ഫേസ്ബുക്കിൽ കണ്ട പരസ്യ ലിങ്കിൽ ചെയ്തു; ബന്തിയോട്ടെ യുവാവിന് നഷ്ടമായത് രണ്ട് ലക്ഷത്തോളം രൂപ

കുമ്പള: ഫേസ്ബുക്കിൽ കണ്ട പരസ്യ ലിങ്കിൽ ക്ലിക്ക് ചെയ്ത യുവാവിന് നഷ്ടമായത് രണ്ട് ലക്ഷത്തോളം രൂപ. ബന്തിയോട് അടുക്ക സ്വദേശി ഷഫീഖ് അലി ആണ് ഓൺലൈൻ തട്ടിപ്പിന് ഇരയായത്. സംഭവത്തിൽ യുവാവ് കുമ്പള പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പഞ്ചാബ് നാഷണൽ ബാങ്ക് ക്രെഡിറ്റ് കാർഡിനുള്ള അപേക്ഷ ക്ഷണിച്ചുകൊള്ള അറിയിപ്പ് ഫേസ്ബുക്കിൽ കണ്ടിരുന്നു. കാര്യമെന്തെന്ന് അറിയാൻ പരസ്യത്തിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തു. ബാങ്കിന്റെ വ്യാജ സൈറ്റിലായിരുന്നു പ്രവേശിച്ചത്. അതിനിടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പലതവണയായി പണം നഷ്ടമായി. ആകെ …

അടുത്ത ഞായറാഴ്ച വിവാഹം നടക്കാനിരിക്കെ പ്രതിശ്രുത വധു കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂര്‍: ഞായറാഴ്ച വിവാഹം നടക്കാനിരിക്കെ പ്രതിശ്രുത വധു കുഴഞ്ഞ് വീണ് മരിച്ചു ശ്രീകണ്ഠപുരം കോട്ടൂരിലെ സിപി പോക്കറിന്റെയും കെവി റമീസയുടെയും മകള്‍ ഫാത്തിമത്ത് റാന (23)ആണ് മരിച്ചത്. മാങ്ങാട്ടുപറമ്പ് കാമ്പസിലെ ബി.എഡ് വിദ്യാർത്ഥിനിയായിരുന്നു. സ്കൂളിൽ അധ്യാപക പരിശീലനത്തിന് പോകാനായി ഒരുങ്ങുന്നതിനിടെ ചൊവ്വാഴ്ച പുലർച്ചെ വീട്ടിൽ വെച്ചാണ് യുവതി കുഴഞ്ഞുവീണത്.തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കനായില്ല. സംസ്കാരം ബുധനാഴ്ച നടക്കും. മാതാവ്: കെ.വി. റമീസ. മുഹമ്മദ് റാസി സഹോദരനാണ്. വിവാഹത്തിനായി ഒരുങ്ങിയിരുന്ന വീട്ടിലേക്ക് അപ്രതീക്ഷിതമായി മരണവാർത്തയെത്തിയത് …