ചെറുകുന്നിൽ വാഹനാപകടങ്ങള്‍ തുടർക്കഥ; ടിപ്പർ ലോറിയും വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കണ്ണൂർ: ചെറുകുന്നിൽ ടിപ്പർ ലോറിയും വാനും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു. വാൻ ഡ്രൈവർ എറണാകുളം കാലടി സ്വദേശി അൻസാർ(33) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറരയോടെ ചെറുകുന്ന് കണ്ണപുരം റോഡിൽ കൊവ്വപ്പുറം വളവിനു സമീപമാണ് അപകടം. പാർസൽ സാധങ്ങളുമായി വരികയായിരുന്ന വാനിൽ എതിർ ദിശയിൽ വന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. നാട്ടുകാരുടെ വിവരത്തെ തുടർന്ന് എത്തിയ കണ്ണപുരം പൊലീസ് വാനിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്ത് ചെറുകുന്ന് മിഷൻ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ കണ്ണൂർ പരിയാരം ഗവൺമെന്റ് …

മാവില്‍ നിന്നു വീണ് മരിച്ചു

കാസര്‍കോട്: മാങ്ങ പറിക്കുന്നതിനിടയില്‍ വീണു പരിക്കേറ്റ 64 കാരന്‍ മരിച്ചു. മഞ്ചേശ്വരം, മിയാപദവ്, ബുഡ്രിയയിലെ കൃഷ്ണമൂല്യയാണ് തിങ്കളാഴ്ച്ച രാത്രി മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്. മെയ് 16 ന് വീട്ടുവളപ്പിലെ മാവില്‍ നിന്നു മാങ്ങ പറിക്കുന്നതിനിടയിലാണ് അപകടം. ഭാര്യ: കമല. മക്കള്‍: ശിവാനന്ദ, ശില്‍പ. മരുമകന്‍: സീതാരാമ. സഹോദരങ്ങള്‍: പത്മാവതി, കൃഷ്ണാവതി, ദേവകി, ത്യാംപ മൂല്യ. മഞ്ചേശ്വരം പൊലീസ് കേസെടുത്തു.

മരുന്നു വാങ്ങാനാണെന്നു പറഞ്ഞ് വീട്ടില്‍ നിന്നു പോയ വയോധികയെ കാണാതായി

ബദിയഡുക്ക: മരുന്നു വാങ്ങാനാണെന്നു പറഞ്ഞ് വീട്ടില്‍ നിന്നു പോയ വയോധികയെ കാണാതായി. നാരമ്പാടിയിലെ ലീലാവതി (60)യെയാണ് കാണാതായത്. തിങ്കളാഴ്ച രാവിലെയാണ് വീട്ടില്‍ നിന്നു ഇറങ്ങിയത്. വൈകുന്നേരമായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് മകന്‍ ബദിയഡുക്ക പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബദിയഡുക്കയില്‍ നിന്നു ഓട്ടോയില്‍ കയറി കുമ്പള ഗോപാലകൃഷ്ണ ക്ഷേത്രത്തിനു സമീപത്തേക്ക് പോയതായി കണ്ടെത്തി. അവിവിവാഹിതനായ മൂത്ത മകനൊപ്പമായിരുന്നു താമസം. ഇളയ രണ്ടു ആണ്‍മക്കള്‍ വിവാഹിതരായി വേറെ വീടുകളിലാണ് താമസം.

10 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: 60 കാരനെതിരെ പോക്‌സോ കേസ്

ബേഡകം: പത്തുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 60 കാരനെതിരെ പോക്‌സോ കേസെടുത്തു. ബേഡകം പുളുവിഞ്ചിയിലെ ബാലചന്ദ്ര(60)നെതിരെയാണ് കേസ്. ഇയാള്‍ ഒളിവിലാണെന്നു പൊലീസ് പറഞ്ഞു. അന്വേഷണം തുടരുന്നുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു സംഭവമെന്നു പറയുന്നു. വീട്ടുകാരാണ് പരാതി നല്‍കിയത്.

