ഫലമെത്തും മുൻപ് ആഘോഷം ; നാണം കെട്ട് കോൺഗ്രസ്സ്

വെബ്ബ് ഡെസ്ക്:4 സംസ്ഥാനങ്ങളിലെ നിയമ സഭാ തെരഞ്ഞെടുപ്പിൻ്റെ ഫലം വരുന്നതിന് മുമ്പ് ആഘോഷം തുടങ്ങിയ കോൺഗ്രസ്സ് നാണംകെട്ടു. എ.ഐ.സി.സി ആസ്ഥാനത്ത് പടക്കം പൊട്ടിച്ച് രാവിലെ തന്നെ പ്രവർത്തകർ    ആഘോഷം തുടങ്ങിയിരുന്നു.രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പ്ലക്കാര്‍ഡുകളുമേന്തിയാണ് പ്രവര്‍ത്തകര്‍ എ.ഐ.സി.സി ആസ്ഥാനത്ത് എത്തിയത്. എക്സിറ്റ് പോൾ നൽകിയ ആത്മ വിശ്വാസവുമായി ആയിരുന്നു പ്രവർത്തകർ എത്തിയത്. എന്നാൽ ആദ്യ അര മണിക്കൂറിന് ശേഷം തെലങ്കാനയും ചത്തീസ്ഗഡും ഒഴികെ ലീഡ് നേടാൻ കോൺഗ്രസ്സിനായില്ല. തുടർന്നുള്ള മണിക്കൂറിൽ ചത്തീസ് ഗഡിലും പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാനായില്ല. രാജസ്ഥാനും ചത്തീസ് ഗഡും നഷ്ടപ്പെടുകയും പ്രതിപക്ഷത്തായിരുന്ന മധ്യ പ്രദേശിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ ക്ഷീണം കോൺഗ്രസ്സിന് ഉണ്ടാവുകയും ചെയ്തു. ആദ്യം ആഘോഷിച്ചതിൻ്റെ ജാള്യതയോടെ പിന്നീട് പ്രവർത്തകർ കോൺഗ്രസ്സ് ആസ്ഥാനത്ത് നിന്ന് മടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page