കാഞ്ഞങ്ങാട്: നാട്ടില്‍ ലീവിന് എത്തിയപ്പോള്‍ ഉണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരണപ്പെട്ട യുവ സൈനികന് സിജിന്‍ ഔദ്യോഗിക സൈനിക ബഹുമതികളോടെ ജന്മനാട് വിട നല്കി. ജില്ലയിലെ സൈനികരുടെ കൂട്ടായ്മയായ സോള്‍ജിയസ് ഓഫ് കെ എല്‍ 14 വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് അന്തിമോപചാര ചടങ്ങ് നടന്നത്. കോഴിക്കോട് 151 ബി.എസ്.എഫ് ബറ്റാലിയനിലെ സുബേദര്‍ മേജര്‍ പി.ഹാകൈപ്, സബ് ഇന്‍സ്പെക്ടര്‍ സുര്‍ജിത് സിംഗ് എന്നിവരുടെ നേതൃത്വത്തിലുള്ള 12 അംഗ സൈനിക സംഘം മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിച്ചു. ഔദ്യോഗിക ആചാരവെടി മുഴക്കുകയും ചെയ്തു. സോള്‍ജിയസ് ഓഫ് കെ എല്‍ 14 ക്ക് വേണ്ടി പ്രസിഡന്റ് ഇ ശശിധരന് റീത്ത് സമര്‍പ്പിച്ചു. കാഞ്ഞങ്ങാട് അത്തിക്കോത്തെ വീട്ടുവളപ്പില്‍ നടന്ന സംസ്കാര ചടങ്ങില്‍ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമടക്കം നിരവധി പേര് പങ്കെടുത്തു. പരേതനായ ബാബുവിന്റെയും ചിറ്റയുടെയും മകനാണ്. വൈഷമ്യയാണ് ഭാര്യ. മകന്: ലിയോ സിജിന്‍.







