കാസര്‍കോട്: കുര്‍ബാന നടത്തുന്നതിനു പള്ളിയിലേയ്ക്ക് പോകുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവതിയെ വെട്ടുകല്ലു കഷ്ണം കൊണ്ട് ഇടിക്കുകയും തടയാന്‍ എത്തിയ മകനെ കടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു. പാലാവയല്‍, ചവറഗിരി, വട്ടോളില്‍ ഹൗസില്‍ ഷൈന (40) നല്‍കിയ പരാതി പ്രകാരമാണ് ഭര്‍ത്താവ് സി ഷിനോജ് എന്ന തോമസ് ചാക്കോയ്‌ക്കെതിരെ കേസെടുത്തത്. ഡിസംബര്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. പള്ളിയിലേയ്ക്ക് പോകുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഷിനോജ് വെട്ടുകല്ലിന്റെ കഷ്ണം കൊണ്ട് ഭാര്യയുടെ മുതുകത്തു ഇടിക്കുകയും തടയാന്‍ ശ്രമിച്ചപ്പോള്‍ കണ്ണിന് അടിക്കുകയും ചെയ്തുവെന്നു പരാതിയില്‍ പറഞ്ഞു. മാതാവിനെ മര്‍ദ്ദിക്കുന്നതു കണ്ട് മകന്‍ ആല്‍ബിന്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ പിതാവ് കടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു.