കര്‍ഷകതൊഴിലാളി പെന്‍ഷനുകള്‍ 3000 രൂപയാക്കി ഉയര്‍ത്തണം; കേരള കര്‍ഷക യൂണിയന്‍

വെള്ളരിക്കുണ്ട്: അറുപത് വയസ് കഴിഞ്ഞകര്‍ഷകര്‍ക്കും കര്‍ഷകതൊഴിലാളികള്‍ക്കും നല്‍കി വരുന്ന പെന്‍ഷനുകള്‍ 3000 രൂപയാക്കി വര്‍ധിപ്പിക്കണമെന്ന് കേരള കര്‍ഷക യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് വര്‍ഗീസ് വെട്ടിയാങ്കല്‍ ആവശ്യപ്പെട്ടു. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം കേരള കര്‍ഷക യൂണിയന്‍ ജില്ലാ പ്രവര്‍ത്തകയോഗം വെള്ളരിക്കുണ്ടില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയോജനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ടത് പെന്‍ഷനുകള്‍ ഉയര്‍ത്തുക എന്നതായിരിക്കണമെന്നും നിരവധിയായ നിബന്ധനകള്‍ മൂലം വയോജനങ്ങള്‍ക്ക് പെന്‍ഷന്‍ നിഷേധിക്കുന്ന ഇപ്പോഴത്തെ നിയമങ്ങള്‍ മാറ്റണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ജില്ലാ പ്രസിഡണ്ട് ജെറ്റോ ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ജോര്‍ജ് പൈനാപ്പള്ളി, ഷൈജി ഓട്ടപ്പിള്ളി, കര്‍ഷക യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ജോയിമാരടിയില്‍, കേരളാ കോണ്‍ഗ്രസ് ജില്ല സെക്രട്ടറി ജെയിംസ് കണിപ്പള്ളില്‍, യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ പ്രിന്‍സ് ജോസഫ്, അഡ്വ.നിസാം ഫലാഖ്, കുര്യാച്ചന്‍ പുളിക്കപ്പടവില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കര്‍ഷക യൂണിയന്‍ ജില്ലാ പ്രസിഡണ്ടായി ടോമി കുരുവിളാനിയെയും ജനറല്‍ സെക്രട്ടറിയായി ബിനോയി വള്ളോപ്പിള്ളിയെയും, വൈസ്പ്രസിഡണ്ടുമാരായി ബാബു പൈനാപ്പള്ളി, ജോസഫ് വടയാറ്റ് എന്നിവരെയും ട്രഷററായി ബെന്നി വള്ളിപറമ്പിലിനെയും തെരഞ്ഞെടുത്തു. സംസ്ഥാനകമ്മറ്റിയംഗങ്ങളായി ജോയിമാരടിയില്‍, ജോസുകുട്ടി പ്ലാലിക്കല്‍, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായി ആന്റണി എം. ജോസഫ്, ജോസ് വെട്ടിയാങ്കല്‍ എന്നിവരെ തെരഞ്ഞെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page