റഫ ക്യാമ്പിനു നേരെ ഇസ്രായേല്‍ വ്യോമാക്രമണം: 35 പാലസ്തീനികള്‍ മരിച്ചു

ഗസയിലെ റഫ അഭയാര്‍ത്ഥി ക്യാമ്പിനു നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 35 പലസ്ഥീനികള്‍ മരിച്ചു. കുട്ടികളുള്‍പ്പെടെ നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തുവെന്നു പലസ്തീന്‍ ആരോഗ്യവകുപ്പ് അറിയിച്ചു.
റഫയില്‍ നിന്ന് ഇസ്രായലിലേക്ക് ഞായറാഴ്ച ഉണ്ടായ റോക്കറ്റ് അക്രമത്തെത്തുടര്‍ന്നാണ് റഫയിലെ പലസ്തീന്‍ ക്യാമ്പിനു നേരെ ഇസ്രയേല്‍ പ്രത്യാക്രമണം നടത്തിയതെന്നു പറയുന്നു. നാലുമാസത്തിനു ശേഷം ആദ്യമായാണ് ഇത്തരത്തില്‍ അക്രമമുണ്ടാവുന്നത്. റഫയിലെ ഹമാസ് ഭീകരര്‍ പ്രവര്‍ത്തിക്കുന്ന ഹമാസ് കോമ്പൗണ്ടില്‍ ഒരു ഐ ഡി എഫ് വിമാനത്തിനു നേരെയും അക്രമമുണ്ടായിട്ടുണ്ട്.
ഇസ്രയേല്‍ അക്രമത്തില്‍ ഒരു ദിവസത്തിനുള്ളില്‍ 160 പാലസ്തീനികള്‍ മരിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. അക്രമം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര കോടതി നിര്‍ദ്ദേശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page