സിപിഎം നേതാവ് സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരം

  ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരം. ശ്വാസകോശ സംബന്ധമായ അണുബാധയെ തുടര്‍ന്ന് ആശുപത്രിയിലെ ഐസിയുവിലാണ്. ഡോക്ടര്‍മാരുടെ സംഘം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും പാര്‍ട്ടിയുടെ പ്രസ്താവനയില്‍ വ്യക്തമാക്കി. അണുബാധയെ തുടര്‍ന്ന് ഓഗസ്റ്റ് 19 നാണ് സീതാറാം യെച്ചൂരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.      

നശിപ്പിക്കാന്‍ ഒരുക്കിയത് 50 ലക്ഷം രൂപയുടെ മദ്യം; കുപ്പികള്‍ മണ്ണ് മാന്ത്രിയന്ത്രം ഉപയോഗിച്ച് തകര്‍ക്കുന്നത് കുടിയന്മാര്‍ക്ക് സഹിച്ചില്ല, പിന്നീട് അവിടെ സംഭവിച്ചത്

മദ്യകുപ്പികള്‍ നശിപ്പിക്കുന്നത് മദ്യപാനികള്‍ക്ക് ഒരിക്കലും ഇഷ്ടമാകില്ല. എങ്ങനെയെങ്കിലും അത് തടയാനെ അവര്‍ ശ്രമിക്കൂ. അത്തരത്തില്‍ ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ നടന്ന സംഭവമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. പൊലീസ് പിടികൂടിയ അനധികൃത മദ്യക്കുപ്പികള്‍ പിന്നീട് നശിപ്പിക്കുകയാണ് പതിവ്. ഏറ്റുകുരു റോഡിലെ ഡബ്ബിങ് യാര്‍ഡിലാണ് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് നശിപ്പിക്കാറുള്ളത്. 50 ലക്ഷം രൂപ വിലമതിക്കുന്ന അനധികൃത മദ്യമാണ് പൊലീസ് നശിപ്പിക്കാന്‍ നിരത്തി വച്ചത്.  നിരത്തി വെച്ചശേഷം മണ്ണി മാന്തി യന്ത്രം അതിന് മുകളില്‍ കയറ്റിയാണ് കുപ്പികള്‍ നശിപ്പിക്കുക. ഇതിനായി …

കാറില്‍ കടത്തിയ മയക്കുമരുന്നുമായി യുവതിയും കൂട്ടാളിയും അറസ്റ്റില്‍; ഇരുവരും കുടുങ്ങിയത് റോഡില്‍ നടത്തിയ അഭ്യാസത്തെ തുടര്‍ന്ന്, പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടാനും ശ്രമം

  കോഴിക്കോട്: കാറില്‍ കടത്തുകയായിരുന്ന 32 ഗ്രാം എം.ഡി.എം.എ.യുമായി യുവതിയുവാക്കള്‍ അറസ്റ്റില്‍. വയനാട് സ്വദേശികളായ ഇജാസ് (28), കമ്പളക്കാട് അഖില (26) എന്നിവരാണ് കോഴിക്കോട് നാദാപുരത്ത് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി വാഹനപരിശോധനയ്ക്കിടയിലായിരുന്നു അറസ്റ്റ്. പേരോട്ട് മറ്റു വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാതെ കാറോടിച്ചത് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ വിവരമറിഞ്ഞാണ് നാദാപുരം എസ്.ഐ അനീഷ് വടക്കേടത്തും റോഡില്‍ പരിശോധന നടത്തുന്നതിനിടയിലാണ് ഇജാസും അഖിലയും കാറുമായി എത്തിയത്. പൊലീസിനെ കണ്ടതോടെ ഇരുവരും പരിഭ്രമത്തിലായി. കാറിനകത്തു പൊലീസ് പരിശോധന നടത്തിയപ്പോഴാണ് 32 ഗ്രാം …

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എന്ത് നടപടിയെടുത്തു? സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി, റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം അന്വേഷണ സംഘത്തിന് കൈമാറണം

  കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഹൈക്കോടതിയില്‍ നിന്ന് സര്‍ക്കാരിന് കനത്ത പ്രഹരം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എന്ത് നടപടിയെടുത്തുവെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. സര്‍ക്കാര്‍ നിഷ്‌ക്രിയത്വം കാണിച്ചെന്ന് കുറ്റപ്പെടുത്തിയ കോടതി, 2021ല്‍ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറിയിട്ടും നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചു. എന്തുകൊണ്ട് ഇത്രയും കാലം സര്‍ക്കാര്‍ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മൗനം പാലിച്ചുവെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പുറത്തുവന്ന വെളിപ്പെടുത്തലുകളില്‍ അന്വേഷണം തുടങ്ങിയെന്നും ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ …

കീഴൂരില്‍ ചൂണ്ടയിടുന്നതിനിടയില്‍ കാണാതായ മുഹമ്മദ് റിയാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; യാത്രാമൊഴി നല്‍കി ചെമ്മനാട്

  കാസര്‍കോട്: കീഴൂര്‍ മത്സ്യബന്ധന തുറമുഖത്ത് ചൂണ്ടയിടുന്നതിനിടയില്‍ കാണാതായ പ്രവാസി ചെമ്മനാട്, കല്ലുവളപ്പിലെ മുഹമ്മദ് റിയാസിന്റെ(36) മൃതദേഹം നാട്ടിലെത്തിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് തൃശൂര്‍, ചാവക്കാട് കടപ്പുറത്ത് മൃതദേഹം കരയ്ക്കടിഞ്ഞത്. മൃതദേഹം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വൈകീട്ട് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചേ മൂന്നരയോടെ വീട്ടിലെത്തിച്ച ശേഷം ചെമ്മനാട് ജമാഅത്ത് മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ആഗസ്ത് 31ന് രാവിലെ ആറുമണിയോടെയാണ് മുഹമ്മദ് റിയാസ് അപകടത്തില്‍പ്പെട്ടത്. ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നതിനിടയില്‍ അപകടത്തില്‍പ്പെടുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്സും …

ഭാര്യയും മക്കളും സ്വന്തം വീട്ടില്‍ പോയ സമയത്ത് യുവാവ് കിടപ്പുമുറിയില്‍ ജീവനൊടുക്കി

  കാസര്‍കോട്: ഭാര്യയും മക്കളും സ്വന്തം വീട്ടിലേക്ക് പോയ സമയത്ത് യുവാവ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചു. കന്യപ്പാടി, ചോയിമൂലയിലെ പരേതനായ സഞ്ജീവയുടെ മകന്‍ പ്രവീണ്‍ കുമാര്‍ (32) ആണ് മരിച്ചത്. കൂലിപ്പണിക്കാരനാണ്. തിങ്കളാഴ്ച രാത്രി 11.30 മണിയോടെയാണ് സംഭവം. ഈ സമയത്ത് പ്രവീണ്‍ കുമാറും മാതാവ് ഉഷയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഭാര്യ: വിനീത. മക്കള്‍: വിവേക്, വിവന്ത. സഹോദരങ്ങള്‍: പ്രസന്നകുമാരി, പ്രകാശ്, പ്രജിത്ത്. ബദിയഡുക്ക പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

പ്രശസ്ത ബോളിവുഡ് നടന്‍ ജയിംസ് ഏള്‍ ജോണ്‍സ് അന്തരിച്ചു; വിടവാങ്ങിയത് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും മികച്ച നടന്‍മാരിലൊരാള്‍

  ലോസ് ആഞ്ജലീസ്: പ്രശസ്ത ബോളിവുഡ് നടന്‍ ജയിംസ് ഏള്‍ ജോണ്‍സ് (93) അന്തരിച്ചു. പ്രമേഹത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സ്റ്റാര്‍ വാര്‍സിലെ ഡാര്‍ത്ത് വാഡര്‍, ലയണ്‍ കിംഗിലെ മുഫാസ തുടങ്ങിയ കഥാപാത്രങ്ങളുടെ ശബ്ദമായാണ് ജോണ്‍സ് ലോഎമ്മി, ഗ്രാമി, ഓസ്‌കാര്‍, ടോണി എന്നിങ്ങനെ വിനോദരംഗത്തെ ഉന്നത പുരസ്‌കാരങ്ങള്‍ നാലും നേടിയ ചുരുക്കം അഭിനേതാക്കളില്‍ ഒരാളാണ് ജോണ്‍സ്. ആറ് പതിറ്റാണ്ടിലേറെയായി സിനിമയിലെയും നാടകത്തിലെയും പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. പക്ഷേ, സിനിമയിലെ ഏറ്റവും പ്രശസ്തരായ വില്ലന്മാരില്‍ ഒരാളെന്ന നിലയിലായിരുന്നു അദ്ദേഹം പരക്കെ അറിയപ്പെട്ടിരുന്നത്. …

