ഈന്തപ്പഴത്തിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമം; കാസർകോട് സ്വദേശി കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ

കോഴിക്കോട്:ഈന്തപ്പഴത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി കാസർകോട് സ്വദേശി കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ.മസ്‌കറ്റിൽ നിന്ന് എത്തിയ കാസർകോട് മൊഗ്രാലിലെ ഇസ്മായിൽ പുത്തൂർ അബ്ദുല്ല (38) എന്ന യാത്രക്കാരനാണ്  പിടിയിലായത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇയാളുടെ ചെക്ക്-ഇൻ ബാഗുകൾ വിശദമായി പരിശോധിച്ചതിൽ നിന്നാണ് ഈന്തപ്പഴ പാക്കറ്റ് കണ്ടത്.  38 ചെറിയ സ്വർണക്കഷണങ്ങൾ ആണ് ഈന്തപ്പഴത്തിൽ ഒളിപ്പിച്ചിരുന്നത്. 170 ഗ്രാം സ്വർണ്ണമാണ് ഈന്തപ്പഴത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.പിടിച്ചെടുത്ത സ്വർണ്ണത്തിന് വിപണി മൂല്യം  10,47,200/- രൂപ വരുമെന്ന് കസ്റ്റംസ് അറിയിച്ചു.

കഞ്ചാവുമായി കർണാടക സ്വദേശികൾ പിടിയിൽ; പിടികൂടിയത് 3.5 കിലോ കഞ്ചാവ്

കോഴിക്കോട്: വില്പനക്കായി എത്തിച്ച മൂന്ന് കിലോ നാന്നൂറ് ഗ്രാം കഞ്ചാവുമായി രണ്ട് മംഗലാപുരം സ്വദേശികളെ  കൂടരഞ്ഞി ബസ്സ് സ്റ്റാൻഡിൽ വെച്ച് തിരുവമ്പാടി പോലീസും ജില്ല ഡാൻസഫും ചേർന്ന് പിടികൂടി. രണ്ടാം തിയ്യതി രാത്രി 9.45 മണിക്കാണ് കൂടരഞ്ഞി ബസ്സ് സ്റ്റാൻഡിൽ വെച്ച് മംഗലാപുരം കൊണാജ്, ഗ്രാമചാവടി,പജീർ അംജദ് ഇക്തിയാർ (28), മംഗലാപുരം ജോക്കട്ടെ, നിഷ അപ്പാർട്മെൻ്റിലെ ,അൻസാർ നവാസ് (28) എന്നിവരെ പിടികൂടിയത്.കോഴിക്കോട്, മലപ്പുറം കാസർഗോഡ് കണ്ണൂർ ജില്ലകളിലെ ചെറുകിട കച്ചവടക്കാർക്ക് വേണ്ടി എത്തിച്ചതാണ് കഞ്ചാവ്.      മുക്കം, താമരശ്ശേരി …

തെലങ്കാനയിൽ ഒവൈസിക്കും കാലിടറി;നഷ്ടമായത് 4 സിറ്റിംഗ് സീറ്റുകൾ

വെബ്ബ് ഡെസ്ക്:തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പിൽ കെ ചന്ദ്രശേഖര റാവുവിൻ്റെ ബി ആർ എസിനൊപ്പം അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിയായ ഓൾ ഇൻഡ്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീനും  കനത്ത തിരിച്ചടി. ഒമ്പതു സീറ്റുകളിൽ മത്സരിച്ചെങ്കിലും മൂന്നു സീറ്റുകളിൽ മാത്രമേ ഒവൈസിയുടെ പാർട്ടിക്ക്  വിജയിക്കാൻ കഴിഞ്ഞുള്ളൂ.തെലങ്കാനയിൽ 10 വർഷം ഭരണം പൂർത്തിയാക്കിയ ബി ആർ എസിനെ പിന്തുണക്കുന്ന നിലപാടാണ് ഒവൈസി സ്വീകരിച്ചിരുന്നത്. മുസ്ലിം ഭൂരിപക്ഷ മേഖലയിൽ മാത്രമാണ് ഇത്തവണ എ ഐ എം ഐ എം സ്ഥാനാർഥികളെ മത്സരിപ്പിച്ചത്.2018ലെ തിരഞ്ഞെടുപ്പിൽ ഏഴു …

