കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ വീട്ടമ്മ മരിച്ചു; ചികിൽസാ പിഴവെന്നാരോപണം, ഡി.വൈ.എഫ്.ഐ ആശുപത്രി ഉപരോധിച്ചു
കാഞ്ഞങ്ങാട്: ജില്ലാശുപത്രിയിൽ ഓപ്പറേഷന് പിന്നാലെ വീട്ടമ്മ മരിച്ചത് ചികിൽസാ പിഴവെന്നാരോപണം. ചീമേനി ചെമ്പ്രകാനത്തെ കുമാരന്റെ ഭാര്യ മാധവി( 71) യാണ് മരിച്ചത്. ഹെർണിയ ശസ്ത്രക്രിയക്ക് എത്തിയതായിരുന്നു മാധവി. ചൊവ്വാഴ്ച രാവിലെ 7 മണിക്ക് ശസ്ത്രക്രിയക്ക് ഓപ്പറേഷൻ തിയേറ്ററിൽ കയറ്റിയിരുന്നു. ഉച്ചയായിട്ടും പുറത്തിറക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചപ്പോൾ ശസ്ത്രക്രിയ കഴിഞ്ഞില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നു ബന്ധുക്കൾ പറയുന്നു. ഓപ്പറേഷൻ തിയേറ്ററിൽ നിന്നും വാർഡിലേക്ക് മാറ്റി. പിന്നാലെ മാധവി മരണപ്പെട്ടെന്നു ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു. എന്നാൽ ചികിത്സാ പിഴവുമൂലമാണ് മാധവി മരിച്ചതെന്ന് …