ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കാതെ ഇ.പി ജയരാജന്‍; പി.കെ ശ്രീമതിയുടെ അസാന്നിധ്യവും ശ്രദ്ധേയം

 

കണ്ണൂര്‍: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ പരിപാടിയില്‍ മുന്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍ പങ്കെടുത്തില്ല. പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്ന സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ ശ്രീമതിയുടെ അസാന്നിധ്യവും അനുസ്മരണ പരിപാടിയില്‍ ശ്രദ്ധിക്കപ്പെട്ടു.
പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിലാണ് തിങ്കളാഴ്ച രാവിലെ പുഷ്പാര്‍ച്ചനയും അനുസ്മരണ പരിപാടിയും നടന്നത്.
പരിപാടി പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. പാര്‍ട്ടിയെ ചാഞ്ചാട്ടമില്ലാതെ നയിച്ച നേതാവായിരുന്നു ചടയന്‍ ഗോവിന്ദനെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ വിജയരാഘവന്‍ പറഞ്ഞു. സിപിഎമ്മിനെ ഇല്ലാതാക്കാന്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ ശക്തികള്‍ രാജ്യത്തും കേരളത്തിലും ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. വര്‍ഗീയത ശക്തിപ്പെടുമ്പോള്‍ അതിസമ്പന്നതയുടെ താല്‍പര്യം സംരക്ഷിക്കപ്പെടുകയാണെന്നും വിജയരാഘവന്‍ പറഞ്ഞു. കെ.പി സഹദേവന്‍ ആധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍, എം.വി നികേഷ് കുമാര്‍, ടി.വി രാജേഷ്, എന്‍ ചന്ദ്രന്‍, കെ.സി ഗിരികൃഷ്ണന്‍, കെ.പി സുമേഷ് എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇ.പി. ജയരാജന്‍ കണ്ണൂരിലെ വീട്ടില്‍ തന്നെ ഉണ്ടായിട്ടും പരിപാടിയില്‍ പങ്കെടുക്കാത്തത് ചര്‍ച്ചയായിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page