ഐഎസ്ആര്‍ഒ തലപ്പത്ത് വീണ്ടും മലയാളി; ഡോ.വി നാരായണൻ പുതിയ ചെയർമാൻ

ബംഗളൂരു : ഐഎസ്ആര്‍ഒ തലപ്പത്ത് വീണ്ടും മലയാളി. ഐ.എസ്.ആര്‍.ഒ ചെയര്‍മാനായി ഡോ.വി.നാരായണനെ നിയമിച്ചു. വലിയമല ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍ ഡയറക്ടറാണ് വി.നാരായണന്‍. ബഹിരാകാശ ശാസ്ത്ര വകുപ്പ് സെക്രട്ടറിയുടെയും സ്‌പേസ് കമ്മീഷന്‍ ചെയര്‍മാന്‍ ചുമതലയും നാരായണനായിരിക്കും. സ്‌പേസ് കമ്മിഷന്‍ ചെയര്‍മാന്റെ ചുമതലയും വി നാരായണന്‍ വഹിക്കും. നിലവിലെ ചെയര്‍മാന്‍ എസ് സോമനാഥ് ഈ മാസം 14ന് വിരമിക്കും. നാരായണന്‍ നാഗര്‍കോവില്‍ സ്വദേശിയാണ്. പഠിച്ചതും ജീവിക്കുന്നതും എല്ലാം തിരുവനന്തപുരത്താണ്. വിക്ഷേപണ വാഹനങ്ങള്‍ക്കായുള്ള ലിക്വിഡ്, സെമി ക്രയോജനിക്, ക്രയോജനിക് പ്രൊപ്പല്‍ഷന്‍ …

തെരുവ് നായയെ കണ്ട് ഭയന്നോടിയ 9 വയസ്സുകാരൻ കിണറ്റിൽ വീണു മരിച്ചു

കണ്ണൂർ: കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട് ഭയന്നോടിയ കുട്ടിയ്ക്ക് കിണറ്റിൽ വീണ് ദാരുണാന്ത്യം. കണ്ണൂർ തുവ്വക്കുന്നിലെ മുഹമ്മദ്‌ ഫസൽ (9) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം. കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ തെരുവ് നായ അങ്ങോട്ട് ഓടിയെത്തുകയായിരുന്നു.ഇത് കണ്ട കുട്ടികൾ പലയിടത്തേക്കായി ചിതറിയോടി. എന്നാൽ, 7 മണിയായിട്ടും ഫസൽ വീട്ടിലെത്താത്തതിനെ തുടർന്ന് വീട്ടുകാർ കുട്ടിയെ അന്വേഷിക്കുമ്പോഴാണ് കാണാതായ വിവരം അറിയുന്നത്. ഒപ്പം ഉണ്ടായിരുന്ന കുട്ടികളെല്ലാം വീട്ടിൽ എത്തിയിരുന്നു. അപ്പോഴാണ് കുട്ടികൾ നായ കടിക്കാൻ എത്തിയ വിവരം …

കാർ റേസിങ് ട്രാക്കിൽ പരിശീലനത്തിനിടെ അപകടം; തമിഴ് നടൻ അജിത്ത് അത്ഭുതകരമായി രക്ഷപ്പെട്ടു

ദുബായ്: കാർ റേസിങ് ട്രാക്കിൽ പരിശീലനത്തിനിടെ നടൻ അജിത്തിന്റെ കാർ അപകടത്തിൽപ്പെട്ടു. താരം പരിക്കുകളില്ലാതെ രക്ഷപ്പെട്ടതായി എക്സ്​ അക്കൗണ്ടിൽ വീഡിയോ ദൃശ്യങ്ങൾ പോസ്റ്റ്​ ചെയ്തുകൊണ്ട്​ വ്യക്​തമാക്കി​. ദുബൈയിൽ നടക്കുന്ന മത്സരത്തിന് മുന്നോടിയായി പരിശീലനം നടത്തവെയാണ് നടൻ ഓടിച്ച കാർ അപകടത്തിൽ പെട്ടത്. അജിത് ഓടിച്ച കാർ അതിവേഗത്തിൽ ക്രാഷ് ബാരിയറിലേക്ക് ഇടിക്കുന്നതും ശേഷം പലതവണ കറങ്ങിയ ശേഷം നിൽക്കുന്നതുമാണ്​ വീഡിയോയിലുള്ളത്​. ചൊവ്വാഴ്ച ദുബായിലെ റേസിങ് ട്രാക്കിലെ പരിശീലനത്തിനിടെയായിരുന്നു അപകടം. അജിത്ത് ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് സംരക്ഷണ …

നടിയെ പുരാണ കഥയിലെ കഥാപാത്രത്തോട് ഉപമിച്ചത് വിവാദമായി; ബോബി ചെമ്മണ്ണൂരിനെതിരേ നടി ഹണി റോസ് പൊലീസില്‍ പരാതി നല്‍കി

കൊച്ചി: ബോബി ഗ്രൂപ്പ് ഉടമ ബോബി ചെമ്മണൂരിനെതിരെ നടി ഹണി റോസ് പരാതി നൽകി. എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലൈംഗികച്ചുവയോടെയുള്ള അശ്ലീല ഭാഷണത്തിനെതിരെ ഭാരതീയ ന്യായസംഹിതയിലെ 75(4) വകുപ്പു പ്രകാരവും ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമർശം നടത്തുന്നതിനെതിരെ ഐടി ആക്ടിലെ 67 വകുപ്പു പ്രകാരവുമാണു കേസ് റജിസ്റ്റർ ചെയ്തത്. ബോച്ചെയ്ക്ക് എതിരെ പരാതി നൽകിയ വിവരം നടി തന്റെ സമൂഹമാധ്യമ പേജുകൾ വഴിയാണു പുറത്തുവിട്ടത്. നടിയുടെ ചിത്രം മോശമായ രീതിയിൽ തംബ്നെയിൽ ആയി …

വ്യാപാരി വ്യവസായി ഏകോപന സമിതി സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട്ട് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് അധ്യക്ഷ വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ദേവസ്യ മെച്ചേരി, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ബാബു കോട്ടയില്‍, പി.കെ. ബാപ്പുഹാജി, ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, ജില്ലാ വൈസ് പ്രസിഡന്റ് പി.പി. മുസ്തഫ, വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് രേഖ മോഹന്‍ദാസ്, യൂത്ത് വിംഗ് …

നീലേശ്വരത്ത് വ്യാപാരി കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: നീലേശ്വരത്ത് വ്യാപാരി കുഴഞ്ഞുവീണ് മരിച്ചു. പേരോല്‍ വാണിയം വയലിലെ വള്ളിയോടന്‍ വീട്ടില്‍ ചന്തൂട്ടി(70)ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൊട്ടടുത്ത ബന്ധുവീട്ടിലേക്ക് പോകവെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നീലേശ്വരം താലൂക്ക് ആശുപത്രി പരിസരത്ത് കച്ചവടം നടത്തി വരികയായിരുന്നു. ഭാര്യ: മുതിരക്കാല്‍ രുഗ്മിണി. നീലേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

ഡല്‍ഹി ഇനി പ്രചാരണ ചൂടിലേക്ക്; നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു, വോട്ടെടുപ്പ് ഫെബ്രുവരി അഞ്ചിന്, വോട്ടെണ്ണല്‍ എട്ടിന്

