എ.ഡി.ജി.പി അജിത്കുമാര്‍ ആര്‍.എസ്.എസ് നേതാക്കളെ കണ്ടത് എന്തിന്? ഉത്തരം കിട്ടണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ

  ന്യൂദെല്‍ഹി; എ.ഡി.ജി.പി എം.ആര്‍ അജിത്ത് കുമാര്‍ ആര്‍.എസ്.എസ് നേതാക്കളെ കണ്ടത് ഗൗരവമുള്ള കാര്യമാണെന്നു സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടിക്കാഴ്ച നടത്തിയത് എന്തിനാണെന്നു വ്യക്തമാക്കണം. എന്തൊക്കെ കാര്യങ്ങള്‍ ചര്‍ച്ച നടത്തിയതെന്നും വ്യക്തമാക്കണം. സംഭവം സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2023 മെയ് 22ന് ആണ് ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബെല്ലയെ എ.ഡി.ജി.പി കണ്ടത്. ഒരു മണിക്കൂര്‍ നീണ്ടതായിരുന്നു അന്നത്തെ കൂടിക്കാഴ്ച. ഇതിന്റെ …

അന്താരാഷ്ട്ര ബോഡി ഫിറ്റ്‌നസ് മത്സരത്തില്‍ അഫ്റാസ് മരവയലിന് രണ്ടാം സ്ഥാനം

  ദുബായ്: ഇന്റര്‍നാഷണല്‍ ഫിറ്റ്‌നസ് ബോഡി ബില്‍ഡ് ഫെഡറേഷന്‍ അര്‍മേനിയയില്‍ നടത്തിയ അന്താരാഷ്ട്ര ബോഡി ബില്‍ഡിംഗ് മത്സരത്തില്‍ അഫ്റാസ് മരവയല്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. യു.എ.ഇയില്‍ നടന്ന ദേശീയ-അന്താരാഷ്ട്ര ബോഡി ഫിറ്റ്‌നസ് മത്സരങ്ങളില്‍ പങ്കെടുത്ത് നിരവധി സമ്മാനങ്ങള്‍ ഇതിന് മുമ്പും അഫ്റാസ് കരസ്ഥമാക്കിയിട്ടുണ്ട്. കഠിനമായ പരിശ്രമത്തിലൂടെയാണ് അഫ്റാസ് ഈ മേഖലയില്‍ തന്റെ കഴിവുകള്‍ പ്രകടിപ്പിക്കുന്നത്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സഫാ ഗ്രൂപ്പ് ഓഫ് കമ്പനി മാനേജിങ് ഡയറക്ടറും, കാസര്‍കോട് സി.എച്ച് സെന്റര്‍ ഡയറക്റ്റര്‍ ബോര്‍ഡ് അംഗം, ദുബായ് …

ഒരു കിലോ ഐസ്‌ക്രീമില്‍ ഒരു പെഗ്ഗ് വിസ്‌കി; കുട്ടികള്‍ ഒഴുകിയെത്തിയതോടെ പാര്‍ലര്‍ താഴിട്ടുപൂട്ടി

  ഹൈദരാബാദ്: മദ്യം കലര്‍ത്തിയ ഐസ്‌ക്രീം വില്‍പ്പന നടത്തിയ ഐസ്‌ക്രീം പാര്‍ലറിനു എക്‌സൈസ് താഴിട്ടു. ഹൈദരാബാദ്, ജൂബിലി ഹില്‍സ് റോഡില്‍ പ്രവര്‍ത്തിക്കുന്ന അരികോ കഫേ ആന്റ് ഐസ്‌ക്രീം പാര്‍ലര്‍ ആണ് എക്‌സൈസ് അധികൃതര്‍ പൂട്ടിച്ചത്. പാര്‍ലറില്‍ നിന്നു മദ്യം കലര്‍ത്തിയതെന്നു സംശയിക്കുന്ന 11.5 കിലോ ഐസ്‌ക്രീമും പിടിച്ചെടുത്തു. ജീവനക്കാരായ ദയാകര്‍ റെഡ്ഡി, ശോഭന്‍ എന്നിവര്‍ എക്‌സൈസ് കസ്റ്റഡിയിലാണ്. പാര്‍ലര്‍ ഉടമ ഗട്ടുചന്ദ്രറെഡ്ഡി ഒളിവിലാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കമുള്ള കൗമാരക്കാര്‍ ഐസ്‌ക്രീം പാര്‍ലറില്‍ സ്ഥിരമായി വരുന്നതിനെ തുടര്‍ന്ന് അധികൃതര്‍ നടത്തിയ …

