ബോവിക്കാനം: സിംഗപ്പൂരിലേക്ക് വിസ വാഗ്ദാനം ചെയ്ത് യുവാവിന്റെ 2.89 ലക്ഷം തട്ടിയതായി പരാതി. കാനത്തൂര്‍ സ്വദേശി എം വിഷ്ണുവാ(26)ണ് വിസ തട്ടിപ്പിനിരയായത്. വിസ തരപ്പെടുത്തിതരാമെന്ന് ഫോണിലും വാട്സാപ്പിലും ബന്ധപ്പെട്ട് ബാങ്ക് അക്കൗണ്ട് വഴി പണംവാങ്ങി വഞ്ചിച്ചുവെന്ന വിഷ്ണുവിന്റെ പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്തു. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി മുഹമ്മദ് റിന്‍ഷാദി(30)നെതിരെയാണ് കേസ്. കഴിഞ്ഞ സപ്തംബര്‍ 5നും 15 നുമിടയിലാണ് പരാതിക്കാരനും സഹോദരനും വിസക്കായി പണം അയച്ചു നല്‍കിയത്. എന്നാല്‍ രണ്ടുമാസം കഴിഞ്ഞിട്ടും വിസയോ കൊടുത്ത പണമോ തിരികെ നല്‍കാതെ ചതി ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.







