ഗുജറാത്തില്‍ വാഹനാപകടം; മലയാളി ദമ്പതികളടക്കം മൂന്നുപേര്‍ മരിച്ചു, അപകടം നാളെ നാട്ടിലേക്ക് മടങ്ങാനിരിക്കെ

അഹമ്മദാബാദ്: ഗുജറാത്തിലെ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു. ആലപ്പുഴ തുറവൂര്‍ സ്വദേശികളായ വാസുദേവന്‍, യാമിനി എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാറിന്റെ ഡ്രൈവറും അപകടത്തില്‍ മരിച്ചു. ദ്വാരക ക്ഷേത്ര ദര്‍ശനത്തിനായി എത്തിയതായിരുന്നു ഇവര്‍. ദ്വാരകയില്‍ എത്തിയ ശേഷം താമസിച്ചിരുന്ന ലോഡ്ജിലേക്കു ടാക്‌സി കാറില്‍ മടങ്ങവേ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. വാസുദേവന്‍ സംഭവ സ്ഥലത്തുവച്ചും യാമിനി ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഡ്രൈവറും മരിച്ചു. വ്യാഴാഴ്ച നാട്ടിലേക്കു മടങ്ങാനിരിക്കെയാണു അപകടം. വിവരമറിഞ്ഞ് ബന്ധുക്കള്‍ നാട്ടില്‍നിന്നും പുറപ്പെട്ടിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page