മലയാളി യുവാവ് കാറില്‍ മരിച്ച നിലയില്‍

  കുവൈത്ത്‌സിറ്റി: മലയാളി യുവാവിനെ കുവൈറ്റില്‍ കാറിനകത്തു മരിച്ച നിലയില്‍ കണ്ടെത്തി. വയനാട്, വടുവഞ്ചില്‍, വട്ടത്തുവയല്‍ സ്വദേശി വിബിന്‍ (24) ആണ് മരിച്ചത്. ഡെലിവറി ജീവനക്കാരനായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ വിബിനെ മംഗഫിലെ താമസ്ഥലത്തോട് ചേര്‍ന്ന് പാര്‍ക്ക് ചെയ്തിരുന്ന കാറിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക സൂചന.മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഭാര്യ: ടി.എം രമിഷ. മക്കള്‍: നിഷാന്‍, ഇവാന്‍.

ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കാതെ ഇ.പി ജയരാജന്‍; പി.കെ ശ്രീമതിയുടെ അസാന്നിധ്യവും ശ്രദ്ധേയം

  കണ്ണൂര്‍: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ പരിപാടിയില്‍ മുന്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍ പങ്കെടുത്തില്ല. പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്ന സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ ശ്രീമതിയുടെ അസാന്നിധ്യവും അനുസ്മരണ പരിപാടിയില്‍ ശ്രദ്ധിക്കപ്പെട്ടു. പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിലാണ് തിങ്കളാഴ്ച രാവിലെ പുഷ്പാര്‍ച്ചനയും അനുസ്മരണ പരിപാടിയും നടന്നത്. പരിപാടി പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. പാര്‍ട്ടിയെ ചാഞ്ചാട്ടമില്ലാതെ നയിച്ച നേതാവായിരുന്നു ചടയന്‍ ഗോവിന്ദനെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ വിജയരാഘവന്‍ പറഞ്ഞു. സിപിഎമ്മിനെ ഇല്ലാതാക്കാന്‍ …

വീഡിയോ കോള്‍ ചെയ്ത് ബധിര-മൂക യുവാവിന്റെ ആത്മഹത്യാശ്രമം; പന്ത്രണ്ടുകാരിയുടെ ഇടപെടലിലൂടെ ജീവന്‍ രക്ഷപ്പെടുത്തി പൊലീസ്

  കാസര്‍കോട്: പന്ത്രണ്ടു വയസ്സുള്ള പെണ്‍കുട്ടിയുടെ ഫോണ്‍ കോള്‍ നിര്‍ണ്ണായകമായി; സുഹൃത്തിനു വീഡിയോ കോള്‍ ചെയ്ത് റെയില്‍വെ ട്രാക്കില്‍ മലര്‍ന്ന് കിടന്ന് ആത്മഹത്യക്കു ശ്രമിച്ച ബധിര-മൂക യുവാവിനെ പൊലീസ് രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി 11.30 മണിയോടെ കാഞ്ഞങ്ങാട് ഐങ്ങോത്താണ് സംഭവം. സംഭവത്തെക്കുറിച്ച് അധികൃതര്‍ വിശദീകരിക്കുന്നത് ഇങ്ങനെ-‘രാത്രി 11.30 മണിയോടെ ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. അജിത് കുമാറിനു ഒരു ഫോണ്‍ കോളെത്തി. സര്‍, എന്റെ അച്ഛനും അമ്മയും ബധിരരും മൂകരുമാണ്. അച്ഛന്റെ സുഹൃത്തും ഭാര്യയും ഇതേ …

