രാഷ്ട്രീയ കൊലപാതകമുള്‍പ്പെടെയുള്ള കേസുകളില്‍ പ്രതി; ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ കാപ്പ ചുമത്തി അറസ്റ്റുചെയ്തു

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഷ്ട്രീയ കൊലപാതക കേസിലുള്‍പ്പെടെ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റു ചെയ്തു. പാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പന്ന്യന്നൂര്‍, അരയാക്കൂല്‍ സ്വദേശിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബിജു (43) വിനെതിരെയാണ് കാപ്പ ചുമത്തിയത്. കണ്ണൂര്‍ സിറ്റി ജില്ല പൊലീസ് മേധാവി അജിത് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം 2007 വകുപ്പ് പ്രകാരം കാപ്പ ചുമത്തിയത്. ജയിലില്‍ തടവില്‍ കഴിഞ്ഞുവരുന്ന ഇയാളെ പാനൂര്‍ സബ്ബ് ഇന്‍സ്പെക്ടര്‍ സിസി ലതീഷ് ജയിലില്‍ എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതിക്കെതിരെ പാനൂര്‍, തലശ്ശേരി എന്നി പൊലീസ് സ്റ്റേഷനുകളിലായി ലഹള നടത്തല്‍, തടഞ്ഞു വെച്ച് കഠിന ദേഹോപദ്രപം ഏല്‍പ്പിക്കല്‍, കൊലപാതക ശ്രമം, കൂട്ടക്കവര്‍ച്ച, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ എന്നിങ്ങനെയായി അഞ്ചു കേസുകള്‍ നിലവിലുണ്ട്. മാസങ്ങള്‍ക്കു മുന്‍പ് പാനൂര്‍ പുത്തൂരില്‍ സ്‌കൂട്ടര്‍ യാത്രക്കാരനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്‌കൂട്ടര്‍ യാത്രാക്കാരനായ യുവാവില്‍ നിന്നും പണം കവര്‍ന്നെന്ന കേസില്‍ തടവില്‍ കഴിഞ്ഞുവരികയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page