കിണറ്റില്‍ വീണ കോഴിയെ രക്ഷിക്കാന്‍ ഇറങ്ങിയ യുവാവ് കിണറ്റില്‍ വീണു മരിച്ചു

കാസര്‍കോട്: കിണറ്റില്‍ വീണ കോഴിയെ രക്ഷിക്കാന്‍ ഇറങ്ങിയ യുവാവ് കിണറ്റില്‍ വീണു മരിച്ചു. നെട്ടണിഗെ പഡ്ഡെമൂലെ ഹൗസിലെ പി സതീശന്‍ (34) ആണ് മരിച്ചത്. രവി എന്നയാളുടെ കിണറ്റില്‍ വീണ കോഴിയെ രക്ഷപ്പെടുത്താന്‍ ഇന്നലെ സന്ധ്യയ്ക്കാണ് സതീശന്‍ കിണറ്റില്‍ ഇറങ്ങിയത്. സതീശന്റെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്ററോളം അകലെയാണ് ഇത്. കയര്‍കെട്ടി കിണറ്റിലിറങ്ങിയ സതീശന്‍ കോഴിയെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു. അതിനുശേഷം കിണറ്റില്‍ ഇറങ്ങാന്‍ കെട്ടിയ കയറില്‍ പിടിച്ച് തിരിച്ചു കയറുന്നതിനിടയില്‍ കയര്‍ പൊട്ടുകയായിരുന്നു. കിണറ്റില്‍ വീണ സതീശന്‍ …

അറബിക്കടലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂ ചലനം; സുനാമി ഭീഷണി ഇല്ലെന്ന് വിദഗ്ധർ

അറബിക്കടലിൽ ഭൂചലനമുണ്ടായതായി ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാത്രി 8.26-നാണ് ഭൂകമ്പമാപിനിയിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമനുഭവപ്പെട്ടത്. മാലദ്വീപിന് 216 കിലോമീറ്റർ അകലെയായാണ് പ്രഭവകേന്ദ്രം.മാലിദ്വീപിന്‍റെയും ലക്ഷദ്വീപിന്‍റെയും ഇടയിൽ സമുദ്രനിരപ്പിൽ നിന്ന് 10 കിലോമീറ്റർ താഴ്ചയാണ് പ്രഭവ കേന്ദ്രം. ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രവും സ്വകാര്യ ഏജന്‍സികളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം മാലദ്വീപിൽ നിന്നും 216 കി.മി അകലെയാണ് ഭൂചലനം ഉണ്ടായതെന്ന് ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഭൂചലന നിരീക്ഷകർ പറയുന്നു. മാലദ്വീപിലെ ഏഴ് നഗരങ്ങളിൽ …

കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധ; ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു; നിരവധി പേർ ഇപ്പോഴും ചികിത്സയിൽ

ഭക്ഷ്യവിഷബാധയേറ്റ് ചകിത്സയിലായിരുന്ന സ്ത്രീ മരിച്ചു. തൃശൂര്‍ പെരിഞ്ഞനം സെയിന്‍ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച് അവശനിലയിലായ . പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശിനി ഉസൈബ (56) ആണ് മരിച്ചത്. പനിയും ഛര്‍ദിയും മൂലം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നിനാണ് ഇവര്‍ മരിച്ചത്.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മയോണൈസില്‍ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. ഉസൈബയുടെ വീട്ടിലേക്ക് ഹോട്ടലിൽ നിന്നും കുഴിമന്തി പാഴ്‌സൽ വാങ്ങിക്കഴിക്കുകയായിരുന്നു. പനി, ഛർദ്ദി, വയറിളക്കം എന്നിവയെ തുടർന്ന് തിങ്കളാഴ്ച രാവിലെയാണ് ഉസൈബ പെരിഞ്ഞനം …

ലാപ്ടോപ്പ് ചാർജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് വനിതാ ഡോക്ടർ മരിച്ചു

ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെ വനിതാ ഡോക്ടർ ഷോക്കേറ്റ് മരിച്ചു. നാമക്കൽ സ്വദേശി ഡോ. ശരണിത (32) ആണ് മരിച്ചത്. കിൽപോക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്തിൽ പരിശീലനത്തിനെത്തിയതായിരുന്നു ശരണിത. അയനാവരത്തെ ഹോസ്‌റ്റൽ മുറിയിൽ വച്ചു ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ ഭർത്താവ് ഒട്ടേറെ തവണ ഫോൺ വിളിച്ചിട്ടും കിട്ടാത്തതിനെ തുടർന്ന് ഹോസ്‌റ്റൽ അധികൃതരെ വിവരം അറിയിച്ചു. മുറിയിലെത്തി നോക്കിയപ്പോഴാണ് ചാർജർ കയ്യിൽ പിടിച്ച് അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഉടൻ ആശുപ്രതിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോയമ്പത്തൂരിൽ …

ബംഗളൂരുവിൽ നിന്ന് കാസർകോട്ടേക്ക് വന്ന സ്വകാര്യ ബസിൽ നിന്നും രേഖകളില്ലാത്ത 10 ലക്ഷം രൂപ പിടികൂടി: കോയിപ്പാടി സ്വദേശി പിടിയിൽ

