ബാലസംഘം എട്ടാം സംസ്ഥാന സമ്മേളനം നീലേശ്വരം പാലായിയില്‍; ഒരുക്കങ്ങളായി

കാസര്‍കോട്: കേരളത്തിലെ ബദല്‍ വിദ്യാഭ്യാസ പ്രസ്ഥാനമായ ബാലസംഘത്തിന്റെ എട്ടാം സംസ്ഥാന സമ്മേളനം നവംബര്‍ 27, 28, 29 തീയതികളില്‍ നീലേശ്വരം പാലായിയില്‍ നടക്കും. 27 രാവിലെ 10ന് നടക്കുന്ന പ്രതിനിധി സമ്മേളനം ജി എസ് പ്രദീപ് ഉദ്ഘാടനം ചെയ്യും. 14 ജില്ലകളില്‍ നിന്നായി 334 പ്രതിനിധികളും ഇതര സംസ്ഥാനങ്ങളിലെ കുട്ടികളുടെ സംഘടനാ ഭാരവാഹികളായ 13 പേരും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ 75 പേരും ഉള്‍പ്പെടെ 422 പേര്‍ പങ്കെടുക്കും.

29ന് പൊതുസമ്മേളനത്തില്‍ 25000 കുട്ടികള്‍ അണിനിരക്കും. പ്രശസ്ത എഴുത്തുകാരി കെ ആര്‍ മീര പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ഗായത്രി വര്‍ഷ അതിഥിയായി പങ്കെടുക്കും. പത്രസമ്മേളനത്തില്‍ ബാലസംഘം സംസ്ഥാന സെക്രട്ടറി ബി എസ് സന്ദീപ്, സംസ്ഥാന പ്രസിഡന്റ് പ്രവിഷ പ്രമോദ്, സ്വാഗതസംഘം ചെയര്‍മാന്‍ എം രാജഗോപാലന്‍, ജനറല്‍ കണ്‍വീനര്‍ എം രാജന്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള പഞ്ചായത്ത് കേരളോത്സവം: കളിയില്‍ കേമന്‍ പഞ്ചായത്ത് പ്രസിഡന്റെന്നു വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ കെ ആരിഫും ഒലീവ് ബംബ്രാണ ക്ലബ്ബും; പഞ്ചായത്ത് പ്രസിഡന്റിന്റെ രാജിക്ക് ആവശ്യം
Scroll to top

You cannot copy content of this page