ചെമ്പിരിക്കയില്‍ കോളേജ് വിദ്യാര്‍ത്ഥി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

  കാസര്‍കോട്: ബിരുദ വിദ്യാര്‍ത്ഥിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മേല്‍പ്പറമ്പ്, ചെമ്പിരിക്ക, കോട്ടവളപ്പ്, മാണിറോഡിലെ അബ്ദുല്ലക്കുഞ്ഞി-ഹഫ്‌സത്ത് ദമ്പതികളുടെ മകന്‍ ഹിശാം അബ്ദുല്‍സ്സലാം (21)ആണ് മരിച്ചത്. സീതാംഗോളി മാലിക്ദിനാര്‍ കോളേജില്‍ ട്രാവല്‍ ആന്റ് ടൂറിസം മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയാണ്. തിങ്കളാഴ്ച രാവിലെ സുബ്ഹി നിസ്‌കാരം നിര്‍വഹിച്ച ശേഷം ചായ കുടിച്ച് മുകള്‍ നിലയിലെ കിടപ്പുമുറിയിലേക്ക് പോയതായിരുന്നു. സമയം ഉച്ച കഴിഞ്ഞിട്ടും താഴേക്ക് വരാത്തതിനെത്തുടര്‍ന്ന് സഹോദരന്‍ ചെന്ന് നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. മേല്‍പ്പറമ്പ് പൊലീസ് …

ഡങ്കിപ്പനി: കാസര്‍കോട്ടെ ജനകീയ ഡോക്ടര്‍ ബാലഗോപാലന്‍ നായര്‍ വിടവാങ്ങി

  കാസര്‍കോട്: കാസര്‍കോട്ടെ ജനകീയ ഡോക്ടര്‍ കെ. ബാലഗോപാലന്‍ നായര്‍ (75) അന്തരിച്ചു. ഡങ്കിപ്പനി ബാധിച്ച് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടുദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 45 വര്‍ഷമായി കാസര്‍കോട് ബാങ്ക് റോഡില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്റെ എതിര്‍വശത്ത് ശ്രീകൃഷ്ണ ക്ലിനിക് നടത്തി വരികയായിരുന്നു. കുറ്റിക്കോല്‍, കളക്കരയിലെ കളക്കര ഹൗസിലെ പരേതനായ കൃഷ്ണന്‍ നായര്‍-മാധവി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: കെ.കെ നായര്‍, ലീലാവതി കെ. നായര്‍ (പ്രിന്‍സിപ്പല്‍ ബാലഭവന്‍, ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍), ഡോ. കുസുമ …

ട്രാന്‍സ്‌ഫോര്‍മറിന് സുരക്ഷാവേലിയില്ല, റോഡില്‍ സ്പീഡ് ഗവര്‍ണറും, ജീവന്‍ കയ്യില്‍ പിടിച്ച് നാട്ടുകാര്‍