രാജസ്ഥാനിൽ സം’പൂജ്യ’രായി സി പി എം ; സിറ്റിംഗ് സീറ്റുകളും നഷ്ടമായി; സി പി എം പ്രകടനം ഇങ്ങനെ

ഡല്‍ഹി: രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പില്‍   സി.പി.എമ്മിന്  സിറ്റിങ് സീറ്റുകളും നഷ്ടമായി.200 അംഗ നിയമസഭയില്‍ 17 മണ്ഡലങ്ങളിലാണ് സി.പി.എം സ്ഥാനാര്‍ഥികള്‍ മത്സരിച്ചത്. വോട്ടെണ്ണലിന്‍റെ പല ഘട്ടങ്ങളിലും മൂന്നോളം സീറ്റുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ലീഡ് പിടിച്ചിരുന്നു. സിറ്റിങ് സീറ്റായ ഹനുമൻഗഡ് ജില്ലയിലെ ഭദ്രയില്‍ ബൻവൻ പുനിയയും രണ്ടാമത്തെ സിറ്റിങ് സീറ്റായ ബിക്കാനിറിലെ ദുംഗര്‍ഗഡില്‍ ഗിര്‍ദരിലാല്‍ മഹിയയും തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടു. നാലുവട്ടം എം.എല്‍.എയായിരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ അംറ റാം കഴിഞ്ഞ വര്‍ഷം തോറ്റ സീക്കര്‍ ജില്ലയിലെ …

സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ; കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശിയായ കര്‍ഷകനാണ് ജീവനൊടുക്കിയത്

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. കണ്ണൂര്‍ പയ്യാവൂര്‍ ചീത്തപ്പാറയില്‍ കര്‍ഷകനായ വ്യാപാരി ആത്മഹത്യ ചെയ്തു. മറ്റത്തില്‍ ജോസഫ് എന്ന തങ്കച്ചന്‍ (57) വീടിനു സമീപത്തെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 12 വര്‍ഷം മുന്‍പ് മികച്ച ക്ഷീര കര്‍ഷകനുള്ള ബ്ലോക്ക് തല അവാര്‍ഡ് നേടിയിരുന്നു. റബ്ബര്‍ കൃഷിയും പശുവളര്‍ത്തലും കോഴിവളര്‍ത്തലുമായിരുന്നു ജോസഫ് ചെയ്തിരുന്നത്. എന്നാല്‍ കൃഷി തകര്‍ച്ചയിലായതോടെ കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു. പയ്യാവൂര്‍ പഞ്ചായത്തിലെ ബാങ്കുകളിലും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലും ജോസഫിന് ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടായിരുന്നു. ചിട്ടിക്കാരുടെ …

 നാലുമാസം പ്രായമായ കുഞ്ഞിനെ വെള്ളത്തില്‍ മുക്കിക്കൊന്ന് 23 കാരി ആത്മഹത്യചെയ്തു

മംഗളൂരു: നാലുമാസം പ്രായമായ കുഞ്ഞിനെ വെള്ളത്തില്‍ മുക്കിക്കൊന്ന് 23 കാരിയാ മാതാവ് തൂങ്ങിമരിച്ചു. മംഗളൂരു ഗുജ്ജരകെരെയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം. ഫാത്തിമ റുഖിയ(23), അവരുടെ 4 മാസം പ്രായമുള്ള ആണ് കുഞ്ഞ് എന്നിവരാണ് മരിച്ചത്. പ്രസവശേഷം ഫാത്തിമ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും അതിനുള്ള ചികിത്സയിലായിരുന്നുവെന്നുമാണ് വിവരം. ശനിയാഴ്ച രാവിലെ 11.00 നും ഉച്ചയ്ക്ക് 1.30 നും ഇടയില്‍ വീട്ടില്‍ തനിച്ച് ഇരിക്കവെ ഫാത്തിമ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തുകയും പിന്നീട് തൂങ്ങി മരിക്കുകയുമായിരുന്നു. മംഗളൂരു സൗത്ത് പൊലീസ് …

