തെലങ്കാനയിൽ ഒവൈസിക്കും കാലിടറി;നഷ്ടമായത് 4 സിറ്റിംഗ് സീറ്റുകൾ

വെബ്ബ് ഡെസ്ക്:തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പിൽ കെ ചന്ദ്രശേഖര റാവുവിൻ്റെ ബി ആർ എസിനൊപ്പം അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിയായ ഓൾ ഇൻഡ്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീനും  കനത്ത തിരിച്ചടി. ഒമ്പതു സീറ്റുകളിൽ മത്സരിച്ചെങ്കിലും മൂന്നു സീറ്റുകളിൽ മാത്രമേ ഒവൈസിയുടെ പാർട്ടിക്ക്  വിജയിക്കാൻ കഴിഞ്ഞുള്ളൂ.തെലങ്കാനയിൽ 10 വർഷം ഭരണം പൂർത്തിയാക്കിയ ബി ആർ എസിനെ പിന്തുണക്കുന്ന നിലപാടാണ് ഒവൈസി സ്വീകരിച്ചിരുന്നത്. മുസ്ലിം ഭൂരിപക്ഷ മേഖലയിൽ മാത്രമാണ് ഇത്തവണ എ ഐ എം ഐ എം സ്ഥാനാർഥികളെ മത്സരിപ്പിച്ചത്.2018ലെ തിരഞ്ഞെടുപ്പിൽ ഏഴു സീറ്റുകളിൽ വിജയിച്ചിരുന്നു. ഇത്തവണ ചന്ദ്രയാൻഗുട്ട, ചാർമിനാർ, മാലക്പേട്ട് എന്നീ മൂന്നു സീറ്റുകളാണ് ഒവൈസിക്ക് നേടാനായത്. കഴിഞ്ഞ തവണത്തെ ഏഴ് സീറ്റിന് പുറമെ ജൂബിലി ഹിൽസും രാജേന്ദ്രനഗറും ഉവൈസി ചോദിച്ച് വാങ്ങിയ സീറ്റുകളാണ്. മത വിഷയങ്ങളിൽ തീവ്ര നിലപാട് സ്വീകരിക്കാറുള്ള ഒവൈസിക്ക് തിരിച്ചടി ഏറ്റതും തെരഞ്ഞെടുപ്പിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page