മൊഗ്രാൽ ഗവൺമെന്റ് യൂനാനി ഡിസ്പെൻസറിയിൽ കിടത്തി ചികിത്സ വേണം: 10 ബെഡ് അനുവദിക്കണം

മൊഗ്രാൽ: ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴിൽ മൊഗ്രാലിൽ പ്രവർത്തിക്കുന്ന സർക്കാർ യൂനാനി ഡിസ്പെൻസറിയിൽ രോഗികളെ കിടത്തിചികിത്സിക്കാനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നു ദേശീയവേദി ആവശ്യപ്പെട്ടു.

ഡിസ്പെൻസറി 10 ബെഡ് കിടത്തി ചികിത്സയുള്ള ആശുപത്രിയായി ഉയർത്തണമെന്നുംആവശ്യമുന്നയിച്ചു. 1991ൽ ആരംഭിച്ച യൂനാനി ഡിസ്പെൻസറിയിൽ രോഗികളുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചുവരുന്നു. പഞ്ചായത്ത് ഡിസ്പെൻസറിയിൽഭൗതിക സാഹചര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വർഷംതോറും 25 ലക്ഷം രൂപയുടെ മരുനിന്നുള്ള ഫണ്ടും അനുവദിക്കുന്നു.മരുന്നിന് കേന്ദ്ര-സംസ്ഥാന ഫണ്ട് വേറെയും ലഭിക്കുന്നു.ഇപ്പോൾ കിടപ്പുരോഗികൾ ചികിത്സ തേടി എത്തുന്നതിനാൽ ഡിസ്പെൻസറിയിൽ കിടത്തി ചികിത്സയ്ക്കുള്ള സൗകര്യം ഒരുക്കണമെന്നാണ് ദേശീയവേദി ആവശ്യപ്പെടുന്നത്. ഇതിന് ഡിസ്പെൻസറിയിൽ തന്നെ സ്ഥലവും സൗകര്യവുമുണ്ട്. കിടപ്പുരോഗികൾക്ക് ഡിസ്പെൻസറിയിൽ എത്താൻ രാജ്മോഹൻ ഉണ്ണിത്താൻ, എംപി ഫണ്ടിലൂടെ യൂനാനി ഡിസ്പെൻസറിക്ക് അനുവദിച്ചു നൽകിയ ആംബുലൻസാണ് ഇപ്പോൾ സഹായകമാവുന്നത്.യൂനാനി ഡിസ്പെൻസറിയെ 10 ബെഡ് കിടത്തി ചികിത്സയ്ക്കുള്ള ആശുപത്രിയായി ഉയർത്തണമെന്നാ വശ്യപ്പെട്ട് ഈ മാസം 10 ജില്ലയിൽ എത്തുന്ന ആരോഗ്യമന്ത്രി കെ.മുരളീധരനും എ.കെ.എം.അഷ്റഫ് എം.എൽ.എ ക്കും ദേശീയ നിവേദനം നൽകും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page