സിനിമാ ഷൂട്ടിംഗിൻ്റെ മറവിൽ എം.ഡി.എം.എ വിൽപ്പന; പിടികൂടിയത് 70 കോടിയുടെ മയക്കുമരുന്ന്; 2 പേർ പിടിയിൽ

കൊച്ചി: എറണാകുളത്ത് വന്‍ ലഹരിമരുന്നു വേട്ട. പറവൂരില്‍ ഒരു കിലോ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയിലായി. കരുമാലൂര്‍ സ്വദേശികളായ നിഥിന്‍ വേണുഗോപാല്‍, നിഥിന്‍ വിശ്വന്‍ എന്നിവരാണ് പിടിയിലായത്. സിനിമ ഷൂട്ടിങ്ങിന് എന്ന പേരില്‍ വീട് വാടകയ്ക്ക് എടുത്തായിരുന്നു മയക്കുമരുന്ന് ഇടപാട് നടത്തിയിരുന്നത്. വിപണിയില്‍ 70 കോടി രൂപ വില വരുന്ന എംഡിഎംഎയാണ് പിടികൂടിയത്. ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത് കാറിന്റെ ടയറിനുള്ളിലാണ്. പൊലീസിനെ കണ്ടതോടെ ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

നിര്‍മാണം നടക്കുന്ന മാവുങ്കാല്‍ ദേശീയപാതയില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കാസര്‍കോട്: മാവുങ്കാല്‍ ദേശീയപാതയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സും കാറും കൂട്ടിയിടിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബസ് ഡ്രൈവറെ കണ്ണൂരിലെ സ്വാകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം. കാഞ്ഞങ്ങാട് നിന്നും കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍.ടിസി ബസും എതിരെ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. മാവുങ്കാല്‍ ടൗണിന് സമീപം കാട്ടുകുളങ്ങര ഭാഗത്തേക്ക് പോകുന്ന ദേശീയപാതയിലാണ് അപകടം. ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വാഹനങ്ങള്‍ കടന്നുപോകാന്‍ നിര്‍മ്മിച്ച സമാന്തര പാതയിലാണ് അപകടമുണ്ടായത്. രണ്ടുഭാഗത്തേക്കായി വാഹനങ്ങള്‍ …

3000 ൽ അധികം അനധികൃത അബോർഷൻ കേസ്;കുറ്റാരോപിതനായ സർക്കാർ ഡോക്ടർ മരിച്ച നിലയിൽ

ബംഗളൂരു: അനധികൃത ഗര്‍ഭഛിദ്രങ്ങള്‍ നടത്തിയ ഡോക്ടറും ലാബ് ടെക്നീഷ്യനും കര്‍ണാടകയില്‍ അറസ്റ്റിലായ സംഭവത്തില്‍ കുറ്റാരോപിതനായ ഡോക്ടറെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മൈസൂരു കൊൻസുര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറായ സതീഷ്(47) ആണ് മരിച്ചത്.സതീഷ് വിഷം കുത്തിവച്ചു ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 3 വര്‍ഷത്തിനിടെ അനധികൃതമായി 3,000 ഗര്‍ഭഛിദ്രങ്ങള്‍ നടത്തിയതിനുള്ള തെളിവുകള്‍ ലഭിച്ചതോടെ 2 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.പിന്നാലെ പ്രതികള്‍ സതീഷിനെതിരെ മൊഴി നല്‍കിയെന്ന സൂചനകള്‍ പുറത്തുവന്നു. ഇതോടെ ഒളിവില്‍ പോയി. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ജീവനൊടുക്കിയതായി …