കാസർകോട്: വാഹന പരിശോധനയ്ക്കിടെ രേഖകളില്ലാതെ കടത്തുകയായിരുന്ന 10 ലക്ഷം രൂപ പിടികൂടി. ബംഗളൂരുവില്‍ നിന്നും കാസര്‍കോട് വരികയായിരുന്ന സ്വകാര്യ ബസില്‍ നിന്നാണ് പണം പിടികൂടിയത്. ആദൂരിലെയും ബദിയഡുക്കയിലെയും എക്‌സൈസ് അധികൃതര്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. സംഭവത്തില്‍ മഞ്ചേശ്വരം കോയിപ്പാടി കുട്യാളം സ്വദേശി കെ.അബ്ദുള്‍ സമദിനെ (35) പിടികൂടി. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ആദൂര്‍ പൊലീസിന് കൈമാറി. ബദിയഡുക്ക എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സുബിന്‍രാജും സംഘവും ചേര്‍ന്നാണ് പരിശോധന നടത്തിയത്. പരിശോധനാ സംഘത്തില്‍ ആദൂര്‍ ചെക്ക്‌ …

കാണാതായ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: കാണാതായ യുവാവിനെ ട്രെയിന്‍ തട്ടിമറിച്ച നിലയില്‍ കണ്ടെത്തി. പരേതരായ തറമ്മല്‍ കണ്ണന്റെയും ചിയ്യയി കുട്ടിയുടെയും മകന്‍ തറമ്മല്‍ രാജീവനാണ്(47)മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ വളപട്ടണം റെയില്‍വെ പാലത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാജീവനെ കാണാതായിരുന്നു. മൃതദേഹം ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. ഉച്ചയോടെ ബന്ധുക്കളെത്തി തിരിച്ചറിയുകയായിരുന്നു. ഭാര്യ: നിഷ(പട്ടുവം). മകള്‍: തന്മയ. സഹോദരങ്ങള്‍; രോഹിണി(കാനൂല്‍), മോഹനന്‍, ചന്ദ്രന്‍, വിമല, ബാബു, പ്രകാശന്‍, രാജേഷ്.

മകളെ പീഡിപ്പിച്ചു; ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പയ്ക്കെതിരെ പീഡന പരാതി നൽകിയ സ്ത്രീ മരണപ്പെട്ടു

പതിനേഴുകാരിയായ മകളെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച്, ബിജെപി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പയ്ക്കെതിരെ പരാതി നല്‍കിയ സ്ത്രീ മരിച്ചു. ബെംഗളൂരുവിലെ ഹുളിമാവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം രാത്രിയാണ് അൻപത്തിമൂന്നുകാരിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചത്. ചികിത്സയോട് പ്രതികരിക്കാനാകാതെ ഇവർ മരിക്കുകയായിരുന്നു. ശ്വാസകോശ അര്‍ബുദ ബാധിതയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി രണ്ടിന് സഹായം ചോദിച്ചെത്തിയ പെൺകുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്നാണ് യെദ്യൂരപ്പയ്ക്കെതിരെയുള്ള പരാതി. അമ്മയോടൊപ്പം യെദ്യൂരപ്പയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നാണ് പരാതിയിലുള്ളത്. പരാതിയില്‍ പ്രാഥമിക …

തിരുപ്പൂര്‍ ഒറ്റപ്പാളയത്ത് ക്ഷേത്രം പണിയാന്‍ മുസ്ലീങ്ങള്‍ സ്ഥലം സംഭാവനയായി നല്‍കി: നല്ല മനസ്സിനു നന്മ നേര്‍ന്ന് നാട്

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ ഒറ്റപ്പാളയത്ത് ഗണേശ ക്ഷേത്രം നിര്‍മ്മിക്കാന്‍ മുസ്ലിങ്ങള്‍ മൂന്നു സെന്റ് ഭൂമി ക്ഷേത്രത്തിനു സൗജന്യമായി സംഭാവന ചെയ്തു.ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലും ഇവര്‍ നിറഞ്ഞു നിന്നു. കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെട്ട മുസ്ലീംസംഘം ചടങ്ങില്‍ പങ്കെടുക്കാനെത്തിയതു പൂത്താലങ്ങളും പഴങ്ങളുമായി ആയിരുന്നു. ആര്‍ എം ജെ റോഡ് ഗാര്‍ഡന്‍ മുസ്ലീം ജമാഅത്ത് അംഗങ്ങള്‍ ആറുലക്ഷം രൂപ വിലയുള്ള ഭൂമിയാണ് ക്ഷേത്രം പണിയാന്‍ സൗജന്യമായി നല്‍കിയത്.ഒറ്റപ്പാളയത്ത് താമസക്കാരായ 300വോളം ഹിന്ദുക്കള്‍ക്ക് ആരാധനാലയമില്ലായിരുന്നു. ഹിന്ദുക്കളുടെ മാനസികാവസ്ഥ തിരിച്ചറിഞ്ഞാണ് അവര്‍ക്ക് ആരാധനാ സൗകര്യമൊരുക്കാന്‍ മുസ്ലീങ്ങള്‍ …