  കാസര്‍കോട്: ബാരിക്കേഡോ മറ്റു സുരക്ഷാ വേലികളോ ഇല്ലാത്ത ട്രാന്‍സ്‌ഫോര്‍മര്‍ അപകടഭീഷണി ഉയര്‍ത്തുന്നു. ഏറെ തിരക്കേറിയ എരിയാല്‍ ബ്ലാര്‍ക്കോട് ആസാദ് റോഡിലാണ് മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെ ട്രാന്‍സ്‌ഫോര്‍മര്‍ കിടക്കുന്നത്. റോഡിനോട് തന്നെ ചേര്‍ന്നുനില്‍ക്കുന്ന തരത്തിലാണ് ട്രാന്‍സ്‌ഫോര്‍മര്‍ ഉള്ളത്. ഇതിനുപുറമെയാണ് സ്പീഡ് ഗവര്‍ണര്‍ ഇല്ലാത്തതിനാല്‍ അമിത വേഗത്തില്‍ വാഹനങ്ങള്‍ ഓടിക്കുന്നതും. ഇതും മറ്റുവിധത്തില്‍ വലിയ അപകടം വരുത്തിവെക്കാന്‍ കാരണമാകുന്നു. മദ്രസ, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വഴി നടന്നുപോകാന്‍ മറ്റൊരു മാര്‍ഗവുമില്ല. ഈ ഭാഗത്ത് ഒരേ സമയം രണ്ട് വാഹനങ്ങള്‍ …

കാറിന്റെ ബൂട്ട് ലിഡ് ഭാഗത്തിരുന്ന് വീഡിയോ ചിത്രീകരണം; കാര്‍ ഓടിച്ച ആളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്റ് ചെയ്ത് ആര്‍ ടി ഒ, അഞ്ച് ദിവസത്തെ പരിശീലനത്തിനും നിര്‍ദ്ദേശം

  കാസർകോട്: വിവാഹ ആഘോഷത്തിന്റെ ഭാഗമായി കാറിന്റെ ബൂട്ട് ലിഡ് ഭാഗം തുറന്ന് വീഡിയോ ചിത്രീകരിച്ചതിനെ തുടർന്ന് കാർ ഓടിച്ച ആളുടെ ഡ്രൈവിംഗ് ലൈസൻസ് താൽക്കാലികമായി റദ്ദാക്കി. യാത്രക്കാര്‍ക്കും മറ്റു റോഡ് ഉപയോക്താക്കള്‍ക്കും അപകടകരമാകും വിധം വാഹനമുപയോഗിക്കുന്നതിന്റെ ദൃശ്യ സഹിതമുള്ള പരാതിയില്‍ അന്വേഷണം നടത്തിയതിനെ തുടർന്നാണ് നടപടി. ഞായറാഴ്ച ഉച്ചയ്ക്ക് 2.45 ന് ദേശീയ പാത പെരിയാട്ടടുക്കം ഭാഗത്തായിരുന്നു സംഭവം. വിവാഹ ആഘോഷത്തിന്റെ ഭാഗമായി കാറിന്റെ ബൂട്ട് ലിഡ് ഭാഗം തുറന്ന് യാത്രക്കാര്‍ അതിലിരിക്കുകയും പുറകില്‍ വരുന്ന …

മൂന്ന് വയസുകാരനെ കൊലപ്പെടുത്തി മൃതദേഹം വാഷിം​ഗ് മെഷീനിൽ ഒളിപ്പിച്ചു; അയൽക്കാരി പിടിയിൽ

  ചെന്നൈ: തമിഴ്നാട് തിരുനെൽവേലിയിൽ മൂന്ന് വയസുകാരനെ കൊലപ്പെടുത്തി മൃതദേഹം വാഷിം​ഗ് മെഷീനിൽ ഒളിപ്പിച്ചു. തിരുനെൽവേലിയിലെ വിഘ്‌നേഷ് -രമ്യ ദമ്പതികളുടെ മകൻ സഞ്ജയ്‌ ആണ്‌ മരിച്ചത്. സംഭവത്തിൽ അയൽക്കാരിയായ തങ്കമ്മാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാവിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുഞ്ഞിനെ കാണാതാകുകയായിരുന്നു. പരാതി കൊടുത്തതിനെ തുടർന്ന് പൊലീസ് എത്തി പ്രദേശത്തെ വീടുകളിൽ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ വാഷിംഗ്‌ മെഷീനുള്ളിൽ കണ്ടെത്തിയത്. അതിനിടെ വീടുകളിൽ പരിശോധന നടത്തിക്കൊണ്ടിരിക്കുമ്പോൾ തങ്കമ്മാൾ മറ്റൊരു വീട്ടിലേക്ക് ഓടിപ്പോകുന്നത് കണ്ടിരുന്നു. …