ഗണേശോത്സവ ഘോഷയാത്രക്കിടയില്‍ 21,000 രൂപ അടങ്ങിയ പഴ്‌സ് കളഞ്ഞു കിട്ടി; ഉടമസ്ഥനെ കണ്ടെത്തി തിരികെ ഏല്‍പ്പിച്ച് മാതൃകയായി അധ്യാപകന്‍

  കാസര്‍കോട്: ഗണേശോത്സവ ഘോഷയാത്രക്കിടയില്‍ കളഞ്ഞു കിട്ടിയ പഴ്‌സ് ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് അധ്യാപകന്‍ മാതൃകയായി. നവജീവന്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനായ അഗല്‍പ്പാടിയിലെ രാജേഷ് ആണ് മാതൃകയായത്. ബദിയഡുക്ക ടൗണ്‍ സര്‍ക്കിളിനു സമീപത്തു നിന്നാണ് പഴ്‌സ് കളഞ്ഞു കിട്ടിയത്. തുറന്നു നോക്കിയപ്പോള്‍ 21,000 രൂപയോളം ഉള്ളതായി മനസ്സിലായി. പഴ്‌സ് കളഞ്ഞു കിട്ടിയ കാര്യം വിവിധ വാട്‌സ്ആപ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്തു. ഇതോടെയാണ് കളഞ്ഞു കിട്ടിയ പഴ്‌സ് ബീജന്തടുക്കയിലെ ബി.എം ചിക്കന്‍ സ്റ്റാള്‍ ഉടമ സലാമിന്റേതാണെന്നു വ്യക്തമായത്. വിവരമറിഞ്ഞ് …

ആഹ്ലാദം ആക്രോശമായോ?

  ആഹ്ലാദിക്കൂ, ഹൃദയമേ, ആഹ്ലാദിക്കൂ!എന്ന് പറയേണ്ട സമയം. നമ്മുടെ നഗരം മാറുന്നു. പറയുന്നത് നഗരപിതാവ.് മുഖവിലയ്ക്കെടുക്കണം. അസാധ്യമായത് പറയുകയില്ലല്ലോ. നഗരസഭയുടെ സ്ട്രീറ്റ് വെന്റേഴ്‌സ് ഹബ്ബ് ഔപചാരികമായ ഉദ്ഘാടനത്തിനൊരുങ്ങുന്നു എന്ന് പത്രവാര്‍ത്ത. (24.08.24)എന്താണ് സംഗതി എന്ന് മനസ്സിലായോ?ഇല്ലെങ്കില്‍ ഉദ്ഘാടനം നടക്കുമ്പോള്‍ കണ്ടറിയാം. എന്തോ നല്ല കാര്യമായിരിക്കും എന്ന് തല്‍ക്കാലം മനസ്സിലാക്കുക. ബഹു. നഗര പിതാവ് അറിയിച്ചതല്ലേ? തുടര്‍ന്നുള്ള വിവരണത്തില്‍ നിന്നും ചിലത്. തെരുവോരക്കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നു. ആ പദ്ധതിയാണത്രേ. പുതിയ ബസ്റ്റാന്‍ഡ് പരിസരത്താണ് ഹബ്ബ് ഒരുങ്ങുന്നത്. ആദ്യഘട്ടത്തില്‍ അവസരം ലഭിച്ച …

സ്വകാര്യബസിൽ യുവതിക്കുനേരേ ലൈംഗികാതിക്രമം; ഹൈസ്ക്കൂൾ അധ്യാപകൻ അറസ്റ്റിൽ 

  കൊച്ചി: സ്വകാര്യബസിൽ യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ ഹൈസ്ക്കൂൾ അധ്യാപകൻ പിടിയിൽ. അമ്പലമേട് പെരിങ്ങാമല കണ്ണിമറ്റം വീട്ടിൽ കെ.എം. കമാലാണ് പിടിയിലായത്. കടയിരുപ്പ് ഗവ. സ്കൂൾ അധ്യാപകനാണ്. ഞായറാഴ്ച ഉച്ചയോടെ ആലുവ-മട്ടാഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന ബസിൽ വച്ചായിരുന്നു. അതിക്രമം. കൈകൊണ്ട് സ്പർശിച്ചതോടെ 19 കാരി ബഹളംവെച്ചു. തുടർന്ന് ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് ഇയാളെ പിടികൂടി പൊലീസിനു കൈമാറി. എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു.

