സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ; കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശിയായ കര്‍ഷകനാണ് ജീവനൊടുക്കിയത്

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. കണ്ണൂര്‍ പയ്യാവൂര്‍ ചീത്തപ്പാറയില്‍ കര്‍ഷകനായ വ്യാപാരി ആത്മഹത്യ ചെയ്തു. മറ്റത്തില്‍ ജോസഫ് എന്ന തങ്കച്ചന്‍ (57) വീടിനു സമീപത്തെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 12 വര്‍ഷം മുന്‍പ് മികച്ച ക്ഷീര കര്‍ഷകനുള്ള ബ്ലോക്ക് തല അവാര്‍ഡ് നേടിയിരുന്നു. റബ്ബര്‍ കൃഷിയും പശുവളര്‍ത്തലും കോഴിവളര്‍ത്തലുമായിരുന്നു ജോസഫ് ചെയ്തിരുന്നത്. എന്നാല്‍ കൃഷി തകര്‍ച്ചയിലായതോടെ കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു. പയ്യാവൂര്‍ പഞ്ചായത്തിലെ ബാങ്കുകളിലും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലും ജോസഫിന് ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടായിരുന്നു. ചിട്ടിക്കാരുടെ നിരന്തര ഭീഷണി ഉണ്ടായിരുന്നതായും ബന്ധുക്കള്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page