പുതിയകണ്ടത്തെ വേദിക തിയറ്റേഴ്‌സ് അഖില കേരള പ്രൊഫഷണല്‍ നാടകോത്സവം 26ന് തുടങ്ങും

ചെറുവത്തൂര്‍: പുതിയകണ്ടം വേദിക തിയറ്റേഴ്‌സ് അഖില കേരള പ്രൊഫഷണല്‍ നാടകോത്സവം
നവംബര്‍ 26 മുതല്‍ 29 വരെ മുകേഷ് നഗറില്‍ നടക്കും. 26ന് വൈകീട്ട് ഏഴിന് സിനിമാ സംവിധായകന്‍ സെന്ന ഹെഗ്ഡെ നാടകോത്സവം ഉദ്ഘാടനം ചെയ്യും. പി.വി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. സിനിമാ സീരിയല്‍ നടന്‍ ഉണ്ണിരാജ് ചെറുവത്തൂര്‍ മുഖ്യാതിഥിയായിരിക്കും. എം.ശ്രീധരന്‍, മുരളിധരന്‍ പാലമംഗലം, കെ. ധനേഷ്, സി.വി. രവീന്ദ്രന്‍, കെ.എം.മനോജ് പ്രസംഗിക്കും. ആദ്യ ദിവസം കോഴിക്കോട് സങ്കീര്‍ത്തനയുടെ ‘ശ്വാസം’ എന്ന നാടകം അവതരിപ്പിക്കും. രണ്ടാം ദിവസം വൈകുന്നേരം നടക്കുന്ന സാംസ്‌കാരിക സമ്മേളനം പഞ്ചായത്ത് പ്രസിഡണ്ട് ടി. നാരായണന്‍ ഉദ്ഘാടനം ചെയ്യും. വി.വി.ശ്രീധരന്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് രവീന്ദ്രന്‍ ചെറുവത്തൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ആതിഥേയരായ വേദിക തിയേറ്റേഴ്‌സ് അവതരിപ്പിക്കുന്ന ‘മൃഗതൃഷ്ണ’ നാടകം അരങ്ങേറും. 28ന് സൗപര്‍ണ്ണിക തിരുവനന്തപുരം അവതരിപ്പിക്കുന്ന ‘പടയോട്ടം’ എന്ന നാടകം അരങ്ങേറും. 29ന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം പി.സുകുമാരന്റെ അദ്ധ്യക്ഷതയില്‍ സിപിഎം ജില്ലാ സെക്രട്ടറി എം.രാജഗോപാലന്‍ ഉദ്ഘാടനം ചെയ്യും. ഡോ.ടി.കെ.മുഹമ്മദലി മുഖ്യാതിഥിയാകും. തുടര്‍ന്ന് കടയ്ക്കാവൂര്‍
നടനസഭ അവതരിപ്പിക്കുന്ന ‘ഈശ്വരന്റെ തിരക്കഥ’ എന്ന നാടകത്തോടെ
നാടകോത്സവം സമാപിക്കും. വാര്‍ത്താ സമ്മേളനത്തില്‍ പി.സുകുമാരന്‍
എം.ശ്രീധരന്‍, സി.വി.രവീന്ദ്രന്‍, എ. ബാലന്‍, എം.പി ചന്ദ്രന്‍, കെ.പി. രാഘവന്‍, വി.വി. ശ്രീധരന്‍, കെ.എം മനോജ് പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page