ചർദ്ദി മാറണമെങ്കിൽ പിത്താശയം നീക്കം ചെയ്യണം, യൂട്യൂബ് നോക്കി വ്യാജ ഡോക്ടറുടെ ശസ്ത്രക്രിയ; 15 വയസ്സുകാരൻ മരിച്ചു 

  ബിഹാർ: യുട്യൂബ് നോക്കി വ്യാജ ഡോക്‌ടർ ശസ്ത്രക്രിയ നടത്തിയ ബാലൻ മരിച്ചു. ഛർദിയുമായി മാതാപിതാക്കൾ സരണിലെ ഗണപതി ആശുപത്രിയിലെത്തിച്ച കൃഷ്ണകുമാറിനാണ് (15) ജീവൻ നഷ്ടമായത്. അജിത് കുമാർ പുരി എന്ന വ്യാജ ഡോക്ട‌ർ കുട്ടിയെ പരിശോധിച്ച് ഛർദി നിൽക്കണമെങ്കിൽ ഉടൻ ശസ്ത്രക്രിയ നടത്തി പിത്താശയം നീക്കണമെന്ന് മാതാപിതാക്കളോട് നിർദ്ദേശിക്കുകയായിരുന്നു. ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു കുട്ടിയെ ഇയാളുടെ അടുത്ത് കാണിച്ചത്. തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് കുമാർ പുരി കുട്ടിയെ ഓപ്പറേഷൻ ചെയ്യാൻ തുടങ്ങിയതെന്ന് കുടുംബാംഗങ്ങൾ …

സ്വർണ്ണ ഇടപാടിൽ പണം നഷ്ടമായി; ഇടനിലക്കാരെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിച്ചു; ആറുപേർ അറസ്റ്റിൽ

  കാസർകോട്: പഴയ സ്വർണ ഇടപാടിൽ കർണാടകയിൽ പണം നഷ്ടപ്പെട്ടു. ഇതിന് പ്രതികാരമായി ഏഴംഗ സംഘം ഇടനിലക്കാരെ തട്ടിക്കൊണ്ടു വന്ന് പെരിയാട്ടടുക്കത്ത് രഹസ്യകേന്ദ്രത്തിൽ പൂട്ടിയിട്ട് ക്രൂരമായി മർദിച്ചു. വിവരമറിഞ്ഞ ബേക്കൽ പൊലീസ് രണ്ടു പേരെയും നാടകീയമായി രക്ഷിച്ചു. ആറ് പേരെ അറസ്റ്റു ചെയ്തു. ഒരാൾ ഒളിവിൽ. നീലേശ്വരം കോട്ടപ്പുറത്തെ ഷെരീഫ് ഇടക്കാവിൽ (40), കോട്ടയം കാഞ്ഞിരപ്പള്ളി 26 -ാം മൈലിലെ ടി.എം. സജി (40)എന്നിവരെയാണ് ബേക്കൽ പൊലീസ് രക്ഷിച്ചത്. പാലക്കാട് ശ്രീകൃഷ്ണപുരം കലസിയിൽ വീട്ടിൽ വി അജയകുമാർ …

നെറ്റ് ബാങ്കിംഗും മൊബൈൽ ബാങ്കിംഗും ഉപയോഗിക്കാത്ത പ്രവാസിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും ഓൺലൈൻ വഴി തട്ടിയെടുത്തത് 10 ലക്ഷം രൂപ; അസം സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ

