രാജസ്ഥാനിൽ സം’പൂജ്യ’രായി സി പി എം ; സിറ്റിംഗ് സീറ്റുകളും നഷ്ടമായി; സി പി എം പ്രകടനം ഇങ്ങനെ

ഡല്‍ഹി: രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പില്‍   സി.പി.എമ്മിന്  സിറ്റിങ് സീറ്റുകളും നഷ്ടമായി.200 അംഗ നിയമസഭയില്‍ 17 മണ്ഡലങ്ങളിലാണ് സി.പി.എം സ്ഥാനാര്‍ഥികള്‍ മത്സരിച്ചത്. വോട്ടെണ്ണലിന്‍റെ പല ഘട്ടങ്ങളിലും മൂന്നോളം സീറ്റുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ലീഡ് പിടിച്ചിരുന്നു.

സിറ്റിങ് സീറ്റായ ഹനുമൻഗഡ് ജില്ലയിലെ ഭദ്രയില്‍ ബൻവൻ പുനിയയും രണ്ടാമത്തെ സിറ്റിങ് സീറ്റായ ബിക്കാനിറിലെ ദുംഗര്‍ഗഡില്‍ ഗിര്‍ദരിലാല്‍ മഹിയയും തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടു. നാലുവട്ടം എം.എല്‍.എയായിരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ അംറ റാം കഴിഞ്ഞ വര്‍ഷം തോറ്റ സീക്കര്‍ ജില്ലയിലെ ദത്താരാംഗഡില്‍ മത്സരിച്ചെങ്കിലും ജനവിധി എതിരായി. അതേസമയം, ഭദ്രയില്‍ ബൻവൻ പുനിയയും ദോഡില്‍ പേമ റാമും രണ്ടാം സ്ഥാനത്തെത്തിയെന്നാണ് റിപ്പോര്‍ട്ട്.

.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രതിശ്രുത വരന്‍ ബൈക്കപകടത്തില്‍ മരിച്ചു; കുമ്പള സ്വദേശിനിയായ പ്രതിശ്രുത വധു വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍, മൃതദേഹം വരന്റെ അരികിൽ സംസ്‌കരിക്കണമെന്ന് ആത്മഹത്യാകുറിപ്പ്

You cannot copy content of this page