കാസര്‍കോട്: വിദ്യാര്‍ഥികളെ ലക്ഷ്യമാക്കി കഞ്ചാവ് വിതരണം ചെയ്യാനെത്തിയ യുവാവ് പിടിയില്‍. തെക്കില്‍ രാജീവ് ഗാന്ധി കോളനിയിലെ ഇബ്രാഹിം ഖലീല്‍ (33) ആണ് ഹൊസ്ദുര്‍ഗ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. കോളേജുകളിലെ ചില വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം ദിലീപും സംഘവും ദേശീയപാതയില്‍ വാഹന പരിശോധന നടത്തവെയാണ് യുവാവ് കുടുങ്ങിയത്. സംശയപരമായ രീതിയിലെത്തിയ ഓട്ടോ പരിശോധിച്ചപ്പോഴാണ് 240 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. വിദ്യാര്‍ത്ഥികള്‍ക്കും കഞ്ചാവ് എത്തിച്ചുകൊടുക്കാറുണ്ടെന്ന് പ്രതി എക്‌സൈസിനു മൊഴി നല്‍കിയിട്ടുണ്ട്. എന്‍ഡിപിഎസ് കേസെടുത്ത് പ്രതിയെ അറസ്റ്റുചെയ്തു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം രാജീവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സിജു കെ മനോജ് ഡ്രൈവര്‍ ടിവി ദിജിത്ത് തുടങ്ങിയവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.