  കാസർകോട്: നെറ്റ് ബാങ്കിംഗും മൊബൈൽ ബാങ്കിംഗും ഉപയോഗിക്കാത്ത കാസർകോട് സ്വദേശിയുടെ എൻ ആർ ഐ ബാങ്ക് അക്കൗണ്ടില്‍ നിന്നും 10 ലക്ഷം രൂപ ഓണ്‍ലൈന്‍ വഴി തട്ടിയെടുത്ത സംഭവത്തിൽ രണ്ട് അസം സ്വദേശികൾ അറസ്റ്റിൽ. ആഷിക്കുൾ ഇസ്ലാം (19), ഫോയിജുൽ ഹക്ക് (41) എന്നിവരെയാണ് കാസർകോട് ടൗൺ ഇൻസ്പെക്ടർ നളിനാക്ഷൻ്റെ നേതൃത്വത്തിലുളള പൊലീസ് സംഘം പിടികൂടിയത്. അസം സ്വദേശിയായ മറ്റൊരു പ്രതി നിലവിൽ ഒളിവിലാണ്. 2023 ഏപ്രില്‍ ഒന്നിനും 2024 ജൂണ്‍ 30-നും ഇടയ്ക്ക് പല …

അർദ്ധരാത്രിയിൽ റോഡരികിൽ നിർത്തിയിട്ട വാഹനം പരിശോധിച്ചു, വാഹനത്തിനുള്ളിൽ കണ്ടെത്തിയത് 21,962 പാക്കറ്റ് നിരോധിത പുകയില ഉല്പന്നം, നാഷണൽ നഗർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

  കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 11 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവിനെ അറസ്റ്റ് ചെയ്തു. ഉളിയത്തടുക്ക നാഷണല്‍ നഗർ സ്വദേശി എച്ച്.അശ്രഫിനെയാണ് (31) കാസര്‍കോട് ടൗണ്‍ സ്റ്റേഷനിലെ എസ്.ഐ പി.അനൂപിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ വിദ്യാനഗറിലെ കേന്ദ്രീയ വിദ്യാലയത്തിന് സമീപത്ത് വെച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. രാത്രി പരിശോധനയ്ക്കിടെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് സമീപത്തെത്തിയ പൊലീസ് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് പുകയില ഉല്പന്നങ്ങൾ കണ്ടെത്തിയത്. പിറകിലെ സീറ്റിലും …

ഓണം മഴ കൊണ്ടുപോകുമോ? കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ഇതാണ്

  തിരുവനന്തപുരം: ഇത്തവണത്തെ ഓണം മഴകൊണ്ടുപോകാന്‍ സാദ്ധ്യത. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ശക്തി കൂടിയ ന്യുനമര്‍ദ്ദം ഇന്ന് തീവ്രന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത ഒരാഴ്ച വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കാസര്‍കോട് അടക്കം ആറുജില്ലകളിലും നാളെ ഏഴുജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട്. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി …

നടിക്ക് പണം വാഗ്ദാനം ചെയ്ത് സെക്സ് ആവശ്യപ്പെട്ടതിനെ എതിര്‍ത്തു; ഇപ്പോള്‍ സിനിമയില്‍ വിലക്കെന്ന് ‘മാംഗല്യം തന്തുനാനേന’ എന്ന ചിത്രത്തിന്റെ സംവിധായിക സൗമ്യ സദാനന്ദന്‍

  കൊച്ചി: നടിക്ക് പണം വാഗ്ദാനം ചെയ്ത് സെക്സ് ആവശ്യപ്പെട്ടതിനെ എതിര്‍ത്തുനിന്നതിന് തന്നെ സിനിമയില്‍നിന്നു വിലക്കിയെന്ന് സംവിധായക സൗമ്യ സദാനന്ദന്‍. സാമൂഹികമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലാണ് ഹേമ കമ്മിറ്റിക്ക് മുന്‍പില്‍ വ്യക്തമാക്കിയ കാര്യങ്ങള്‍ സൗമ്യ പങ്കുവച്ചത്. നടിക്ക് കാശ് വാഗ്ദാനം ചെയ്ത് വഴങ്ങാന്‍ ആവശ്യപ്പെട്ടതിനെ താന്‍ ചോദ്യം ചെയ്തതാണ് മലയാള സിനിമയില്‍ നിന്ന് വിലക്ക് നേരിടാന്‍ കാരണമെന്നും സൗമ്യ ആരോപിച്ചു. സിനിമയിലെ ‘നല്ല ആണ്‍കുട്ടികള്‍’ പോലും മറ്റൊരു മുഖമുണ്ടെന്നും സൗമ്യ പറയുന്നു. തന്റെ ആദ്യ സിനിമ അനുവാദമില്ലാതെ പ്രധാന …