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി എട്ടിന് വോട്ടെണ്ണും.മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. 70 അംഗ ഡല്‍ഹി അസംബ്ലിയുടെ കാലാവധി ഫെബ്രുവരി 23-ന് അവസാനിക്കും.ജനുവരി 17 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ജനുവരി 18-ന് സൂക്ഷ്മപരിശോധന. ജനുവരി 20 ആണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി. 2020 ല്‍ 70-ല്‍ 62 സീറ്റുകള്‍ നേടിയാണ് …

girl

യാചകന്റെ ചാറ്റില്‍ വീണു; ഭര്‍ത്താവിനെയും ആറുമക്കളെയും ഉപേക്ഷിച്ച് 36 കാരി യാചകനൊപ്പം ഒളിച്ചോടിപ്പോയി, സ്ഥലം വിട്ടത് എരുമയെ വിറ്റ് കിട്ടിയ കാശുമെടുത്ത്

ലക്‌നൗ: ആറ് കുട്ടികളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചു 36 കാരി യാചകനൊപ്പം ഒളിച്ചോടിപ്പോയി. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയില്‍ ആണ് സംഭവം. ഭര്‍ത്താവ് രാജുവിന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സ്ത്രീയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സന്‍ഹിതയിലെ സെക്ഷന്‍ 87 പ്രകാരമാണ് പൊലീസ് യാചകനായി തെരച്ചില്‍ ആരംഭിച്ചത്. 45 കാരനായ രാജുവും ഭാര്യ രാജേശ്വരിയും അവരുടെ ആറ് മക്കള്‍ക്കുമൊപ്പം ഹര്‍ദോയിയിലെ ഹര്‍പാല്‍പൂര്‍ എന്ന സ്ഥലത്താണ് താമസിക്കുന്നത്. ഇടയ്ക്കിടെ 45 കാരനായ നന്‍ഹെ പണ്ഡിറ്റ് എന്ന യാചകന്‍ ഗ്രാമത്തില്‍ വന്നുപോകാറുണ്ടായിരുന്നു. …

കുണിയയില്‍ തെരുവ് നായ്ക്കളുടെ വിളയാട്ടം; കൂട് തകര്‍ത്ത് 15 കോഴികളെ കടിച്ചു കൊന്നു

കാസര്‍കോട്: പുല്ലൂര്‍, പെരിയത്തിലെ ഒന്നാം വാര്‍ഡായ കുണിയയില്‍ തെരുവ് നായ ശല്യം അതിരൂക്ഷം. വീട്ടുമുറ്റത്തെ പുത്തന്‍ കൂട് തകര്‍ത്ത തെരുവുനായക്കൂട്ടം 15 മുട്ടക്കോഴികളെ കടിച്ചു കൊന്നു. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. ഓട്ടോ ഡ്രൈവറായ മമ്മുവിന്റെ വീട്ടുമുറ്റത്താണ് തെരുവു നായക്കൂട്ടം വിളയാടിയത്. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കശുമാവിന്‍ തോട്ടത്തിനു സമീപത്തെ വാടകവീട്ടിലാണ് മമ്മുവും കുടുംബവും താമസം. കഴിഞ്ഞ ദിവസമാണ് 25 മുട്ടക്കോഴികളെയും പുതിയ കൂടും മമ്മു വാങ്ങിച്ചത്. മുറ്റത്താണ് കൂട് സ്ഥാപിച്ചിരുന്നത്. രാത്രിയില്‍ ഇവിടെയെത്തിയ നായക്കൂട്ടം കൂടു തകര്‍ത്താണ് കോഴികളെ …

പൂച്ചക്കാട്ടെ പ്രവാസി വ്യവസായിയുടെ കൊലപാതകം: പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ ജില്ലാ കോടതിയുടെ ഉത്തരവ്