ഫലമെത്തും മുൻപ് ആഘോഷം ; നാണം കെട്ട് കോൺഗ്രസ്സ്

വെബ്ബ് ഡെസ്ക്:4 സംസ്ഥാനങ്ങളിലെ നിയമ സഭാ തെരഞ്ഞെടുപ്പിൻ്റെ ഫലം വരുന്നതിന് മുമ്പ് ആഘോഷം തുടങ്ങിയ കോൺഗ്രസ്സ് നാണംകെട്ടു. എ.ഐ.സി.സി ആസ്ഥാനത്ത് പടക്കം പൊട്ടിച്ച് രാവിലെ തന്നെ പ്രവർത്തകർ    ആഘോഷം തുടങ്ങിയിരുന്നു.രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പ്ലക്കാര്‍ഡുകളുമേന്തിയാണ് പ്രവര്‍ത്തകര്‍ എ.ഐ.സി.സി ആസ്ഥാനത്ത് എത്തിയത്. എക്സിറ്റ് പോൾ നൽകിയ ആത്മ വിശ്വാസവുമായി ആയിരുന്നു പ്രവർത്തകർ എത്തിയത്. എന്നാൽ ആദ്യ അര മണിക്കൂറിന് ശേഷം തെലങ്കാനയും ചത്തീസ്ഗഡും ഒഴികെ ലീഡ് നേടാൻ കോൺഗ്രസ്സിനായില്ല. തുടർന്നുള്ള മണിക്കൂറിൽ ചത്തീസ് ഗഡിലും പ്രതീക്ഷിച്ച …

ക്യാപ്റ്റന്‍ ആരോഗ്യവാനാണ്; ആരോഗ്യത്തോടെ വീട്ടിലേക്ക് മടങ്ങും; ആരും കിംവദന്തികള്‍ പ്രചരിപ്പിക്കുകയോ വിശ്വസിക്കുകയോ ചെയ്യരുത്; അഭ്യര്‍ഥനയുമായി വിജയകാന്തിന്റെ ഭാര്യ പ്രേമലത

ചെന്നൈ: നടനും രാഷ്ട്രീയനേതാവുമായ വിജയകാന്തിന്റെ ആരോഗ്യത്തെ കുറിച്ച് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളില്‍ പ്രതികരിച്ച് ഭാര്യ പ്രേമലത. നടനെ കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിച്ചതോടെയാണ് പ്രേമലത പ്രതികരിച്ചത്. ക്യാപ്റ്റന്‍ ആരോഗ്യവാനാണ്. അധികം താമസിയാതെ ക്യാപ്റ്റന്‍ ആരോഗ്യത്തോടെ വീട്ടിലേക്ക് മടങ്ങുകയും ഞങ്ങളെ എല്ലാവരെയും കാണുകയും ചെയ്യും. ആരും കിംവദന്തികള്‍ പ്രചരിപ്പിക്കുകയോ വിശ്വസിക്കുകയോ ചെയ്യരുതെന്ന് അവര്‍ ആരാധകരോട് സോഷ്യല്‍ മീഡിയയിലൂടെ അഭ്യര്‍ഥിച്ചു. വിജയകാന്തിനൊപ്പമുള്ള ചിത്രങ്ങളും പ്രേമലത പങ്കുവച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വരുന്ന ഇത്തരം പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും പ്രേമലത അഭ്യര്‍ഥിച്ചു. തൊണ്ടയിലെ അണുബാധയെ തുടര്‍ന്ന് …

പൊലീസെന്ന വ്യാജേന ഹോസ്റ്റലില്‍ കയറി കവര്‍ച്ച; നിയമവിദ്യാര്‍ത്ഥിനിയും സുഹൃത്തുക്കളും പിടിയില്‍; മോഷണം പോക്കറ്റ് മണിക്കുവേണ്ടി

കൊച്ചി: പൊലീസെന്ന വ്യാജേന ഹോസ്റ്റലില്‍ കയറി കവര്‍ച്ച നടത്തിയ നാലംഗ സംഘം പിടിയില്‍. എറണാകുളം പോണേക്കര സ്വദേശി സെജിന്‍ പയസ് (21), ചേര്‍ത്തല പാണാവള്ളി തൃച്ചാറ്റുകുളം കയിസ് മജീദ് (35), ഇടുക്കി രാജാക്കാട് ആനപ്പാറ സ്വദേശി ജയ്സണ്‍ ഫ്രാന്‍സിസ് (39), ആലുവ തൈക്കാട്ടുകര ഡിഡി മനു മധു (30) എന്നിവരാണ് അറസ്റ്റിലായത്. നിയമവിദ്യാര്‍ത്ഥിനിയും സുഹൃത്തുക്കളുമാണ് പിടിയിലായത്. എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മുല്ലയ്ക്കല്‍ റോഡിലെ ഹോസ്റ്റലില്‍ നവംബര്‍ 15ന് രാത്രി 12നായിരുന്നു കവര്‍ച്ച നടന്നത്. …

