തമിഴ്‌നാട്ടിൽ ബസ് മറിഞ്ഞ് ഒരു മരണം; 20 പേർക്ക് പരിക്ക്

ചെന്നൈ:ചെന്നൈയിൽ നിന്ന് കോയമ്പത്തൂരിലേക്ക്   പോവുകയായിരുന്ന ബസ് ചെങ്കൽ പട്ട് ജില്ലയ്ക്ക് സമീപം കൊക്കയിലേക്ക് മറിഞ്ഞ് ഒരു യാത്രക്കാരൻ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കന്യാകുമാരി സ്വദേശിയായ മണികണ്ഠനാണ് മരിച്ചത്.45 പേരാണ് ബസിലുണ്ടായിരുന്നത്.
നിയന്ത്രണം വിട്ട് ബസ് റോഡരികിലെ  ആഴത്തിലേക്ക് മറിയുകയായിരുന്നു. സംഭവമറിഞ്ഞ് ചെങ്കൽപട്ട് താലൂക്ക് പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കുകയും പരിക്കേറ്റ ഇരുപത് പേരെ ചെങ്കൽപട്ട്  ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കനത്ത മഴയിൽ ബസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാവാം അപകടകാരണമെന്ന് പോലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page