തെമർ ഗ്രൗണ്ട് ഇനി പുത്തിഗെ പഞ്ചായത്ത് ഗ്രൗണ്ട്
കാസർകോട്: പുത്തിഗെ, ബദിയടുക്ക, എന്‍മകജെ പഞ്ചായത്തുകളുടെ സംഗമ സ്ഥലവും പുത്തിഗെ പഞ്ചായത്തിലെ അഞ്ചാം വാർഡിൽപ്പെട്ടതുമായ അരിയപ്പാടി തെമർ ഗ്രൗണ്ട് പുത്തിഗെ പഞ്ചായത്ത് ഗ്രൗണ്ടായി പ്രഖ്യപിച്ചു. സ്വകാര്യ വ്യക്തി ഇതേ സ്ഥലം കൈവശാവകാശ സ്ഥലമാണെന്നു അവകാശപ്പെട്ടെങ്കിലും 1998 ൽ ഹൈക്കോടതി ഇതു സർക്കാർ സ്ഥലമായി പ്രഖ്യാപിച്ചിരുന്നു.9 വർഷമായി പൊതു പ്രവർത്തകനായ സന്തോഷ് കുമാറും വാർഡ് മെമ്പർ അബ്‌ദുൾ മജിദും പഞ്ചായത്ത് ഭരണ സമിതിയും നടത്തിയ നിയമ പോരാട്ടത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഉപ്പളയിൽ നടന്ന താലൂക്ക് തല അദാലത്തിൽ …