പരപ്പയിലെ അനധികൃത ഖനന സ്ഥലത്ത് വിജിലന്‍സ് പരിശോധന

കാസര്‍കോട്: പരപ്പയിലെ അനധികൃത ഖനന സ്ഥലം വിജിലന്‍സ് സംഘം മിന്നല്‍ പരിശോധന നടത്തി. ജിയോളജി പെര്‍മിഷന്‍ അനുവദിച്ച സ്ഥലത്തിനോട് ചേര്‍ന്ന് മറ്റു സ്ഥലങ്ങളില്‍ അനധികൃത ഖനനം നടത്തുന്നുവെന്ന് വിജിലന്‍സിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന.
വിജിലന്‍സ് ഡിവൈ.എസ്.പി വിശ്വംബരന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഇന്‍സ്പെക്ടര്‍ ശ്രീദാസന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. എ.എസ്.ഐ ജയചന്ദ്രന്‍ ഒളവറ, സീനിയര്‍ സിവില്‍ ഓഫീസര്‍ കെ.വി.ജയന്‍, ഷീബ, സിവില്‍ ഓഫീസര്‍ രാഹുല്‍, വിജേഷ് എന്നിവരും വിജിലന്‍സ് സംഘത്തില്‍ ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page