ത്രികോണപ്രണയം: കൊല്ലപ്പെട്ട നിരപരാധിയായ അഭിരാമിന്റെ മൃതദേഹം വീട്ടിലെത്തിച്ചു; ദുഃഖം അടക്കാനാവാതെ വീടും നാടും

തിരുവനന്തപുരം: കൗമാരക്കാരുടെ ത്രികോണ പ്രണയത്തെത്തുടര്‍ന്നുണ്ടായ പകയ്‌ക്കൊടുവില്‍ കൊലചെയ്യപ്പെട്ട നിരപരാധിയായ ശ്രീകാര്യത്തെ അഭിരാമന്റെ മൃതദേഹം ശോകാന്തരീക്ഷത്തില്‍ രാവിലെ വീട്ടിലെത്തിച്ചു.

ഞായറാഴ്ച വൈകിട്ട് പിതാവിനോടു ഇപ്പോള്‍ വരാമെന്നു പറഞ്ഞു വീട്ടില്‍ നിന്നു പോയ അഭിരാമിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടിലെത്തിച്ചപ്പോള്‍ ബന്ധുക്കളും ഉറ്റവരും അലമുറയിട്ടു. ആര്‍ക്കും ആരേയും ആശ്വസിപ്പിക്കാന്‍ കഴിയാത്ത അന്തരീക്ഷം തടിച്ചു കൂടിയവരെ ഈറനണിയിച്ചു.

ഒരു വിദ്യാര്‍ത്ഥിനിയെ അഭിരാമിന്റെ സുഹൃത്തായ ഒരാളും മറ്റൊരാളും പ്രേമിച്ചിരുന്നതായി പറയുന്നു. പ്രേമം കലശലായതോടെ അഭിരാമിന്റെ സുഹൃത്തു രംഗത്തുറച്ചു നിന്നതോടെ മറ്റൊരു കാമുകനായ കൗമാരക്കാരനാണ് കൊടും കുറ്റവാളികളുടെ സഹായത്തോടെ കൊലപാതകം ആസൂത്രണം ചെയ്തതെന്നു പറയുന്നു.

ഇതിനായി കാമുകിയുടെ പേരിലുള്ള ഫോണില്‍ നിന്നു കാമുകരില്‍ ഒരാളായ അഭിരാമിന്റെ സുഹൃത്തിനെ ആളില്ലാത്ത സ്ഥലത്തു വിളിച്ചു വരുത്താന്‍ ശ്രമിച്ചെങ്കിലും അയാളെ കൊല്ലുമെന്നു എതിര്‍കക്ഷി നേരത്തെ വധഭീഷണി മുഴക്കിയിരുന്നതിനാല്‍ അയാള്‍ ക്ഷണം നിരസിച്ചു.

ഇതിനെത്തുടര്‍ന്നാണ് അതേസംഘം അഭിരാമിനെ അതേ സ്ഥലത്തു വിളിച്ചു വരുത്തിയത്. അഭിരാം വിളിച്ചാല്‍ അയാളുടെ സുഹൃത്തായ കാമുകന്‍ അവിടെ എത്തുമെന്നായിരുന്നു അക്കൂട്ടരുടെ ധാരണ എന്നു പറയുന്നു. അഭിരാമിന്റെ സുഹൃത്ത് അവിടെയത്തിയാല്‍ സംഘം കൊലപ്പെടുത്തുമെന്ന സംശയത്തില്‍ അഭിരാം തന്റെ സുഹൃത്തായ കാമുകനെ വിളിച്ചുവരുത്താന്‍ തയ്യാറായില്ല. ഇതിന്റെ വൈരാഗ്യത്തിലാണ് സംഘം അഭിരാമിനെ കഴുത്തിനു ബെല്‍റ്റിട്ടു മുറുക്കിയും കഴുത്തിനു ഞെക്കിപ്പിടിച്ചു ശ്വാസം മുട്ടിച്ചും മര്‍ദ്ദിച്ചും കൊലപ്പെടുത്തിയെന്നു പറയുന്നു. ശ്വാസം മുട്ടിച്ചും മര്‍ദ്ദിച്ചുമാണ് കൊലപ്പെടുത്തിയതെന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടി.

കൊല്ലപ്പെട്ട അഭിരാമിന്റെ സഹോദരി വിദേശത്തായിരുന്നു. ഇന്നു രാവിലെ അവര്‍ വീട്ടിലെത്തിയതോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്.

സംഭവത്തില്‍ കാപ്പാ കേസ് പ്രതിയും കൊലപാതക സംഘത്തില്‍പ്പെട്ട കാമുകന്റെ സുഹൃത്തുമായ ഉമര്‍ മുസ്താര്‍ അയാളുടെ പെണ്‍ സുഹൃത്തും ഐ ടി ഐ വിദ്യാര്‍ത്ഥിനിയുമായ ആനന്ദ, കൊലനടത്തിയ 17 കാരന്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രതികള്‍ ഒളിവിലാണ്. സംസ്‌ക്കാരം കഴക്കൂട്ടത്തെ ശ്മശാനത്തു നടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page