പയ്യന്നൂര്‍: ആറ്റുനോറ്റൊരുണ്ണിക്കായ് പ്രാര്‍ത്ഥിച്ച ദമ്പതികള്‍ക്ക് ലഭിച്ചത് മൂന്നിരട്ടി മധുരം. തളിപ്പറമ്പ് സ്വദേശിനിയായ യുവതി മൂന്ന് കണ്മണികള്ക്കു ജന്മം നല്കി. തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ സിസേറിയനിലൂടെയാണ് കണ്മണികളെ പുറത്തെടുത്തത്. യുവതിയും കുഞ്ഞുങ്ങളും ആശുപത്രിയില്‍ പരിചരണത്തിലാണ്.ഡോ.ശ്രീകൃഷ്ണ കിരണ്‍, ഡോ.പി പി സുനില്‍ എന്നിവരാണ് സിസേറിയനു നേതൃത്വം നല്‍കിയത്. നഴ്സുമാരായ ഉഷ, പത്മിനി, ശരണ്യ എന്നിവരുടെ സേവനവും നിര്‍ണായകമായി. ശിശുരോഗ വിഭാഗത്തിലെ ഡോ. ടി.ഡി അനൂപ്, ഡോ. മുഹമ്മദ് കുഞ്ഞി എന്നിവര്‍ കുഞ്ഞുങ്ങളെ പരിശോധിച്ച് ആരോഗ്യനില വിലയിരുത്തി.