നാലിൽ മൂന്നിലും മുന്നേറ്റവുമായി ബിജെപി;മധ്യപ്രദേശിൽ തുടർ ഭരണം, രാജസ്ഥാനും ചത്തീസ്ഗഡും തിരിച്ചു പിടിച്ചു; കോൺഗ്രസ്സിന് ആശ്വസിക്കാൻ തെലങ്കാന മാത്രം ; സെമിയിലും കോൺഗ്രസ്സ് തോൽക്കുമ്പോൾ

വെബ്ബ് ഡെസ്ക്: 4 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ  ബിജെപിക്ക് വൻ മുന്നേറ്റം. രാജസ്ഥാനിൽ ബിജെപി അധികാരത്തിലേക്ക് തിരികെവരുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്. 199 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് ബിജെപി ലീഡ് നില കേവല ഭൂരിപക്ഷത്തെ മറികടന്നു. കോൺഗ്രസ് ഭരണത്തുടർച്ച പ്രതീക്ഷിച്ച രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ട് – സച്ചിൻ പൈലറ്റ് ആഭ്യന്തര പോര് തിരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിക്കുന്നുണ്ട്. അഞ്ച് വർഷം കൂടുമ്പോൾ ബിജെപി, കോൺഗ്രസ് പാർട്ടികളെ മാറി മാറി അധികാരത്തിലെത്തിക്കുന്നതാണ് സംസ്ഥാനത്തെ വോട്ടർമാരുടെ പൊതു സ്വഭാവം. ഈ സ്ഥിതിക്ക് ഇക്കുറിയും …

ട്രെയിനില്‍ ഭര്‍തൃമതിക്ക് നേരെ ലൈംഗികാതിക്രമം; പള്ളി വികാരി അറസ്റ്റില്‍

കാസര്‍കോട്: ട്രെയിനില്‍ ഭര്‍തൃമതിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ പള്ളി വികാരിയെ റെയില്‍വേ പൊലീസ് അറസ്റ്റുചെയ്തു. മംഗളൂരു ബണ്ടേല്‍ സ്വദേശി ജെജിസ്(48) ആണ് പിടിയിലായത്. ശനിയാഴ്ച രാവിലെ എട്ടുമണിയോടെ മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട എഗ്മോര്‍ എക്‌സ്പ്രസ് ട്രെയിനിലാണ് സംഭവം. നീലേശ്വരം റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ മലപ്പുറം സ്വദേശിനിയായ 34 കാരിക്ക് നേരെ ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. പിന്നീട് ലൈംഗിക ഉദ്ദേശത്തോടെ ലിംഗം ദേഹത്ത് ഉരസിയെന്നാണ് പരാതി. യുവതിക്കൊപ്പം ഭര്‍ത്താവും സുഹൃത്തുമുണ്ടായിരുന്നു. സംഭവം ഭര്‍ത്താവിന്റെ ശ്രദ്ധയില്‍പെടുത്തിയതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച വികാരിയെ …

രാഷ്ട്രീയ കൊലപാതകമുള്‍പ്പെടെയുള്ള കേസുകളില്‍ പ്രതി; ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ കാപ്പ ചുമത്തി അറസ്റ്റുചെയ്തു

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഷ്ട്രീയ കൊലപാതക കേസിലുള്‍പ്പെടെ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റു ചെയ്തു. പാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പന്ന്യന്നൂര്‍, അരയാക്കൂല്‍ സ്വദേശിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബിജു (43) വിനെതിരെയാണ് കാപ്പ ചുമത്തിയത്. കണ്ണൂര്‍ സിറ്റി ജില്ല പൊലീസ് മേധാവി അജിത് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം 2007 വകുപ്പ് പ്രകാരം …