ഇന്ത്യയിൽ എംപോക്സ് വൈറസ് ബാധ സ്ഥിരീകരിച്ചു; യുവാവ് ഡൽഹി ആശുപത്രിയിൽ ചികിത്സയിൽ 

  ന്യൂഡൽഹി: ഇന്ത്യയിൽ എംപോക്സ് വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്ത രാജ്യത്ത് നിന്ന് എത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. എംപോക്സ് വൈറസിന്റെ വെസ്റ്റ് ആഫ്രിക്കൻ ക്ലേഡ് 2 വകഭേദമാണ് പരിശോധനയിൽ കണ്ടെത്തിയതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം ലോക ആരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വൈറസ് അല്ല ഇതെന്ന് അധികൃതർ പറയുന്നു. 2022 ജൂലൈ മുതൽ 30 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിന് സമാനമാണിതെന്നും ലോകാരോഗ്യ സംഘടനയുടെ പൊതുജനാരോഗ്യ അടിയന്താരവസ്ഥ ഇതിന് ബാധകമല്ലെന്നും …

ഓണ്‍ലൈന്‍ തട്ടിപ്പ്: കോടീശ്വരനായി മാറിയ തട്ടിപ്പുവീരന് ഒടുവില്‍ കൈവിലങ്ങ് വീണു, അറസ്റ്റിലായ ആള്‍ക്കെതിരെ 267 കേസുകള്‍, അക്കൗണ്ടില്‍ 14 ലക്ഷം മാത്രം, ഏഴേ മുക്കാല്‍ കോടി ഒഴുകിയത് എവിടേക്ക്?

  കണ്ണൂര്‍: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ എട്ടു കോടിയില്‍പ്പരം രൂപ തട്ടിയെടുത്ത വിരുതന്‍ ഒടുവില്‍ അറസ്റ്റില്‍. ആന്ധ്രാപ്രദേശ്, കാലാപത്തര്‍, ജില്ലയിലെ അലിബാഗ് സ്വദേശി സയ്യിദ് ഇക്ബാല്‍ ഹുസൈ(47)നെയാണ് കണ്ണൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. കണ്ണൂര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ അജിത്ത് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം സൈബര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ബിജു പ്രകാശും സംഘവുമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കണ്ണൂര്‍, പള്ളിക്കുളം സ്വദേശി ശരത്തിന്റെ 29,25,000 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ശരത്തിന്റെ അക്കൗണ്ടില്‍ നിന്നു തട്ടിയ പണത്തില്‍ നിന്നു 18,25,000 …

അന്തര്‍സംസ്ഥാന ജ്വല്ലറി കവര്‍ച്ചക്കാരന്‍ അറസ്റ്റില്‍; പിടിയിലായത് കണ്ണൂരിലെ ജ്വല്ലറിയില്‍ നിന്നു ഏഴര കിലോ വെള്ളിയാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതി

കണ്ണൂര്‍: അന്തര്‍സംസ്ഥാന ജ്വല്ലറി കവര്‍ച്ചക്കാരന്‍ അറസ്റ്റില്‍. ബീഹാര്‍, സ്വദേശിയായ ധര്‍മ്മേന്ദ്രസിംഗി(34)നെയാണ് കണ്ണൂര്‍ എ.സി.പി ടി.കെ രത്‌നകുമാറിന്റെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. നേപ്പാള്‍ അതിര്‍ത്തി ഗ്രാമമായ സഹര്‍സ, മഹറാസിലെ ഒളിവുകേന്ദ്രത്തില്‍ വച്ചായിരുന്നു അറസ്റ്റ്. ജൂണ്‍ 30ന് പുലര്‍ച്ചെയാണ് അറസ്റ്റിനാസ്പദമായ സംഭവം. താവക്കരയിലെ അര്‍ഷിത്ത് ജ്വല്ലറി 2022ല്‍ കുത്തിത്തുറന്ന കേസിലും ഇക്കഴിഞ്ഞ ജൂണ്‍ 30ന് ഇതേ ജ്വല്ലറിയില്‍ കവര്‍ച്ചാശ്രമം നടത്തിയ കേസിലും ഇയാള്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. രണ്ടാമത്തെ കവര്‍ച്ചാശ്രമത്തിനിടയില്‍ അലാറം മുഴങ്ങിയതിനാല്‍ ധര്‍മ്മേന്ദ്ര രക്ഷപ്പെട്ടിരുന്നു. …

