കാസര്‍കോട്: 46 കാരിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ 39 കാരനെ പൊലീസ് അറസ്റ്റു ചെയ്തു. രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്ഥിര താമസക്കാരനും ഇപ്പോള്‍ മാവുങ്കാല്‍ ആനന്ദാശ്രമത്തിനു സമീപത്തു താമസക്കാരനുമായ രഞ്ജിത്ത് (39)ആണ് അറസ്റ്റിലായത്. കാഞ്ഞങ്ങാട് വാട്ടര്‍ അതോറിറ്റിയില്‍ ഡ്രൈവറാണ് അറസ്റ്റിലായ രഞ്ജിത്ത്. ജോലി ലഭിച്ചതിനെ തുടര്‍ന്ന് അടുത്തിടെയാണ് രാജപുരത്തു നിന്നും ആനന്ദാശ്രമത്തിനു സമീപത്തേയ്ക്ക് താമസം മാറ്റിയത്. രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരിയാണ് പീഡനത്തിനു ഇരയായത്.