കൊച്ചി: കാസര്‍കോട്, പെരിയ, കല്യോട്ട് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ടുപേരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ചു വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട 4 സി പി എം നേതാക്കളുടെ ശിക്ഷ ഹൈക്കോടതി സ്‌റ്റേ ചെയ്തു. മുന്‍ എം എല്‍ എയും സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗവുമായ കെ വി കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠന്‍, സി പി എം മുന്‍ ലോക്കല്‍ സെക്രട്ടറിമാരായ കെ വി ഭാസ്‌ക്കരന്‍, രാഘവന്‍ വെളുത്തോളി എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. കുറ്റക്കാരാണെന്നു കണ്ടെത്തിയ നിസാര വകുപ്പുകളില്‍ കടുത്ത ശിക്ഷയാണ് നല്‍കിയതെന്നും രേഖകള്‍ സി ബി ഐ മറച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് സി പി എം നേതാക്കള്‍ സി ബി ഐ കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി സി പി എമ്മിനു ആശ്വാസമാണ്.
![](https://malayalam.karavaldaily.com/wp-content/uploads/2025/01/inbound8901590054137039120.jpg)