കണ്ണില്‍ മുളക് പൊടി വിതറി വൃദ്ധയുടെ മാല കവര്‍ന്നു; അക്രമം നടത്തിയത് പര്‍ദ്ദയിട്ടെത്തിയ ആള്‍

തിരുവനന്തപുരം: പര്‍ദ്ദയിട്ടെത്തിയ മോഷ്ടാവ് വൃദ്ധയുടെ കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് താലിയും മാലയുടെ ഒരു ഭാഗവുമായി കടന്നു. തിങ്കളാഴ്ച പുലര്‍ച്ചെ വര്‍ക്കലയിലാണ് സംഭവം. 60 വയസ്സുള്ള ഓമനയാണ് അക്രമത്തിന് ഇരയായത്. വീടിന് പുറത്തുള്ള ശുചിമുറിയിലേക്ക് പോവുകയായിരുന്നു ഓമന. ഇതിനിടയിലാണ് പര്‍ദ്ദയിട്ടെത്തിയ മോഷ്ടാവ് ഓമനയുടെ കണ്ണില്‍ മുളക് പൊടി എറിഞ്ഞത്. വീടിന്റെ മുന്‍ ഭാഗത്തെ വാതിലിലെ കൊളുത്ത് പുറത്ത് നിന്ന് മോഷ്ടാവ് ഇടുകയും ചെയ്തു. കണ്ണില്‍ മുളക് പൊടി വീണതോടെ ഓമന നിലവിളിച്ചുവെങ്കിലും വീട്ടിനകത്തുള്ളവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ ഓമനയും …

വനിതാ ഡോക്ടര്‍ വീട്ടില്‍ മരിച്ച നിലയില്‍

മലപ്പുറം: ഹോമിയോ ഡോക്ടറായ യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാര്‍ക്കാട്, പള്ളിക്കുന്ന്, ചേരിങ്ങല്‍ വീട്ടില്‍ റംലത്ത് (39)ആണ് മരിച്ചത്. പേവിഷബാധയാണോ മരണകാരണമെന്ന് സംശയിക്കുന്നു. രണ്ട് മാസം മുമ്പ് വളര്‍ത്തുനായയില്‍ നിന്ന് ഡോക്ടര്‍ക്ക് ശരീരത്തില്‍ പോറലേറ്റതായി സംശയിക്കുന്നു. എന്നാല്‍ അത് അത്ര കാര്യമാക്കിയില്ല. ഒരാഴ്ചയായി ശാരീരിക അവശത അനുഭവപ്പെട്ടു തുടങ്ങി. അവശത കൂടിയതോടെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി, പിന്നീട് അട്ടപ്പാടി ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. നില ഗുരുതരമായതോടെ മെഡിക്കല്‍ …

പൊലീസുകാര്‍ക്ക് വിരുന്നൊരുക്കി ഗുണ്ടാനേതാവ്; എസ്.ഐ.യെ കണ്ടപ്പോള്‍ ഡിവൈ.എസ്.പി കക്കൂസിലൊളിച്ചു

കൊച്ചി: അങ്കമാലിയില്‍ ഗുണ്ടാനേതാവ് പൊലീസ് ഉദ്യോഗസ്ഥന് ഒരുക്കിയ വിരുന്ന് വിവാദത്തില്‍. ഗുണ്ടാനേതാവ് തമ്മനം ഫൈസല്‍ ആണ് ആലപ്പുഴയിലെ ഡിവൈ.എസ്.പി സാബുവിനും പൊലീസുകാര്‍ക്കും വിരുന്നൊരുക്കിയത്.സംഭവം സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് അങ്കമാലി എസ്.ഐയും സംഘവും തമ്മനത്തിന്റെ വീട്ടില്‍ എത്തിയതോടെ ഡിവൈ.എസ്.പി സാബു കക്കൂസില്‍ കയറിയൊളിച്ചു. ഡിവൈ.എസ്.പിക്കും സംഘത്തിനും നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ള ഫൈസലിന്റെ വീട്ടില്‍ വിരുന്നൊരുക്കിയത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.ഡിവൈ എസ് പിയോടൊപ്പം മൂന്ന് പൊലീസുകാരും ഉണ്ടായിരുന്നു. എന്തിനാണ് ഇവിടെ എത്തിയതെന്ന എസ് ഐയുടെ ചോദ്യത്തിന് ഫൈസലൊരുക്കിയ വിരുന്നിന് …

