ട്രെയിനില്‍ ഭര്‍തൃമതിക്ക് നേരെ ലൈംഗികാതിക്രമം; പള്ളി വികാരി അറസ്റ്റില്‍

കാസര്‍കോട്: ട്രെയിനില്‍ ഭര്‍തൃമതിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ പള്ളി വികാരിയെ റെയില്‍വേ പൊലീസ് അറസ്റ്റുചെയ്തു. മംഗളൂരു ബണ്ടേല്‍ സ്വദേശി ജെജിസ്(48) ആണ് പിടിയിലായത്. ശനിയാഴ്ച രാവിലെ എട്ടുമണിയോടെ മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട എഗ്മോര്‍ എക്‌സ്പ്രസ് ട്രെയിനിലാണ് സംഭവം. നീലേശ്വരം റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ മലപ്പുറം സ്വദേശിനിയായ 34 കാരിക്ക് നേരെ ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. പിന്നീട് ലൈംഗിക ഉദ്ദേശത്തോടെ ലിംഗം ദേഹത്ത് ഉരസിയെന്നാണ് പരാതി. യുവതിക്കൊപ്പം ഭര്‍ത്താവും സുഹൃത്തുമുണ്ടായിരുന്നു. സംഭവം ഭര്‍ത്താവിന്റെ ശ്രദ്ധയില്‍പെടുത്തിയതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച വികാരിയെ തടഞ്ഞുവച്ച് കണ്ണൂര്‍ റെയില്‍വേ പൊലീസിനെ എല്‍പ്പിച്ചു. പൊലീസ് പിന്നീട് കാസര്‍കോട് റെയില്‍വേ പൊലീസിന് കൈമാറി. സാധാരണ ടിക്കറ്റെടുത്ത വികാരി റിസര്‍വേഷന്‍ കംപാര്‍ട്‌മെന്റില്‍ കയറുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ പ്രതിയെ വിട്ടയച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രതിശ്രുത വരന്‍ ബൈക്കപകടത്തില്‍ മരിച്ചു; കുമ്പള സ്വദേശിനിയായ പ്രതിശ്രുത വധു വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍, മൃതദേഹം വരന്റെ അരികിൽ സംസ്‌കരിക്കണമെന്ന് ആത്മഹത്യാകുറിപ്പ്

You cannot copy content of this page