കാസര്‍കോട്: മഞ്ചേശ്വരം, ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നു രണ്ടു യുവതികളെ കാണാതായി. ഇതില്‍ ഒരാളുടെ കുട്ടിയെയും കാണാതായിട്ടുണ്ട്. ഇരു സംഭവങ്ങളിലും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുഞ്ചത്തൂര്‍ വില്ലേജിലെ ബി എസ് നഗര്‍ അലീമ മന്‍സിലില്‍ അഫ്രീന (19)യെ ജനുവരി ആറിനു രാത്രി എട്ടുമണിയോടെയാണ് കാണാതായത്. മഞ്ചേശ്വരം, കുണ്ടുകൊളക്കെയില്‍ നടക്കുന്ന ബീച്ച് ഫെസ്റ്റിവല്‍ കാണാന്‍ പോയതായിരുന്നു. ബീച്ചിലെത്തിയ ശേഷം ഏതോ ഒരു ബൈക്കില്‍ കയറി പോവുകയും അതിനു ശേഷം തിരിച്ചു വന്നില്ലെന്നും ഇതു സംബന്ധിച്ച് മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.
ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബേള, ധര്‍ബ്ബത്തടുക്കയില്‍ നിന്നു രാജേന്ദ്രന്റെ ഭാര്യ മാലതി (30), മകന്‍ മനീഷ് (5) എന്നിവരെയാണ് കാണാതായത്. ചൊവ്വാഴ്ച രാവിലെ ബദിയഡുക്കയിലെ ആശുപത്രിയിലേയ്ക്ക് പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നു ഇറങ്ങിയത്. അതിനു ശേഷം വീട്ടില്‍ തിരിച്ചെത്തിയില്ലെന്നു സഹോദരന്‍ കമലാക്ഷന്‍ ബദിയഡുക്ക പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
![](https://malayalam.karavaldaily.com/wp-content/uploads/2025/01/shfbdsg.jpg)