനിൽ …

ഭാര്യയുമായുള്ള പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധo ബലാൽസംഗമല്ല: മധ്യപ്രദേശ് ഹൈക്കോടതി

ഭാര്യയുമായുള്ള പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധo ബലാൽസംഗമല്ല: മധ്യപ്രദേശ്ഹൈക്കോടതിന്യൂ ദൽഹി: ഭാര്യയുമായുള്ള പ്രകൃതി വിരുദ്ധ ലൈംഗികബന്ധം ബലാൽസംഗമല്ലെന്നു മധ്യപ്രദേശ്ഹൈക്കോടതി നിരീക്ഷിച്ചു. മനീഷ് സഹു എന്നയാൾക്കെതിരെ ഭാര്യ നൽകിയ പരാതിയിന്മേലാണ് കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്. ഇത്തരം സന്ദർഭങ്ങളിൽ ഭാര്യയുടെ സമ്മതo അപ്രസക്തമാണ്.വൈവാഹിക ലൈംഗിക ബന്ധം ഇന്ത്യയിൽ കുറ്റകരമല്ലെന്നും കോടതി നിരീക്ഷിച്ചു.

‘ടര്‍ഫില്‍ പരിശീനത്തിനെത്തിയ പതിനാറുകാരിയെ കയറിപ്പിടിച്ചു; യുവാവിനെ ജയിലിലടച്ചു

കണ്ണൂര്‍: ടര്‍ഫില്‍ കായിക പരിശീലനത്തിനെത്തിയ പതിനാറുകാരിയെ കയറിപ്പിടിച്ചതായ പരാതിയിൽടര്‍ഫിലെ തൊഴിലാളിക്കെതിരെ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.തലശ്ശേരി ലോട്ടസ് ടാക്കീസിന് സമീപത്തെ റാഹിദി (39)നെയാണ് റിമാന്റ് ചെയ്തത്. കഴിഞ്ഞ ദിവസം തലശ്ശേരി സ്റ്റേഡിയത്തിന് സമീപത്താണ് സംഭവം. ടര്‍ഫില്‍ പരിശീലനം നടത്തിക്കൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ സ്ഥലത്തെത്തിയ റാഹീദ് കയറിപ്പിടിക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളം വെച്ചതോടെയാണ് സംഭവം മറ്റുള്ളവരുടെ ശ്രദ്ധയില്‍പെട്ടത്. ടര്‍ഫിലെ അറ്റകുറ്റപ്പണികള്‍ക്കുള്ള സഹായിയാണ് പ്രതിയായ റാഹിദ്.

സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞ് അമ്മയും മകളും ഉൾപ്പെടെ മൂന്നുപേർ മരിച്ചു

ഇടുക്കി: സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞ് അമ്മയും മകളും ബന്ധുവും ഉൾപ്പെടെ മൂന്നുപേർ മരിച്ചു. ഇടുക്കി, തിടിനഗർ സ്വദേശി അഞ്ജലി (25) മകൾ അമയ (4), അഞ്ജലിയുടെ ഭർതൃ സഹോദരന്റെ ഭാര്യ ജെൻസി (19) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകുന്നേരം ചിന്നക്കനാലിലാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇറക്കത്തിൽ വച്ച് നിയന്ത്രണം തെറ്റി കൊക്കയിലേയ്ക്ക് മറിഞ്ഞാണ് അപകടം. അമ്മയും മകളും അപകട സ്ഥലത്തു വച്ചും ജെൻസി തേനി മെഡിക്കൽ കോളേജിലുമാണ് മരണപ്പെട്ടത്.