കരിവെള്ളൂര്‍: പൂനയില്‍ നടന്ന ചിന്മയാമിഷന്‍ ദേശീയതല ഗീതാപാരായണ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടി ആരാധ്യാ പ്രവീണ്‍. കരിവെള്ളൂര്‍ വടക്കുമ്പാട് സ്വദേശിനയായ ആരാധ്യ പയ്യന്നൂര്‍ ചിന്മയാമിഷന്‍ സ്‌കൂളിലെ 5-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. നേരത്തെ 2 തവണ സംസ്ഥാനത്ത് ഒന്നാം സ്ഥാനവും ഒരുതവണ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്. പ്രവീണ്‍ കുമാറിന്റേയും പിവി കാവ്യയുടേയും മകളാണ്. പാര്‍ത്ഥവി പ്രവീണ്‍ സഹോദരിയാണ്.








