ന്യൂദെല്‍ഹി; എ.ഡി.ജി.പി എം.ആര്‍ അജിത്ത് കുമാര്‍ ആര്‍.എസ്.എസ് നേതാക്കളെ കണ്ടത് ഗൗരവമുള്ള കാര്യമാണെന്നു സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടിക്കാഴ്ച നടത്തിയത് എന്തിനാണെന്നു വ്യക്തമാക്കണം. എന്തൊക്കെ കാര്യങ്ങള്‍ ചര്‍ച്ച നടത്തിയതെന്നും വ്യക്തമാക്കണം. സംഭവം സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2023 മെയ് 22ന് ആണ് ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബെല്ലയെ എ.ഡി.ജി.പി കണ്ടത്. ഒരു മണിക്കൂര്‍ നീണ്ടതായിരുന്നു അന്നത്തെ കൂടിക്കാഴ്ച. ഇതിന്റെ തുടര്‍ച്ചയായി ജൂണ്‍ രണ്ടിനാണ് ആര്‍.എസ്.എസ് നേതാവ് രാംമാധവിനെ കണ്ടത്.







