സ്വകാര്യബസിൽ യുവതിക്കുനേരേ ലൈംഗികാതിക്രമം; ഹൈസ്ക്കൂൾ അധ്യാപകൻ അറസ്റ്റിൽ 

 

കൊച്ചി: സ്വകാര്യബസിൽ യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ ഹൈസ്ക്കൂൾ അധ്യാപകൻ പിടിയിൽ. അമ്പലമേട് പെരിങ്ങാമല കണ്ണിമറ്റം വീട്ടിൽ കെ.എം. കമാലാണ് പിടിയിലായത്. കടയിരുപ്പ് ഗവ. സ്കൂൾ അധ്യാപകനാണ്. ഞായറാഴ്ച ഉച്ചയോടെ ആലുവ-മട്ടാഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന ബസിൽ വച്ചായിരുന്നു. അതിക്രമം. കൈകൊണ്ട് സ്പർശിച്ചതോടെ 19 കാരി ബഹളംവെച്ചു. തുടർന്ന് ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് ഇയാളെ പിടികൂടി പൊലീസിനു കൈമാറി. എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page