യുവതി വിഷം കഴിച്ചു മരിച്ചു; കാരണം അവ്യക്തം

  കണ്ണൂര്‍: വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തളിപ്പറമ്പ്, കൂവേരി, പറക്കോട്ടെ, ബാക്കണ്ടി വീട്ടില്‍ സി. മഞ്ജിമ (21)യാണ് മരിച്ചത്. മംഗ്‌ളൂരു, യേനപ്പോയ ആശുപത്രിയിലായിരുന്നു അന്ത്യം. ആഗസ്ത് 31ന് ആണ് മഞ്ജിമ പറക്കോട്ടെ വീട്ടില്‍ വച്ച് വിഷം കഴിച്ചത്. സി. വേണുഗോപാലന്‍-രോഹിണി ദമ്പതികളുടെ ഏക മകളാണ് മഞ്ജിമ. യുവതി വിഷം കഴിക്കാനുള്ള കാരണം എന്താണെന്നു വ്യക്തമല്ല. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കീഴൂരില്‍ ചൂണ്ടയിടുന്നതിനിടയില്‍ കാണാതായ ചെമ്മനാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി; തിരിച്ചറിയാന്‍ സഹായകമായത് മൊബൈല്‍ ഫോണും സിംകാര്‍ഡും

  കാസര്‍കോട്: കീഴൂര്‍ മത്സ്യബന്ധന തുറമുഖത്ത് ചൂണ്ടയിടുന്നതിനിടയില്‍ കാണാതായ പ്രവാസി യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെമ്മനാട്, കല്ലുവളപ്പിലെ മുഹമ്മദ് റിയാസിന്റെ മൃതദേഹമാണ് തൃശൂര്‍, ചാവക്കാട് കടപ്പുറത്ത് കരയ്ക്കടിഞ്ഞത്. അപകടത്തില്‍പ്പെടുന്ന സമയത്ത് ധരിച്ചിരുന്ന ട്രാക്ക്‌സ്യൂട്ടും മൊബൈല്‍ഫോണും സിമ്മും തിരിച്ചറിഞ്ഞാണ് മൃതദേഹം റിയാസിന്റേതാണെന്ന് ഉറപ്പാക്കിയത്. ആഗസ്ത് 31ന് പുലര്‍ച്ചെ 5.30 മണിയോടെയാണ് മുഹമ്മദ് റിയാസ് അപകടത്തില്‍പ്പെട്ടത്. ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നതിനിടയില്‍ അപകടത്തില്‍പ്പെടുകയായിരുന്നു. അതിനു ശേഷം റിയാസിനെ കണ്ടെത്താന്‍ പൊലീസും ഫയര്‍ഫോഴ്‌സും തീരദേശ പൊലീസും നേവിയിലെ മുങ്ങല്‍ വിദഗ്ധരും കീഴൂരിലെത്തി തെരച്ചില്‍ …

ചലച്ചിത്ര നിര്‍മ്മാതാവ് ദില്ലിബാബു അന്തരിച്ചു

  ചെന്നൈ: തമിഴിലെ പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് ദില്ലിബാബു (52) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ 12.30 മണിയോടെ ചെന്നൈയിലായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഏതാനും നാളുകളിലായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആക്‌സസ് ഫിലിം ഫാക്ടറി എന്ന ബാനറില്‍ നിരവധി ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള നിര്‍മ്മാതാവാണ് ദില്ലി ബാബു. 2015ല്‍ ഇറങ്ങിയ ഉറുമീസ് ആയിരുന്നു ആദ്യചിത്രം. ഇരവുകള്‍ക്ക് ആയിരം കണ്‍കള്‍, രാക്ഷസന്‍, ഓ മൈ കടവുളൈ, ബാച്ച്‌ലര്‍, മിറല്‍ കഴിഞ്ഞ മാസം പുറത്തിറങ്ങിയ കള്‍വന്‍ തുടങ്ങിയവയാണ് ദില്ലിബാബു നിര്‍മ്മിച്ച …