കാസര്‍കോട്: പ്രവാസി വ്യവസായി പള്ളിക്കര, പൂച്ചക്കാട്ടെ അബ്ദുല്‍ ഗഫൂര്‍ ഹാജി (55)യെ കൊലപ്പെടുത്തുകയും വീട്ടില്‍ നിന്നു 596 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കാണാതാവുകയും ചെയ്ത കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിടണമെന്ന് ജില്ലാ സെഷന്‍സ് കോടതി ഉത്തരവ്. ബാര, മീത്തല്‍മാങ്ങാട്, ബൈത്തുല്‍ ഫാതീമിലെ ടി.എം ഉബൈസ് എന്ന ഉവൈസ് (32), ഭാര്യ കെ.എച്ച് ശമീന എന്ന ജിന്നുമ്മ (34), പള്ളിക്കര, മുക്കൂട്, ജീലാനി നഗറിലെ താമസക്കാരി പൂച്ചക്കാട്, വലിയ പള്ളിക്കു സമീപത്തെ പി.എം അസ്‌നിഫ (43), …

ഡ്രൈനേജ് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

മംഗളൂരു: ഓവുചാല്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി കമല്‍ ഹുസൈന്‍ (20) ആണ് മരിച്ചത്. നഗരത്തിലെ ഹൊയ്ഗെബെയിലില്‍ തിങ്കളാഴ്ച വൈകീട്ടാണ് അപകടം. എട്ടടി താഴ്ചയില്‍ മൂന്ന് തൊഴിലാളികള്‍ ജോലി ചെയ്യുന്നതിനിടെ ചെളി മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. മണ്ണിനടിയില്‍പെട്ട രണ്ട് തൊഴിലാളികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കമാല്‍ ഹുസൈനെ പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.സംഭവത്തില്‍ ഉര്‍വ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

റെയില്‍വെയുടെ അവഗണനയ്‌ക്കെതിരെ എഐവൈഎഫിന്റെ പ്രക്ഷോഭയാത്ര സമാപിച്ചു

കാസര്‍കോട്: റെയില്‍വേ ജില്ലയോട് കാണിക്കുന്ന അവഗണനക്കെതിരെ എഐവൈ എഫ്ജില്ലാ കമ്മറ്റി നടത്തിയ യുവജന പ്രക്ഷോഭ യാത്രയുടെ സമാപനം കാസര്‍കോട്ട് സിപിഐ സംസ്ഥാന അസി. സെക്രട്ടറി ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുന്ന ട്രെയിന്‍ സര്‍വ്വീസുകള്‍ മംഗലാപുരത്തേക്ക് നീട്ടണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട്-മംഗലാപുരം റൂട്ടില്‍ പുതിയ മെമു സര്‍വ്വീസ് ആരംഭിക്കുക, നിര്‍ദ്ദിഷ്ട കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍വേ പാത യാഥാര്‍ത്ഥ്യമാക്കുക, റെയില്‍വേ സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, മംഗലാപുരം- തിരുവനന്തപുരം റൂട്ടില്‍ പുതിയ രാത്രികാല ട്രെയിന്‍ അനുവദിക്കുക, തിരക്ക് …

കുമ്പള പൊലീസ് സ്റ്റേഷന്‍ തകര്‍ച്ചയിലേക്ക്; ഉടന്‍ പുതുക്കിപ്പണിയണമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസര്‍

ഉപ്പള: മഴക്കാലത്ത് ചോര്‍ന്നൊലിക്കുകയും, സ്ലാബുകള്‍ ഇടിഞ്ഞുവീഴുകയും ചെയ്യുന്ന കാസര്‍കോട്ടെ കുമ്പള പൊലീസ് സ്റ്റേഷന്‍ ഉടന്‍ പുതുക്കിപ്പണിയണമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍ താലൂക്കുതല അദാലത്തിനോടാവശ്യപ്പെട്ടു.കുറ്റകൃത്യങ്ങളുടെ തോത് നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊലീസ് സ്റ്റേഷനില്‍ വിപുലമായ അടിസ്ഥാന സൗകര്യ വികസനം അനിവാര്യമാണെന്നു പരാതിയില്‍ പറഞ്ഞു.ലഹരി,മണല്‍കടത്ത്, കൊലപാതകങ്ങള്‍, അക്രമങ്ങള്‍ അടക്കമുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്നസ്റ്റേഷന്‍ പരിധിയില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. സ്റ്റേഷനിലുള്ള ലോക്കപ്പും പൊലീസ് ഓഫീസര്‍ക്കുള്ള ഓഫീസും മറ്റു ഓഫീസ് സംവിധാനങ്ങളും ഇടുങ്ങിയ റൂമുകളിലാണ്-നിവേദനത്തില്‍ …

