കൊല്ലം: ചെങ്കോട്ട റെയില്‍പാതയില്‍ കടുവയെ ട്രെയിന്‍ തട്ടി ചത്ത നിലയില്‍ കണ്ടെത്തി. ആര്യങ്കാവിനും ഭഗവതീപുരത്തിനും ഇടയില്‍ തമിഴ്‌നാട് ഭാഗത്താണ് അപകടം. ബുധനാഴ്ച പുലര്‍ച്ചെ പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന പാലരുവി എക്‌സ്പ്രസ് തട്ടിയാണ് കടുവ ചത്തതെന്നാണ് വിവരം. വനമേഖലയോട് ചേര്‍ന്നുള്ള റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കടുവ ട്രെയിനിന് മുന്നില്‍പ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് അല്‍പനേരം ട്രെയിന്‍ സ്ഥലത്ത് നിര്‍ത്തിയിട്ടു. ജീവനക്കാര്‍ വിവരം തമിഴ്‌നാട് വനം വകുപ്പിന് കൈമാറി. അധികൃതരെത്തി കടുവയുടെ ജഡം ട്രാക്കില്‍ നിന്നും മാറ്റിയതിനു ശേഷം ട്രെയിന്‍ പുറപ്പെട്ടു. കാട്ടുമൃഗങ്ങളുടെ സാന്നിധ്യമുള്ള ഈ പാതയില്‍ ട്രെയിനുകളുടെ വേഗത നിയന്ത്രിക്കണമെന്ന ആവശ്യം വീണ്ടും ശക്തമായിട്ടുണ്ട്.








