കാസര്‍കോട്: മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തര്‍ എം പിയുടെ നേതൃത്വത്തിലുള്ള മഹിളാ സാഹസ് കേരള യാത്രയുടെ അഞ്ചാം ദിവസ പര്യടനം ബുധനാഴ്ച രാവിലെ ഉദുമയില്‍ ആരംഭിച്ചു.
വികസന രംഗത്തും സാമ്പത്തിക -ക്രമസമാധാന രംഗങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടിരിക്കുകയാണെന്നു യാത്ര ആരോപിച്ചു. അക്രമ രാഷ്ട്രീയവും പൊതുമുതല്‍ കൊള്ളയുമാണ് സര്‍ക്കാര്‍ സമൂഹത്തിനു നല്‍കുന്ന സന്ദേശം. സംസ്ഥാനം ദരിദ്രമാവുകയാണെന്നും ഇതിനെതിരെ ശക്തമായ ജനമുന്നേറ്റമുണ്ടാക്കണമെന്നും യാത്ര ആഹ്വാനം ചെയ്യുന്നു.
ഖാദര്‍ മാങ്ങാട് ബുധനാഴ്ചത്തെ യാത്രയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പള്ളിക്കര, അജാനൂര്‍ എന്നിവിടങ്ങളിലും സ്വീകരണമുണ്ടായിരുന്നു. കാഞ്ഞങ്ങാട്, മടിക്കൈ, കിനാനൂര്‍- കരിന്തളം, കോടോം ബേളൂര്‍ പഞ്ചായത്തുകളിലും ഇന്നു പര്യടനം നടത്തും. സ്വീകരണങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രസംഗിക്കും.