ഗള്‍ഫുകാരിയുടെ വീട്ടിലെ കവര്‍ച്ച; പരാതിക്കാരിയുടെ ഭര്‍തൃ ബന്ധു ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍, ഗള്‍ഫിലേയ്ക്ക് കടന്ന മറ്റൊരു പ്രതിയെ നാട്ടിലെത്തിക്കാന്‍ ശ്രമം
കണ്ണൂര്‍: വീട് കുത്തിത്തുറന്ന് 12പവനും 88,000 രൂപയും കവര്‍ച്ച ചെയ്ത കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. അഴീക്കോട് ഉപ്പായിചാല്‍ സ്വദേശികളായ റനീസ് എന്ന ബദര്‍ (27), എ വി അബ്ദുല്‍ റഹീം (54) എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്.തളാപ്പ്, കൊട്ടന്മാര്‍ക്കണ്ടി, ഉമൈബയുടെ വീട്ടില്‍ ഡിസംബര്‍ 30ന് രാത്രിയിലാണ് കവര്‍ച്ച നടന്നത്. ഉമൈബയും മൂന്നു ആണ്‍മക്കളും മകളും ഗള്‍ഫിലാണ്. അതിനാല്‍ അടഞ്ഞു കിടക്കുകയാണ് വീട്. ചെറുകുന്നിലെ ഒരു ബന്ധുവിന്റെ വിവാഹത്തില്‍ …