അഡൂര്‍ സ്വദേശി മധുരയില്‍ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: അഡൂര്‍, നാഗത്തുമൂല സ്വദേശി ഉദയന്‍(40) മധുരയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കൃഷ്ണന്‍-നാരായണി ദമ്പതികളുടെ മകനാണ്. ഞായറാഴ്ച രാത്രി മധുരയിലെ ആശുപത്രിയിലായിരുന്നു മരണം. മൂന്ന് ദിവസം മുമ്പ് വീണ് തലക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്നു. വിവരമറിഞ്ഞ് ബന്ധുക്കള്‍ മധുരയില്‍ എത്തിയിരുന്നു. മധുരയിലെ ബേക്കറി സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഉദയന്‍. കാടകം, നെച്ചിപ്പടുപ്പിലെ ജ്യോത്സ്‌നയാണ് ഭാര്യ. മക്കള്‍: വൈഗ, വാമിക. സഹോദരങ്ങള്‍: പവിത്രന്‍, പ്രദീപ് കുമാര്‍, വിനീത കുമാരി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page