തമിഴ്‌നാട്ടിൽ ബസ് മറിഞ്ഞ് ഒരു മരണം; 20 പേർക്ക് പരിക്ക്

ചെന്നൈ:ചെന്നൈയിൽ നിന്ന് കോയമ്പത്തൂരിലേക്ക്   പോവുകയായിരുന്ന ബസ് ചെങ്കൽ പട്ട് ജില്ലയ്ക്ക് സമീപം കൊക്കയിലേക്ക് മറിഞ്ഞ് ഒരു യാത്രക്കാരൻ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കന്യാകുമാരി സ്വദേശിയായ മണികണ്ഠനാണ് മരിച്ചത്.45 പേരാണ് ബസിലുണ്ടായിരുന്നത്.നിയന്ത്രണം വിട്ട് ബസ് റോഡരികിലെ  ആഴത്തിലേക്ക് മറിയുകയായിരുന്നു. സംഭവമറിഞ്ഞ് ചെങ്കൽപട്ട് താലൂക്ക് പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കുകയും പരിക്കേറ്റ ഇരുപത് പേരെ ചെങ്കൽപട്ട്  ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കനത്ത മഴയിൽ ബസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാവാം അപകടകാരണമെന്ന് പോലീസ് പറഞ്ഞു.

വ്യാപാരിയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: നീലേശ്വരത്തെ ആദ്യകാല വ്യാപാരിയെ വീട്ടുകിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞാറ്റം കൊഴുവല്‍ സൗപര്‍ണ്ണികയില്‍ പി.നാരായണന്‍ നായര്‍ (77) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം. അബദ്ധത്തില്‍ കിണറില്‍ വീഴുകയായിരുന്നു. നീലേശ്വരം പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി. സംസ്‌കാരം ഞായറാഴ്ച രാത്രി 8 മണിക്ക് സമുദായ ശ്മശാനത്തില്‍. ഭാര്യ: പി.ശ്യാമള. മക്കള്‍: പി.ശിവകുമാര്‍(ബിസിനസ്സ്), ശുഭ പ്രകാശ്. മരുമക്കള്‍: ആതിര ശിവകുമാര്‍, പ്രകാശ്(ഓസോണ്‍ പേപ്പര്‍ ബാഗ്, മൂലപ്പള്ളി). സഹോദരങ്ങള്‍: ലക്ഷ്മി അമ്മ, …

രാജസ്ഥാനിലും മധ്യപ്രദേശിലും ബി ജെ പി മുന്നിൽ; തെലങ്കാനയിൽ കോൺഗ്രസ്സ്; ചത്തീസ്ഗഡിൽ ഒപ്പത്തിനൊപ്പം; 4 സംസ്ഥാനങ്ങളിലെ ആദ്യ ഫല സൂചന ഇങ്ങിനെ

ലോക് സഭാ തെരഞ്ഞെടുപ്പിൻ്റെ സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കാവുന്ന 4 സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽവോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി മുന്നേറ്റം; തെലുങ്കാനയിലും   കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. ചത്തീസ്ഗഡിൽ ഇഞ്ചോടിഞ്ച് മത്സരമാണ്.ഒരു മണിക്കൂർ പിന്നിടുമ്പോൾ രാജസ്ഥാനിൽ 199 സീറ്റിൽ  107 സീറ്റുകളിൽ ബിജെപിയും, 83 സീറ്റിൽ കോൺഗ്രസ്സും ലീഡ് ചെയ്യുന്നു. മധ്യപ്രദേശിൽ 230 സീറ്റുകളിൽ 117 സീറ്റുകളിൽ ബിജെപി ലീഡു ചെയ്യുന്നു. 93 സീറ്റുകളിലാണ് കോൺഗ്രസ്സ് ലീഡ്. ചത്തീസ് ഗഡിൽ നേരിയ ഭൂരിപക്ഷത്തിൽ കോൺഗ്രസ്സ് ലീഡ് ചെയ്യുന്നു.90 സീറ്റുകളിൽ …