തൃശൂര്‍: വൈറല്‍ പനിയായ എച്ച്1 എന്‍1 ബാധിച്ച് ചികിത്സയിലായിരുന്ന 54കാരന്‍ കൂടി മരിച്ചു. കൊടുങ്ങല്ലൂരിന് സമീപം ശ്രീനാരായണപുരത്താണ് സംഭവം. ശ്രീനാരായണപുരം ശങ്കു ബസാര്‍ കൈതക്കാട്ട് അനില്‍ (54) ആണ് മരിച്ചത്. പനിയും ചുമയും ബാധിച്ച് ചികിത്സയിലായിരുന്ന അനിലിന് കഴിഞ്ഞമാസം 23നാണ് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചത്. അപ്പോഴേക്കും ആന്തരികാവയങ്ങളുടെ പ്രവര്‍ത്തനം തകരാറിലായിരുന്നു. തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച്ച വൈകിട്ടായിരുന്നു മരണം. ഈമാസം നാലിന് എറവ് ആറാം കല്ല് കണ്ടംകുളത്തി ഫെര്‍ഡിനാന്റിന്റെ ഭാര്യ മീനയും എച്ച്1 എന്‍1 ബാധിച്ച് മരിച്ചിരുന്നു. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.