കാറഡുക്ക സഹകരണ സംഘത്തിലെ 4.76 കോടിയുടെ തട്ടിപ്പ്; മുഖ്യപ്രതികള്‍ എവിടെ? ഒളിത്താവളം ഒരുക്കുന്നത് ആര്?
കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്ന് 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതികള്‍ എവിടെ? പ്രതികള്‍ക്കായി വ്യാപകമായി തെരച്ചില്‍ നടത്തുന്നുണ്ടെന്ന് ജില്ലാ ക്രൈംബ്രാഞ്ച് പറയുമ്പോഴും കാണാമറയത്തിരിക്കുന്ന സംഘം സെക്രട്ടറിയും സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ കര്‍മ്മന്തൊടി, ബാളക്കണ്ടത്തെ കെ. രതീശന്‍, കണ്ണൂര്‍, താണ സ്വദേശി ജബ്ബാര്‍ എന്നിവര്‍ക്കു ഒളിത്താവളം ഒരുക്കിക്കൊടുക്കുന്നത് ആര്? സംഭവം പുറത്ത് വന്നിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും മുഖ്യപ്രതികളെ പിടികൂടാന്‍ കഴിയാത്ത പൊലീസ് നടപടി വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. …