കാസര്‍കോട്: നീലേശ്വരത്തെ ആദ്യകാല വ്യാപാരിയെ വീട്ടുകിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞാറ്റം കൊഴുവല്‍ സൗപര്‍ണ്ണികയില്‍ പി.നാരായണന്‍ നായര്‍ (77) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം. അബദ്ധത്തില്‍ കിണറില്‍ വീഴുകയായിരുന്നു. നീലേശ്വരം പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി. സംസ്‌കാരം ഞായറാഴ്ച രാത്രി 8 മണിക്ക് സമുദായ ശ്മശാനത്തില്‍. ഭാര്യ: പി.ശ്യാമള. മക്കള്‍: പി.ശിവകുമാര്‍(ബിസിനസ്സ്), ശുഭ പ്രകാശ്. മരുമക്കള്‍: ആതിര ശിവകുമാര്‍, പ്രകാശ്(ഓസോണ്‍ പേപ്പര്‍ ബാഗ്, മൂലപ്പള്ളി). സഹോദരങ്ങള്‍: ലക്ഷ്മി അമ്മ, രാഘവന്‍ നായര്‍ (റിട്ട.എന്‍.എസ്.സി. ബാങ്ക്) പരേതരായ നാരായണി അമ്മ, പാര്‍വ്വതി അമ്മ.