പൊതുമരാമത്ത് റോഡരുകിലെ മരംമുറി; ഗിരിജ ജ്വല്ലറി ഉടമ അറസ്റ്റില്‍

കാസര്‍കോട്: ഹൊസ്ദുര്‍ഗ്-പാണത്തൂര്‍ സംസ്ഥാന പാതയോരത്തെ രണ്ടു പൂമരങ്ങള്‍ മുറിച്ചുവെന്ന കേസില്‍ കാഞ്ഞങ്ങാട്ടെ ഗിരിജ ജ്വല്ലറി ഉടമ അജാനൂര്‍, കുശവന്‍കുന്ന്, മൊട്ടമ്മല്‍വീട്ടില്‍ മുരളീധരന്‍ അറസ്റ്റില്‍. ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. അജിത് കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. 2024 നവംബര്‍ 16നും 20നും ഇടയില്‍ കുശവന്‍ കുന്നിലെ റോഡരുകില്‍ നിന്നു 40,000 രൂപ വില വരുന്ന രണ്ടു മരങ്ങള്‍ മുറിച്ചുമാറ്റിയെന്നാണ് കേസ്. പൊതുമരാമത്ത് (റോഡ്‌സ്) കാഞ്ഞങ്ങാട് സെക്ഷന്‍ അസി.എഞ്ചിനീയര്‍ ചെറുവത്തൂരിലെ സി …

ജനറല്‍ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജമാല്‍ അഹ്‌മദിന് ബെസ്റ്റ് ഡോക്ടര്‍ അവാര്‍ഡ്

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജമാല്‍ അഹ്‌മദ് കെജിഎംഒഎ യുടെ അഡ്മിനിസ്റ്ററേറ്റിവ് കേഡറിലുള്ള ഡോക്ടര്‍മാര്‍ക്കുള്ള സംസ്ഥാന തല ബെസ്റ്റ് ഡോക്ടര്‍ അവാര്‍ഡിന് അര്‍ഹനായി. ഹെല്‍ത്ത് സര്‍വീസില്‍ മെഡിക്കല്‍ ഓഫീസര്‍, സുപ്രണ്ട് എന്നീ നിലകളില്‍ വിവിധ സ്ഥാപനങ്ങളില്‍ അദ്ദേഹം നടത്തിയ സേവനങ്ങള്‍ മുന്‍ നിര്‍ത്തിയാണ് അവാര്‍ഡ്. നിലവില്‍ ജനറല്‍ ആശുപത്രി ഡപ്യൂട്ടി സൂപ്രണ്ടായ അദ്ദേഹം നീലേശ്വരം താലുക്ക് ആശുപത്രി സുപ്രണ്ട്, വയനാട് ജില്ല ഡെപ്യൂട്ടി ഡിഎംഒ, കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യലിറ്റി ഹോസ്പിറ്റല്‍ സൂപ്രണ്ട് എന്നീ …

ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ.പികെ മുഹമ്മദ് അന്തരിച്ചു; വിട വാങ്ങിയത് ചെര്‍ക്കളം അബ്ദുള്ളയെ തെരഞ്ഞെടുപ്പില്‍ തോല്‍പിച്ച സിപിഎം നേതാവ്

