തിരു: സംസ്ഥാനത്തിന്ന് ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിച്ചു. ശക്തമായ കാറ്റുമുണ്ടായേക്കും. ബുധനാഴ്ചയും വ്യാഴാഴ്ചയും തെക്ക് -മധ്യ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ മുന്നറിയിപ്പുണ്ട്. ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ബുധനും വ്യാഴവും യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്.