മലപ്പുറത്ത് ഉച്ചക്കഞ്ഞിയുടെ 7737 കിലോ അരി കരിഞ്ചന്തയിലേക്ക് കടത്തി; നാല് അധ്യാപകര്‍ക്കെതിരെ നടപടി

മലപ്പുറം: ഉച്ചക്കഞ്ഞിയുടെ അരി അടിച്ചു മാറ്റിയ അധ്യാപകര്‍ക്കെതിരെ ക്രിമിനല്‍ നടപടിക്കു ധനകാര്യ പരിശോധനാ വിഭാഗം സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തു. അരി കടത്തല്‍മൂലം സ്‌കൂളിനു 2.88 ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടായതായി അന്വേഷണ സംഘം കണ്ടെത്തി. ഈ തുക കുറ്റക്കാരായ അധ്യാപകരില്‍ നിന്ന് ഈടാക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചു.മലപ്പുറം മൊറയൂര്‍ വി എച്ച് എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ഡി ശ്രീകാന്ത്, കായികാധ്യാപകന്‍ രവീന്ദ്രന്‍, ഉച്ചഭക്ഷണച്ചുമതലയുള്ള ഭവനീഷ്, ഇര്‍ഷാദലി എന്നിവരെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സസ്‌പെന്റ് ചെയ്തിരുന്നു. …

സൗദിയില്‍ ഫ്രിഡ്ജിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ച് അപകടം; മംഗ്ളൂരു സ്വദേശിയായ മൂന്നു വയസ്സുകാരനു ദാരുണാന്ത്യം

റിയാദ്: വീടിനുള്ളില്‍ ഫ്രിഡ്ജിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ കര്‍ണ്ണാടക, മംഗ്ളൂരു സ്വദേശികളുടെ കുഞ്ഞിന് ദാരുണാന്ത്യം. ഷേഖ് ഫഹദ്-സല്‍മ ദമ്പതികളുടെ മകന്‍ സായിഖ് ശൈഖ് (3)ആണ് മരണപ്പെട്ടത്. കടുത്ത പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരാവസ്ഥയിലായ ദമ്പതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ദമാം, അല്‍ഹുസൈനി കോമ്പൗണ്ടിലെ ഒരു വില്ലയിലാണ് ഞായറാഴ്ച അര്‍ധരാത്രിയോടെ അപകടം ഉണ്ടായത്. വില്ലയുടെ താഴത്തെ നിലയിലെ ഫ്രിഡ്ജ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച് തീ പടരുകയായിരുന്നു. കറുത്ത പുക മുറിയിലാകെ നിറഞ്ഞു. ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന കുടുംബത്തിന് …

പൂരക്കളി പണിക്കര്‍ പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണു മരിച്ചു

കാസര്‍കോട്: പ്രഭാതസവാരിക്കിടെ പൂരക്കളി പണിക്കര്‍ കുഴഞ്ഞുവീണ് മരിച്ചു. എടാട്ടുമ്മല്‍ സ്വദേശി ടി ദാമോദരന്‍ പണിക്കര്‍ (62) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. കൊയോങ്കര പയ്യക്കാല്‍ ഭഗവതി ക്ഷേത്രത്തിലെ പൂരക്കളി പണിക്കരും ഹൊസ്ദുര്‍ഗ് കോടതിയിലെ മുന്‍ ജീവനക്കാരനുമായിരുന്നു. തിങ്കളാഴ്ച രാവിലെ പ്രഭാത സവാരിക്കിടയില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് തൃക്കരിപ്പൂര്‍ ലൈഫ് കെയര്‍ ആശുപത്രിയില്‍ നടന്നെത്തിയ ഉടനെ കുഴഞ്ഞുവീഴുകയായിരുന്നു. അടിയന്തിര ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നേരത്തേ ഹൃദ്രോഗത്തിന് ചികിത്സ നടത്തിയിരുന്നു. എടാട്ടുമ്മല്‍ സുഭാഷ് ക്ലബ് പ്രസിഡണ്ടായിരുന്നു.പരേതരായ പൊക്കന്‍ – …