കാസര്‍കോട്: പ്രമുഖ ഹൈക്കോടതി അഭിഭാഷകനും സി.പി.എം നേതാവുമായിരുന്ന പികെ മുഹമ്മദ്(80) അന്തരിച്ചു. തിങ്കളാഴ്ച രാത്രി കൊച്ചിയിലെ വസതിയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് കാസര്‍കോട് ചെട്ടുംകുഴിയിലെ വീട്ടില്‍ എത്തിക്കും. തുടര്‍ന്ന് ചെട്ടുംകുഴിയിലെ പള്ളിയില്‍ ഖബറടക്കും.എറണാകുളം ജില്ലയിലെ കോതമംഗലം സ്വദേശിയായ മുഹമ്മദ് 1962 ലാണ് കാസര്‍കോട് എത്തിയത്. തൊഴിലന്വേഷിച്ച് എത്തിയ അദ്ദേഹം കാസര്‍കോട് ബസ് സ്റ്റാന്‍ഡിനടുത്തെ ബദരിയ ഹോട്ടലില്‍ എത്തുകയും ഹോട്ടലുടമ ബദിരിയ അബ്ദുല്‍ ഖാദര്‍ ഹാജിയോട് തൊഴില്‍ തേടുകയും ചെയ്തു. ഹോട്ടല്‍ …

ആട് ജീവിതം ഓസ്‌കര്‍ അവാര്‍ഡിനായുള്ള പ്രാഥമിക റൗണ്ടില്‍

ബ്ലെസി സംവിധാനം ചെയ്ത ചിത്രമായ ‘ആട് ജീവിതം’ 97 -ാമത് ഓസ്‌കര്‍ അവാര്‍ഡിനായുള്ള പ്രാഥമിക റൗണ്ടില്‍. മികച്ച സിനിമയുടെ ജനറല്‍ വിഭാഗത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്.മികച്ച ചിത്രം എന്ന ജനറല്‍ കാറ്റഗറിയിലെ പ്രാഥമിക റൗണ്ടിലേക്കാണ് ആടുജീവിതം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. എട്ടാം തിയതി മുതല്‍ വോട്ടിങ് ആരംഭിക്കും. 12-ാം തിയതി വരെയാണ് വോട്ടിങ്. വോട്ടിങ് ശതമാനമുള്‍പ്പടെ കണക്കാക്കിയ ശേഷമായിരിക്കും രണ്ടാം റൗണ്ടിലേക്കുള്ള പ്രവേശനമുണ്ടാകുക. നേരത്തെ 2018 എന്ന മലയാള സിനിമയും സമാനമായ രീതിയില്‍ പ്രാഥമിക റൗണ്ടിലേക്ക് പ്രവേശിച്ചിരുന്നു. എന്നാല്‍ മുന്നോട്ട് പോകാനായില്ല. കഴിഞ്ഞ …

കണ്ണപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്തിനെ വെട്ടിക്കൊന്ന കേസ്; 9 പ്രതികള്‍ക്കും ജീവപര്യന്തം തടവ്, പ്രതികളെല്ലാം ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍

കണ്ണൂര്‍: കണ്ണപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്തി(26)നെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്‍പതു പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ കണ്ണപുരം, ചുണ്ടയിലെ വയക്കോടന്‍ വീട്ടില്‍ പി.വി ശ്രീകാന്ത് (50), കോത്തലതാഴെ വീട്ടില്‍ കെ.ടി ജയേഷ് (35), വടക്കേവീട്ടില്‍ വി.വി ശ്രീകാന്ത് (40), പുതിയ പുരയില്‍ പി.പി അജീന്ദ്രന്‍(44), ഇല്ലിക്കല്‍ വളപ്പില്‍ ഐ.വി അനില്‍കുമാര്‍ (45), പുതിയ പുരയില്‍ പി.പി രാജേഷ് (39), ചാക്കുളപ്പറമ്പില്‍ സി.പി രഞ്ജിത്ത് (29), വടക്കേവീട്ടില്‍ വി.വി ശ്രീജിത്ത് (40), തെക്കേ വീട്ടില്‍ ടി.വി …