എച്ച്1 എന്‍1 ബാധിച്ച് ചികിത്സയിലായിരുന്ന 54 കാരന്‍ കൂടി മരിച്ചു

  തൃശൂര്‍: വൈറല്‍ പനിയായ എച്ച്1 എന്‍1 ബാധിച്ച് ചികിത്സയിലായിരുന്ന 54കാരന്‍ കൂടി മരിച്ചു. കൊടുങ്ങല്ലൂരിന് സമീപം ശ്രീനാരായണപുരത്താണ് സംഭവം. ശ്രീനാരായണപുരം ശങ്കു ബസാര്‍ കൈതക്കാട്ട് അനില്‍ (54) ആണ് മരിച്ചത്. പനിയും ചുമയും ബാധിച്ച് ചികിത്സയിലായിരുന്ന അനിലിന് കഴിഞ്ഞമാസം 23നാണ് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചത്. അപ്പോഴേക്കും ആന്തരികാവയങ്ങളുടെ പ്രവര്‍ത്തനം തകരാറിലായിരുന്നു. തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച്ച വൈകിട്ടായിരുന്നു മരണം. ഈമാസം നാലിന് എറവ് ആറാം കല്ല് കണ്ടംകുളത്തി ഫെര്‍ഡിനാന്റിന്റെ ഭാര്യ …

വിദ്യാര്‍ഥികളെ ലക്ഷ്യമാക്കി കഞ്ചാവ് വില്‍പന; ബട്ടത്തൂരില്‍ യുവാവ് പിടിയില്‍

  കാസര്‍കോട്: വിദ്യാര്‍ഥികളെ ലക്ഷ്യമാക്കി കഞ്ചാവ് വിതരണം ചെയ്യാനെത്തിയ യുവാവ് പിടിയില്‍. തെക്കില്‍ രാജീവ് ഗാന്ധി കോളനിയിലെ ഇബ്രാഹിം ഖലീല്‍ (33) ആണ് ഹൊസ്ദുര്‍ഗ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. കോളേജുകളിലെ ചില വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം ദിലീപും സംഘവും ദേശീയപാതയില്‍ വാഹന പരിശോധന നടത്തവെയാണ് യുവാവ് കുടുങ്ങിയത്. സംശയപരമായ രീതിയിലെത്തിയ ഓട്ടോ പരിശോധിച്ചപ്പോഴാണ് 240 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. വിദ്യാര്‍ത്ഥികള്‍ക്കും കഞ്ചാവ് എത്തിച്ചുകൊടുക്കാറുണ്ടെന്ന് …

അജിത് കുമാര്‍ ആരെ കാണാന്‍ പോകുന്നതൊന്നും തങ്ങളുടെ പ്രശ്‌നമല്ല; ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് ആടിനെ പട്ടിയാക്കുന്ന രീതി; പാര്‍ട്ടി ഒരു വിവാദത്തിനുമില്ലെന്നു എംവി ഗോവിന്ദന്‍

കാസര്‍കോട്: എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍, ആര്‍.എസ്.എസ് നേതാക്കളെ കണ്ട വിവാദം മാധ്യമസൃഷ്ടിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. എഡിജിപി എംആര്‍ അജിത് കുമാര്‍ ആരെ കാണാന്‍ പോകുന്നതൊന്നും തങ്ങളുടെ പ്രശ്‌നമല്ല. സിപിഎമ്മുമായി അതിനെ കൂട്ടിക്കെട്ടേണ്ട കാര്യമില്ല. എഡിജിപിയും ആര്‍എസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ച വിവാദമാക്കിയത് മാധ്യമങ്ങളാണ്. അത്തരത്തിലുള്ള ഒരു വിവാദത്തിലും സിപിഎമ്മില്ല. സി.പി.എമ്മിന് എന്ത് നിലപാട് എന്ന് എല്ലാവര്‍ക്കും അറിയാമെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂര്‍ പൂരം …