കാസര്‍കോട്: കൂടെ പോകാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഭാര്യയെ കഴുത്തിനു കുത്തിക്കൊല്ലാന്‍ ശ്രമം. തടയാന്‍ ചെന്ന ഭാര്യാ മാതാവിനും സഹോദരിക്കും പരിക്ക്. പരിക്കേറ്റ ചെങ്കള, ഇന്ദിരാനഗര്‍ മര്‍ഹബ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയായ എ എം ശാരിക (36)യെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പുതുക്കൈ, ഭൂദാനത്താണ് സംഭവം. ഇവിടെയെത്തിയ ഭര്‍ത്താവ് സി മനോജ് ഭാര്യയായ ശാരികയോട് ബൈക്കില്‍ കയറാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനു തയ്യാറാകാതിരുന്ന ശാരികയെ ഭര്‍ത്താവ് മനോജ് പേനാക്കത്തി കൊണ്ട് കഴുത്തിനു കുത്തുകയായിരുന്നു. ‘നിന്നെ കൊന്ന ശേഷം ഞാനും ചാകുമെന്ന് ‘ പറഞ്ഞാണ് കുത്തിയതെന്നു ഹൊസ്ദുര്‍ഗ്ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.